For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിനെ ദത്തെടുക്കാൻ നോക്കി, ഐവിഎഫി ലൂടെ മകള്‍ക്ക് ജന്മം കൊടുക്കാനുണ്ടായ കാരണത്തെ കുറിച്ച് നടി രേവതി

  |

  മലയാളത്തിനടക്കം തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ പ്രിയങ്കരിയായ നടിയാണ് രേവതി. വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സിംഗിള്‍ മദറായി കഴിയുകയാണ് നടിയിപ്പോള്‍. അതേ സമയം ഐവിഎഫ് ചികിത്സയിലൂടെ താനൊരു കുഞ്ഞിന് ജന്മം കൊടുത്തതിനെ കുറിച്ച് മുന്‍പ് പലപ്പോഴും നടി തുറന്ന് സംസാരിച്ചിട്ടുണ്ട്.

  ഇപ്പോഴിതാ വീണ്ടും അത്തരമൊരു തീരുമാനം എടുക്കുന്നതിലേക്ക് എത്തിയത് എന്തിനാണെന്ന് പറയുന്ന രേവതിയുടെ വാക്കുകള്‍ വൈറലാവുകയാണ്. ഐവിഎഫ് ചികിത്സയെ കുറിച്ചും മകളെ കൈയ്യില്‍ ലഭിച്ചതിന് ശേഷമുള്ള ജീവിതത്തെ പറ്റിയുമൊക്കെയാണ് അഭിമുഖത്തില്‍ രേവതി പറഞ്ഞിരുന്നത്. വിശദമായി വായിക്കാം..

  Also Read: വിവാഹിതനടക്കമുള്ള നടന്മാരെ പ്രണയിച്ചു, മതം മാറി; നടി നയന്‍താരയുടെ മനംകവര്‍ന്ന നടന്മാര്‍ ഇവരാണ്

  ഛായഗ്രാഹകനും സംവിധായകനുമായ സുരേഷ് ചന്ദ്ര മോഹനെയാണ് രേവതി വിവാഹം കഴിച്ചത്. ഇരുവരും വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചെങ്കിലും 2013 ല്‍ ബന്ധം വേര്‍പ്പെടുത്തി. ഇരുപത്തിയേഴ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് താരദമ്പതിമാര്‍ അവസാനിപ്പിച്ചത്. ഈ ബന്ധത്തില്‍ കുട്ടികളൊന്നും ഇല്ലായിരുന്നു. എന്നാല്‍ 2018 ലാണ് രേവതി ഒരു വെളിപ്പെടുത്തലുമായി രംഗത്ത് എത്തുന്നത്. തനിക്ക് അഞ്ച് വയസുള്ളൊരു മകളുണ്ടെന്നതാണ് നടി പുറംലോകത്തോട് പറഞ്ഞത്.

  Also Read: ഭാര്യയായതിന് ശേഷം ഇത് ആദ്യമായിട്ടാണ്; നീയിപ്പോൾ കൂടുതൽ സുന്ദരിയാണ്, നയൻതാരയുടെ പിറന്നാൾ ദിനത്തിൽ വിഘ്‌നേശ്

  ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചികിത്സയിലൂടെ ജനിച്ചതാണ് ഈ മകളെന്നും അവള്‍ക്ക് അഞ്ച് വയസുണ്ടെന്നും രേവതി വെളിപ്പെടുത്തി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താനൊരു കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചതിനെ പറ്റിയും നടി പറഞ്ഞു. നവജാത ശിശുക്കളെ ദത്തെടുക്കാന്‍ കഴിയില്ലെന്ന കാരണം കൊണ്ടാണ് ഐവിഎഫ് എന്നൊരു തീരുമാനത്തിലേക്ക് താനെത്തിയതെന്നാണ് അന്ന് രേവതി വ്യക്തമാക്കിയത്.

  ഒരു ബീജ ദാതാവില്‍ നിന്നും ബീജം വാങ്ങി പ്രസവിച്ചതോടെ അത് സ്വര്‍ഗത്തില്‍ നിന്നുള്ള സമ്മാനമായി തനിക്ക് തോന്നിയെന്നും നടി കൂട്ടിച്ചേര്‍ത്തു. മകള്‍ക്ക് ഇക്കാര്യങ്ങളൊക്കെ തിരിച്ചറിയാനും മനസിലാക്കാനുമുള്ള പ്രായമായി കഴിഞ്ഞാല്‍ സത്യങ്ങളെല്ലാം അവളോട് പറയാനാണ് ഇരിക്കുന്നതെന്നും രേവതി സൂചിപ്പിച്ചു. എന്നാല്‍ മകളോട് ഇക്കാര്യങ്ങള്‍ പിന്നീട് പറഞ്ഞിരുന്നോ എന്നതിനെ കുറിച്ചൊന്നും വ്യക്തതയില്ല. എങ്കിലും മകളുടെ കൂടെ സന്തുഷ്ടയായി കഴിയുകയാണ് നടി.

  ദാമ്പത്യത്തിലുണ്ടായ പൊരുത്തക്കേടുകളാണ് സുരേഷ് ചന്ദ്ര മോഹനുമായിട്ടുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് വിവരം. 1986 ല്‍ വിവാഹിതരായ താരങ്ങള്‍ പതിനാറ് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷം 2002 മുതല്‍ രണ്ടിടങ്ങളിലേക്ക് മാറി താമസിച്ചു. പത്ത് വര്‍ഷത്തിന് മുകളില്‍ അകന്ന് നിന്നതിന് ശേഷം 2013 ലാണ് നിയമപരമായി വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഇതിനിടയില്‍ തന്നെ രേവതി ഒരു കുഞ്ഞിന്റെ അമ്മയായി. മഹീ എന്നാണ് മകള്‍ക്ക് നടി പേരിട്ടിരിക്കുന്നത്.

  മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും നായികയായി തന്നെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് രേവതി. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലും രേവതി സജീവമായിരുന്നു. ഇടയ്ക്ക് ഗായികയാവുകയും ചില സിനിമകള്‍ക്ക് ശബ്ദം നല്‍കുകയുമൊക്കെ ചെയ്തു. അതിന് പുറമേ സംവിധാനത്തിലും ചുവടുറപ്പിക്കാന്‍ രേവതിയ്ക്ക് സാധിച്ചിരുന്നു. മിത്ര, മൈ ഫ്രണ്ട് എന്ന പേരില്‍ ഇംഗ്ലീഷിലൊരുക്കിയ ഫീച്ചര്‍ സിനിമയ്ക്ക് ദേശീയ പുരസ്‌കാരം വരെ ലഭിച്ചിരുന്നു.

  Read more about: revathi രേവതി
  English summary
  When Actress Revathi Opens Up Why She Opted For IVF, News Goes Viral Again. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X