For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  19 വയസില്‍ സാഫല്യം നേടി; കാമുകിയെ ചതിച്ചില്ലായിരുന്നു, ആദ്യ പ്രണയത്തെ കുറിച്ച് ജഗതി ശ്രീകുമാറിന്റെ വാക്കുകള്‍.

  |

  നടന്‍ ജഗതി ശ്രീകുമാറിനുണ്ടായ അപകടത്തില്‍ വേദനിക്കുന്നവരാണ് സിനിമാപ്രേമികള്‍. മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് എന്നറിയപ്പെട്ടിരുന്ന താരം അഭിനയത്തിലൂടെ ഒത്തിരി സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ഒരുപാട് സിനിമകളില്‍ തിളങ്ങി നില്‍ക്കേണ്ട താരത്തിന് അതെല്ലാം വലിയ നഷ്ടമാണ്. എന്നാല്‍ സിബിഐ അഞ്ചാം ഭാഗത്തില്‍ ചെറിയൊരു വേഷം അഭിനയിച്ച് തിരിച്ച് വരവ് നടത്തി.

  ഇപ്പോഴും ജഗതിയെ കുറിച്ചുള്ള ചെറിയ കാര്യം പോലും വലിയ വാര്‍ത്തയായി മാറാറുണ്ട്. അടുത്തിടെ നടി മല്ലിക സുകുമാരന്‍ ജഗതിയെ വിവാഹം കഴിച്ചതിനെ പറ്റിയും വിവാഹമോചിതര്‍ ആയതിനെ പറ്റിയും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആദ്യ പ്രണയത്തെ കുറിച്ച് ജഗതി പറഞ്ഞ വാക്കുകളും വൈറലാവുകയാണ്. മുന്‍പ് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പ്രണയത്തെ കുറിച്ച് ജഗതി മനസ് തുറന്നത്.

  ആദ്യ പ്രണയത്തെ കുറിച്ച് പറയാമോ എന്നായിരുന്നു ജഗതിയോട് കാണികളില്‍ ഒരാള്‍ ചോദിച്ചത്..

  'കോളേജില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രണയം. അന്ന് പതിനേഴ് വയസുണ്ടാവും. പത്തൊന്‍പതാമത്തെ വയസില്‍ ആ പ്രണയം സാഫല്യമാക്കിയ ആളാണ് ഞാന്‍. അതൊരു തമാശ പ്രേമം ആയിരുന്നില്ല. ഞങ്ങള്‍ വിവാഹിതരായി. ആ ബന്ധം പതിനൊന്ന് വര്‍ഷത്തിന് ശേഷം വേര്‍പ്പെടുത്തി. പിന്നെ ഞാന്‍ ഒരു അറേഞ്ച്ഡ് മ്യാരേജിന് വിധേയനായി. കാമുകിയെ ചതിച്ചില്ലായിരുന്നു എന്നുള്ളൊരു തെറ്റേ ഞാന്‍ ചെയ്തുള്ളു. അതാണന്റെ ആദ്യ പ്രണയം. ആ ഒരു പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളു.

  ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണമെന്ന് പറയുന്നവരോട്, ഐശ്വര്യയുടെ വാര്‍ത്ത പങ്കുവെച്ച് ഉമ നായരുടെ കിടിലന്‍ മറുപടി

  കോളേജിൽ പഠിക്കുമ്പോള്‍ അഭിനയിക്കുന്നത് കൊണ്ട് പല പെണ്‍കുട്ടികള്‍ക്കും ഇഷ്ടമായിരുന്നു. പ്രണയം ഒന്ന് മാത്രമേ ഉണ്ടായിട്ടുള്ളു. ഇന്നത്തെ പോലെ സ്വതന്ത്ര്യം അന്നില്ല. കമിതാക്കള്‍ക്ക് ഒക്കെ വളരെ നിയന്ത്രണമാണ് കോളേജില്‍. ഒരുമിച്ച് പുറത്ത് പോവാനോ സിനിമ കാണാനോ ഒന്ന് സംസാരിക്കാന്‍ പോലുമുള്ള സ്വതന്ത്ര്യം അന്നില്ല. അങ്ങനൊരു കാലഘട്ടത്തിലാണ് തന്റെ പ്രണയമുണ്ടായതെന്ന് ജഗതി പറയുന്നു.

  ബ്ലെസ്ലിയെ പോലൊരുത്തന്‍ ഇതുവരെ ബിഗ് ബോസില്‍ വന്നിട്ടില്ല; ടിക്കറ്റ് ടു ഫിനാലെ ബ്ലെസ്ലിയ്‌ക്കെന്ന് ആരാധകരും

  അപക്വമായ പ്രായത്തില്‍ ആ പ്രണയം ഉണ്ടായി പോയി എന്നേയുള്ളു. കൗമാരത്തിന്റെ ചാപല്യമായിരുന്നു അതെന്ന് ഇപ്പോഴെനിക്ക് തോന്നുന്നുണ്ട്. എന്ന് കരുതി പ്രണയത്തോട് എനിക്ക് വിരോധമില്ല. എന്റെ മക്കളുടെ പ്രണയത്തെയും ഞാന്‍ എതിര്‍ത്തിട്ടില്ല.അതിന്റെ സുഖദുഃഖങ്ങള്‍ ഒരുമിച്ച് പങ്കിടാന്‍ തയ്യാറാകുമെങ്കില്‍ പ്രണയം നല്ലതാണ്. ഒരു ബുദ്ധിമുട്ട് വരുമ്പോള്‍ ദമ്പതിമാര്‍ മാറി നിന്നാല്‍ അതൊരു സാഫല്യമാവില്ല. എന്റെ കാര്യത്തില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ പിരിയേണ്ടി വന്നു എന്നും' ജഗതി വെളിപ്പെടുത്തി..

  നാവുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയരുത്, മേലാല്‍ ഹണീ എന്ന് വിളിക്കരുത്; റിയാസിനോട് പൊട്ടിത്തെറിച്ച് ധന്യ

  കോളേജ് കലോത്സവത്തില്‍ വെച്ചാണ് ജഗതിയും മല്ലികയും കണ്ടുമുട്ടുന്നത്. ഇരുവരും കലാകാരന്മാര്‍ ആയതിനാല്‍ വളരെ പെട്ടെന്ന് അടുപ്പത്തിലായി. വീട്ടുകാരുടെ സമ്മതമില്ലാതെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചു. അങ്ങനെ വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതാരയ താരങ്ങള്‍ വര്‍ഷങ്ങള്‍ ഒരുമിച്ച് താമസിച്ചു. ഇതിനിടയിലാണ് സിനിമയിലേക്കും എത്തിയത്. എന്നാല്‍ സാമ്പത്തികമടക്കം പലതും പ്രശ്‌നമായതോടെ ആ ബന്ധം അവസാനിപ്പിക്കുകയും രണ്ടാളും രണ്ട് ജീവിതത്തിലേക്ക് പോവുകയും ചെയ്തു.

  Recommended Video

  Poornima Indrajith About Mallika Sukumaran, സിനിമയിൽ ഒരംശമേ നിങ്ങൾ കണ്ടിട്ടുള്ളൂ | #Shorts

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  When CBI 5 Actor Jagathi Sreekumar Opens Up About His First Love Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X