For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുടവയറുള്ള വിജയ് സേതുപതി, കഷണ്ടിയുള്ള ഫഹദ്, തലമുടി നരച്ച അജിത്ത്, ബോളിവുഡിന് ഇത് അസാധ്യം'; വൈറൽ‌ കുറിപ്പ്!

  |

  കാലം മാറിയതോടെ ഓരോ വർഷം കഴിയുന്തോറും സിനിമകളോടുള്ള പ്രേക്ഷകരുടെ സമീപനത്തിലും വലിയ മാറ്റം വന്ന് കഴിഞ്ഞു. പണ്ടുള്ള ബ്ലോക്ക് ബസ്റ്റർ സിനിമകളെപ്പോലും ഇപ്പോൾ ആളുകൾ തിരിഞ്ഞ് പിടിച്ച് കണ്ട് വിമർശിക്കുന്ന തലത്തിലേക്ക് സാഹചര്യം മാറിയിരിക്കുന്നു.

  ഇന്ന് പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും സൗത്ത് ഇന്ത്യൻ സിനിമകളാണ്. സൗത്ത് ഇന്ത്യൻ സിനിമകൾ കൈകാര്യം ചെയ്യുന്ന പ്രമേയവും താരങ്ങളുെട അഭിനയവും എല്ലാം അതിന് കാരണമായിട്ടുണ്ട്. ഒടിടിയിൽ സിനിമകൾ റിലീസ് ചെയ്യുന്നത് വർധിച്ചതോടെയുമാണ് പ്രേക്ഷകർ സിനിമകൾ കാണുന്ന രീതിയിൽ മാറ്റം വന്നത്.

  Also Read: ഹനാന്റെ പ്രണയം സ്വീകരിക്കുമോ? ഷെയ്ന്‍ നിഗം നല്‍കി മറുപടി

  മാത്രമല്ല സൗത്ത് ഇന്ത്യൻ സിനിമകളും ബോളിവുഡ് സിനിമകളും പ്രേക്ഷകർ താ​രതമ്യപ്പെടുത്തുന്നതും വിലയിരുത്തുന്നതും വർധിച്ചിട്ടുണ്ട്. ഇപ്പോഴിത തെന്നിന്ത്യൻ സിനിമകളേയും ബോളിവുഡ് സിനിമകളേയും താരതമ്യപ്പെടുത്തി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് വൈറലാകുന്നത്.

  എഴുത്തുകാരി സൗമ്യ രാജേന്ദ്രനാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ഇമേജ് ഭയമില്ലാതെ ജീവിക്കുന്ന തെന്നിന്ത്യൻ താരങ്ങളെ കുറച്ചാണ് കുറിപ്പിൽ ഏറെയും പറയുന്നത്. നടന്മാരായ വിജയ് സേതുപതി, അജിത്ത്, ഫഹദ് ഫാസിൽ എന്നിവരെ കുറിച്ചെല്ലാം കുറിപ്പിൽ ‌വിശ​ദമായി പറഞ്ഞിട്ടുണ്ട്.

  Also Read: അവനെന്നെ വഞ്ചിച്ചു; കാമുകനെ കൈയ്യോടെ പിടി കൂടിയതോടെ ആദ്യത്തെ പ്രണയം താന്‍ ഉപേക്ഷിച്ചതാണെന്ന് നടി ജാക്വലിന്‍

  'ബരദ്വാജ് രംഗനുമായുള്ള അനുരാഗ് കശ്യപിന്റെ അഭിമുഖം ഞാന്‍ കാണുകയായിരുന്നു. നടന്‍മാരുടെ അഭിനയും ഉള്‍പ്പെടെ പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്ന ബോളിവുഡ് സിനിമകള്‍ ഇപ്പോള്‍ ഇല്ല. ഹൃത്വിക് റോഷന്റെയോ രണ്‍ബീര്‍ കപൂറിന്റെയോ സിനിമയ്ക്ക് ഗുണ്ടാസംഘങ്ങളെ തല്ലുകയും പഞ്ച് ഡയലോഗുകള്‍ പറയുകയും പശ്ചാത്തല സംഗീതം നല്‍കുകയും ചെയ്യുന്ന താരങ്ങളാകാൻ കഴിയില്ല.'

  'എന്നാല്‍ തെന്നിന്ത്യയില്‍ മിക്ക നടന്മാരും ഇപ്പോഴും സാധാരണക്കാരെപ്പോലെയാണ്. അവര്‍ സ്‌ക്രീനില്‍ അമാനുഷികമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടാകാം. പക്ഷെ അവര്‍ മനുഷ്യരാണ്. അവര്‍ നമ്മളെപ്പോലെയാണ്.'

  'വിജയ് സേതുപതി തന്റെ കുടവയര്‍ പ്രദര്‍ശിപ്പിക്കുന്നു. കഷണ്ടിയായുള്ള ഫഹദുണ്ട്. തലമുടി മുഴുവനായും വെളുത്തിരിക്കുന്ന അജിത്തുണ്ട്. കഥാപാത്രത്തിനനുസരിച്ച് തെരുവില്‍ കഴിയുന്നയാളാകാനോ സിഇഒ ആകാനോ കഴിയുന്ന ധനുഷുമുണ്ട്.'

  'ഒരു തമാശക്കാരനെപ്പോലെ ചിരിപ്പിക്കാന്‍ അല്ലു അര്‍ജുനും. സ്ത്രീകളെ കാണുമ്പോള്‍ അവര്‍ എവിടെ നിന്നാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ അപ്പോഴും ഗാര്‍ഗിയിലെ ആ ചെറിയ ഇടുങ്ങിയ വീട്ടില്‍ ജീവിതകാലം മുഴുവന്‍ ജീവിച്ചതുപോലെ തോന്നിക്കുന്ന ഒരു സായ് പല്ലവിയുണ്ട്. എല്ലായ്പ്പോഴും മുഖത്ത് ക്ഷീണമുള്ള നിമിഷ സജയന്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലുണ്ട്.'

  'ചെന്നൈയിലെ ഏത് ബസിലും കയറാവുന്ന ഐശ്വര്യ രാജേഷുണ്ട്. സെക്‌സിയാണെങ്കിലും ഒരു സാധാരണ സ്‌കൂള്‍ അധ്യാപികയാകാന്‍ കഴിയുന്ന ഒരു അമല പോളുണ്ട്. മെലിഞ്ഞതോ ഉയരമുള്ളതോ അല്ലാത്ത ഒരു നിത്യ മേനോനുണ്ട്.'

  'അവര്‍ ചെയ്യുന്ന മിക്കവാറും എല്ലാ സിനിമകളിലും അഭിനന്ദനങ്ങള്‍ നേടുന്നു. രാജ്ഞിയായി വേഷമിടാനും അമിത ഭാരമുള്ള ഒരു പെണ്‍കുട്ടിയാകാനും അനുഷ്‌ക ഷെട്ടിയുണ്ട്.'

  'ഐശ്വര്യ ലക്ഷ്മി മോഡലിനെപ്പോലെയാണ്. പക്ഷെ അവളുടെ മുഖത്ത് ഭയാനകമായ ഒരു ദുര്‍ബലതയുണ്ട്. കഥാപാത്രത്തിനനുസരിച്ച് 14ലും 34ലും അഭിനയിക്കാന്‍ കഴിയുന്ന ഒരു രജിഷ വിജയനുണ്ട്. 20 വര്‍ഷം മുമ്പുള്ള ഒരാളുടെ ഹൈസ്‌കൂള്‍ പ്രണയിനിയെപ്പോലെ തോന്നിക്കുന്ന തൃഷയുണ്ട്. കഥാപാത്രത്തിന് അനുസരിച്ച് മാറുന്ന പാര്‍വതിയുണ്ട്.'

  'ബോളിവുഡ് താരങ്ങള്‍ക്ക് അഭിനയിക്കാന്‍ പറ്റില്ല എന്നല്ല. എന്നാല്‍ അവരുടെ ഭാഗം നോക്കുമ്പോള്‍ ബന്‍സാലിയുടെ ഗംഗുഭായ് കത്യവാടി കണ്ടപ്പോള്‍ ആലിയയുടെ ആ കഥാപാത്രം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ആലിയ നന്നായി ചെയ്തില്ല എന്നതിന് അര്‍ഥമില്ല.'

  'ജീവിതത്തിന്റെ എല്ലാ ദിവസവും ഇത്തരം പീഡനങ്ങള്‍ക്ക് വിധേയമാകുന്ന ഒരു സ്ത്രീക്ക് എല്ലാ സമയത്തും രൂപംകൊണ്ട് ഇത്രയും പുതുമയോടെ നില്‍ക്കാന്‍ കഴിയുമോ?. തുടര്‍ച്ചയായി രണ്ട് രാത്രികള്‍ ഉറങ്ങിയില്ലെങ്കില്‍ എന്റെ മുഖത്ത് അത് പ്രകടമാകും. മണിക്കൂറുകളോളം വെയില്‍ കൊണ്ടാല്‍ മുഖം ചൂടായി വിയര്‍ക്കും.'

  'എന്റെ ആര്‍ത്തവ ദിനങ്ങള്‍ക്ക് അനുസരിച്ച് ശരീരഭാരം കുറയുകയും ചെയ്യും. വര്‍ഷങ്ങളോളം ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്നതിനാല്‍ എന്റെ കണ്ണുകള്‍ക്ക് താഴെ കറുത്ത വൃത്തങ്ങളുണ്ട്. പക്ഷേെ മുഖ്യധാരാ ബോളിവുഡ് സിനിമകളില്‍ ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ കാണുന്നില്ല.'

  'ഷെഫാലി ഷായ്‌ക്കോ രാധികാ ആപ്‌തെക്കോ മാത്രമെ ഇത്തരം കാര്യങ്ങളില്‍ നീതി പുലര്‍ത്താന്‍ കഴിയൂ. ചിലപ്പോള്‍ വിദ്യാ ബാലനും കഴിഞ്ഞിക്കാം. പുരുഷന്മാരും വളരെ മസിലുള്ളവരാണ്. അത്യാധുനികമായ എല്ലാ കാര്യങ്ങളോടും കൂടെ എപ്പോഴും സ്റ്റൈലിഷ് ചെയ്തിരിക്കുന്നു.
  ട്രെന്‍ഡിങ് വേഷങ്ങളില്‍ മാത്രമെ അവര്‍ വിശ്വസിക്കുന്നൂള്ളൂ.'

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  'അവര്‍ ഏത് നിറത്തുള്ളവരാണെന്നത് ഒരു വിഷയമല്ല. എന്തുകൊണ്ടാണ് ഒരേയൊരു രാജ്കുമാര്‍ റാവു മാത്രം ഉള്ളത്?. എന്തുകൊണ്ടാണ് ഒരു പങ്കജ് ത്രിപാഠിയോ വിജയ് വര്‍മ്മയോ സപ്പോര്‍ട്ടിങ് റോളുകള്‍ക്ക് മാത്രം ചെയ്യുന്നത് എന്തുകൊണ്ടാണ്. ബോളിവുഡ് ബഹിഷ്‌കരിക്കുക പ്രവണതകളെ ഞാന്‍ വെറുക്കുന്നു.'

  'തെന്നിന്ത്യന്‍ സിനിമകള്‍ ബോളിവുഡിനേക്കാള്‍ മികച്ചതാണെന്ന് നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തിരുചിത്രമ്പലം കണ്ടു. സാധാരണ ഒരു കഥയില്‍ സാധാരണ മുഖം കണ്ടപ്പോള്‍ സന്തോഷം തോന്നി. ഇത് റീമേക്ക് ചെയ്യില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മനോഹരമായ മുഖങ്ങള്‍കൊണ്ട് സാധാരണക്കാരുടെ സിനിമയെ മാറ്റിസ്ഥാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു കുറിപ്പ്.

  English summary
  Writer Sowmya Rajendran's Write-up About Fahadh Faasil, Ajith Kumar And Bollywood Actor Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X