»   » ശെല്‍വ-സോണിയ ബന്ധം തകര്‍ന്നു

ശെല്‍വ-സോണിയ ബന്ധം തകര്‍ന്നു

Posted By:
Subscribe to Filmibeat Malayalam
Selvaa and Sonia
വെള്ളിത്തിരയിലെ ഒരു ദാമ്പത്യം കൂടി കോടതിയിലേക്ക്‌. കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ഗ്ലാമര്‍ താരമായി മാറിയ സോണിയ അഗര്‍വാളാണ്‌ ഭര്‍ത്താവാവും പ്രശസ്‌ത സംവിധായകനുമായ ശെല്‍വരാഘവനുമായുള്ള വിവാഹബന്ധം അവസാനിപ്പിയ്‌ക്കാന്‍ കുടുംബ കോടതിയിലെത്തിയിരിക്കുന്നത്‌.

കോളിവുഡിലെ പ്രശസ്‌ത സംവിധായകനായ കസ്‌തൂരി രാജയുടെ മകനായ ശെല്‍വരാഘവന്റെ ആദ്യചിത്രത്തിലൂടെയാണ്‌ സോണിയ തമിഴിലെത്തുന്നത്‌. ശെല്‍വയുടെ അനുജനായ ധനുഷ്‌ നായകനായ ചിത്രം സൂപ്പര്‍ ഹിറ്റായതോടെ കോളിവുഡില്‍ മൂന്ന്‌ പേരും പ്രശസ്‌തരായി.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ്‌ ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടത്‌. കാതല്‍ കൊണ്ടേന്‌ പിന്നാലെ സോണിയ ശെല്‍വരാഘവന്റെ രണ്ട്‌ ചിത്രങ്ങളില്‍ കൂടി അഭിനയിച്ചു. ഇതിന്‌ ശേഷം 2006 ഡിസംബറിലായിരുന്നു കൊട്ടിഘോഷിച്ചുള്ള താരവിവാഹം നടന്നത്‌.

വിവാഹത്തോടെ അഭിനയരംഗത്തു നിന്ന്‌ വിട്ടുനിന്ന സോണിയ അടുത്തിടെ ടിവി സീരിയലുകളിലൂടെ അഭിനയ രംഗത്ത്‌ മടങ്ങിയെത്തിയിരുന്നു. ഇതിനിടെയാണ്‌ ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായത്‌.

തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ആദ്യമൊക്കെ ഇരുവരും നിഷേധിച്ചിരുന്നുവെങ്കിലും വിവാഹമോചനത്തിന്‌ ഹര്‍ജി നല്‌കിയതോടെ പ്രചരിച്ചിരുന്ന വാര്‍ത്തകളില്‍ സത്യമുണ്ടെന്ന്‌ തെളിഞ്ഞു. പ്രണയിച്ച് വിവാഹത്തിലെത്തിയ ഈ താരദന്പതികളുടെ ദാന്പത്യ ജീവിതം താറുമാറാക്കിയത് മറ്റൊരു നടി തന്നെ. വേറാരുമല്ല സോണിയ തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്.

അടുത്ത പേജില്‍
ശെല്‍വക്ക് മറ്റൊരു നടിയുമായി ബന്ധം

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam