»   » സോന നാറ്റിയ്ക്കുന്നുവെന്ന് നമിത

സോന നാറ്റിയ്ക്കുന്നുവെന്ന് നമിത

Posted By:
Subscribe to Filmibeat Malayalam
Namitha and Sona
കോളിവുഡിലെ രണ്ട് ഗ്ലാമര്‍ താരങ്ങള്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ്. മേനിയഴകിന്റെ പിന്‍ബലത്തില്‍ സിനിമയില്‍ സാന്നിധ്യം കണ്ടെത്തിയ നമിതയും സോനയുമാണ് പരസ്പരം ചെളിവാരിയെറിയുന്നത്.

അനാവശ്യ വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴച്ചുകൊണ്ട് തരംതാരണ കളിയാണ് സോന നടത്തുന്നതെന്നാണ് നമിതയുടെ പരാതി. സിനിമകളില്‍ തന്നെ അനുകരിയ്ക്കുന്ന പരിപാടി സോന അവസാനിപ്പിയ്ക്കണമെന്നും നമിത ആവശ്യപ്പെടുന്നു.സോനയെ കണക്കിന് വിമര്‍ശിയ്ക്കുന്ന ഒരു പ്രസ്താവനയും നമിത കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

ഈ വര്‍ഷം ചില സിനിമാക്കാര്‍ എന്റെ പേരും ചിത്രങ്ങളും അവരുടെ സിനിമകളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഒരു താരമെന്ന നിലയില്‍ അതെല്ലാം ഞാന്‍ ഉള്‍ക്കൊണ്ടു. എന്നാല്‍ സോനയുടെ ചെയ്തികള്‍ ഒരു തരത്തിലും അംഗീകരിയ്ക്കാനാവില്ല.

പല സിനിമകളിലും സോന എന്നെ അനുകരിയ്ക്കുകയാണ്. പിണക്കം തീര്‍ക്കാന്‍ സോന എനിയ്‌ക്കൊരു എസ്എംഎസ് അയച്ചിരുന്നുവെന്നും ഞാന്‍ അതിന് മറുപടി നല്‍കിയില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരു മെസേജ് എനിയ്ക്ക് കിട്ടിയിട്ടില്ല, എന്റെ പേരുപയോഗിച്ച് ചീപ്പ് പബ്ലിസിറ്റി നേടാനാണ് സോനയുടെ ശ്രമം-നമിത ആരോപിച്ചു.

സോനയുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ല., പിന്നെ ഞാനെന്തിന് മറുപടി നല്‍കണമെന്നും നമിത ചോദിയ്ക്കുന്നു. അടുത്തിടെ തമിഴില്‍ സൂപ്പര്‍ഹിറ്റായ 'കോ'യില്‍ സോന അവതരിപ്പിച്ച സിനിമാതാരത്തിന്റെ റോളാണ് നമിതയെ ചൊടിപ്പിച്ചിരിയ്ക്കുന്നത്. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ കനത്ത ഉടക്കിലാണെന്നാണ് കോളിവുഡിലെ സംസാരം.

English summary
Namitha has come down heavily on Sona for indulging in 'cheap publicity tactics' by imitating her in films and for dragging her name unnecessarily. "She should immediately stop this," said Namitha in a statement Sunday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam