»   » നല്ലകാലം തെളിഞ്ഞു, കാവ്യയെ അവഗണിച്ച നിഷാല്‍ തന്റെ രണ്ടാം ഭാര്യയ്ക്ക് നല്‍കുന്ന പിന്തുണ ഞെട്ടിക്കും!!

നല്ലകാലം തെളിഞ്ഞു, കാവ്യയെ അവഗണിച്ച നിഷാല്‍ തന്റെ രണ്ടാം ഭാര്യയ്ക്ക് നല്‍കുന്ന പിന്തുണ ഞെട്ടിക്കും!!

By: Sanviya
Subscribe to Filmibeat Malayalam

ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹമോചനവും ദിലീപും കാവ്യയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഒത്തിരി കഥകളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമാ ലേഖകന്‍ പല്ലിശ്ലേരി സിനിമാ മംഗളത്തിലൂടെ പുറത്ത് വിട്ട ദിലീപിന്റെയും മഞ്ജുവിന്റെയും കാവ്യയുടെയും ഞെട്ടിക്കുന്ന കഥകളാണ് ഇപ്പോള്‍ ആരാധകരെ കഴപ്പിച്ചിരിക്കുന്നത്. മഞ്ജുവിനെയും കാവ്യയെയും ഒരേസമയം ഭാര്യമാരാക്കാന്‍ ദിലീപ് ആഗ്രഹിച്ചിരുന്നതായും പല്ലിശ്ശേരി വെളിപ്പെടുത്തിയിരുന്നു.

ദിലീപ്-കാവ്യ ബന്ധത്തെ ചുറ്റിപറ്റി കഥകള്‍ പ്രചിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായതാണ്. 2009ല്‍ കുവൈത്തില്‍ ജോലി നോക്കിയിരുന്ന നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ സമയത്തും കാവ്യയ്ക്ക് ദിലീപുമായി അടുപ്പമുണ്ടായിരുന്നു എന്ന തരത്തില്‍ ഒട്ടേറെ കഥകള്‍ പ്രചരിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേ കാവ്യയും നിഷാലും തമ്മിലുള്ള പൊട്ടിത്തെറികള്‍ പുറത്ത് വന്നിരുന്നു.

കാവ്യയ്ക്ക് യാതൊരു സ്വാതന്ത്ര്യമില്ലെന്നും നിഷാലിന്റെ വീട്ടുകാരുടെ മോശം പെരുമാറ്റവുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. 2011ല്‍ കാവ്യയും നിഷാലും നിയമപരമായി വേര്‍പിരിഞ്ഞു. ഇപ്പോള്‍ കാവ്യയുമായുള്ള വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹം കഴിച്ച നിഷാലിന് നല്ലകാലം തെളിഞ്ഞുവെന്നും പറയുന്നുണ്ട്. ഐഎസ് ഉദ്യോഗസ്ഥയായ രമ്യയെയാണ് നിഷാല്‍ ജീവിത പങ്കാളിയാക്കിയത്.

നിഷാലിന്റെ തീരുമാനം

നടി കാവ്യയുമായുള്ള വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹം കഴിക്കണമെന്ന തീരുമാനം എടുത്തതും നിഷാല്‍ തന്നെയാണ്. അധികമാരെയും ക്ഷണിക്കാതെ രഹസ്യമായ ചടങ്ങുകളോടെയാണ് നിഷാല്‍ രമ്യയുടെ കഴുത്തില്‍ താലി കെട്ടിയത്.

ഐഎസ് ഉദ്യോഗസ്ഥ

ഐഎസ് ഉദ്യോഗസ്ഥയാണ് രമ്യ. മൈക്രോ ബയോളജിയില്‍ ബിരുദാനന്തരബിരുദം കഴിഞ്ഞ രമ്യ ബാംഗ്ലൂരില്‍ ഐഎസ് പരിശീലനം നടത്തുമ്പോഴാണ് വിവാഹിതയാകുന്നത്. കര്‍ണ്ണാടകയില്‍ ജോലി ചെയ്യുകയാണ്.

പൂര്‍ണ്ണ പിന്തുണ

നിഷാലിന്റെ പൂര്‍ണ പിന്തുണയോടെയാണ് രമ്യ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ആദ്യ വിവാഹത്തിലെ ആഘാതത്തില്‍ നിന്ന് മുക്തി നേടിയ നിഷാല്‍ രണ്ടാമത്തെ വിവാഹത്തോടെ സംതൃപ്ത കുടുംബ ജീവിതം നയിക്കുകയാണ്.

വിവാഹമോചനത്തിന് കാരണം

കാവ്യയുമായുള്ള വിവാഹമോചനത്തിന്റെ കാരണങ്ങളായി ഒട്ടേറെ കഥകള്‍ പലരും പറഞ്ഞ് പരത്തി. നടിയ്ക്ക് മറ്റൊരു നടനുമായുള്ള അടുപ്പമാണ് വിവാഹബന്ധം വേര്‍പിരിയാന്‍ കാരണമെന്നാണ് പറയുന്നത്.

English summary
Actress Kavya, Nishal marriage.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam