»   » അങ്കമാലി ഡയറീസ് നായകന്‍ പത്മപ്രിയക്കൊപ്പം??? ആ പഴയ ഫോട്ടോ വൈറലാകുന്നു!!!

അങ്കമാലി ഡയറീസ് നായകന്‍ പത്മപ്രിയക്കൊപ്പം??? ആ പഴയ ഫോട്ടോ വൈറലാകുന്നു!!!

Posted By: Karthi
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ആന്റണി വര്‍ഗീസ് പൊട്ടന്നൊരു ദിനം താരമായതല്ല. സിനിമയെ സ്വപ്‌നം കണ്ട് നടന്ന യൗവ്വനമായിരുന്നു ആന്റണിയുടേത്. ഷോര്‍ട് ഫിലിമുകളിലൂടെ സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് നടന്ന് കയറിയവനാണ് ആന്റണി.

പത്മപ്രിയയ്ക്ക് പിന്നില്‍ ചിരിച്ചു നിന്ന് ചുളുവിലൊപ്പിച്ചെടുത്ത ആന്റണിയുടെ ഫോട്ടോ ആന്റണിയുടെ ആരാധകര്‍ക്ക് പ്രീയപ്പെട്ടതാണ്. മഹാരാജാസില്‍ പഠിക്കുന്ന സമയത്താണ് ആന്റണി ഈ ഫോട്ടോ ഒപ്പിക്കുന്നത്. താടിയും മീശയുമായി കട്ട ലോക്കലായി വന്ന പ്രേക്ഷക ശ്രദ്ധ നേടിയ ആന്റണിയുടെ മറ്റൊരു മുഖമാണ് ഫോട്ടോയില്‍.

പത്മപ്രിയക്കൊപ്പമുള്ള ആന്റണി വര്‍ഗീസിന്റെ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആന്റണിയുടെ ഫേസ്ബുക്കിലുള്ള ഫോട്ടോ ട്രോളര്‍മാരാണ് പുറത്തെത്തിച്ചത്. സിനിമയിലേക്ക് അവിചാരിതമായല്ല എത്തിയതെന്ന് ആന്റണി അഭിമുഖത്തില്‍ പറഞ്ഞതും ആന്റണിയുടെ ഈ ചിത്രവും അയാളുടെ സിനിമയോടുള്ള ആവേശം വെളിവാക്കുന്നുണ്ട്. ചുളുവിൽ സിനിമാ താരത്തിനൊപ്പമൊരു ഫോട്ടോ ഒപ്പിക്കാനുള്ള വെഗ്രതയിൽ എടുത്ത ചിത്രമാണതെന്ന് വ്യക്തം.

സീനിയേഴ്‌സിന്റെ ലൊക്കേഷനില്‍ നിന്നുളള്ള ചിത്രമാണ്. വൈശാഖ് സംവിധാനം ചെയ്ത് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളം മഹാരാജാസ് കോളേജായിരുന്നു. അന്ന് അവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നു ആന്റണി. ജയറാമും മനോജ് കെ ജയനും ബിജു മേനോനും നായകന്മാരായെത്തിയ ചിത്രത്തില്‍ പത്മപ്രിയായിരുന്നു നായിക.

അന്ന് സീനിയേഴ്‌സിന്റെ ചിത്രീകരണം നടക്കുമ്പോള്‍ കാഴ്ച്ചക്കാരനായി മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു താരം. എന്നാല്‍ ഇന്ന് ആന്റണി താരമാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ലക്ഷങ്ങള്‍ നെഞ്ചേറ്റിയ താരം. 2011ലായിരുന്നു സീനിയേഴ്‌സിന്റെ ചിത്രീകരണം നടന്നത്. ആറ് വര്‍ഷത്തിനിപ്പുറം ആന്റണിക്കൊപ്പം നിന്ന് ആരാധകര്‍ ഫോട്ടോ എടുക്കുന്നു.

ലിജോ ജോസ് പല്ലിശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിലെ നായകനായ വിന്‍സെന്റ് പെപ്പെയെ ആന്റണി മനോഹരമാക്കി. കോളേജ് പഠനകാലത്ത് ചെയ്ത ഷോര്‍ട്ട് ഫിലിമുകളായിരുന്നു അങ്കമാലി ഡയറീസിലേക്കുള്ള വഴി തുറന്നത്.

English summary
Antony Varghese's old photo with actress Pathmapriya from Seniors location. Years after he became a star through Ankamali Diaries.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam