»   » പവന്‍ കല്ല്യാണിനൊപ്പം അഭിനയിക്കുന്ന ത്രില്ലിലാണ് അനു ഇമ്മാനുവല്‍

പവന്‍ കല്ല്യാണിനൊപ്പം അഭിനയിക്കുന്ന ത്രില്ലിലാണ് അനു ഇമ്മാനുവല്‍

Posted By: Nihara
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ ബിജുവിലെ നായികയെ ഓര്‍ക്കുന്നില്ലേ. ശാലീന വേഷത്തില്‍ പോലീസ് ഓഫീസര്‍ക്കൊപ്പം നടന്നു നീങ്ങിയ അനു ഇമ്മാനുവലിന് ഇപ്പോള്‍ തിരക്ക് ഒഴിഞ്ഞ നേരമില്ല. മലയാളത്തിലല്ല തെലുങ്കിലാണെന്ന് മാത്രം. പവന്‍ കല്ല്യാണിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ അനു. ത്രിവിക്രം ശ്രീനിവാസിന്റെ പുതിയ ചിത്രത്തിലാണ് പവന്‍ കല്ല്യാണിനൊപ്പം അനു അഭിനയിച്ചിട്ടുള്ളത്. ഗോപീ ചന്ദിന്റെ ഓക്‌സിജനിലാണ് അനു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരാളാണ് അനു ഇമ്മാനുവല്‍. മറ്റൊരു നായികയായി എത്തുന്നത് മലയാളത്തിന്റെ സ്വന്തം കീര്‍ത്തി സുരേഷാണ്. ചിത്രത്തിലെ അനുവിന്റെ റോളിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അനിരുദ്ധിന്റേതാണ് സംഗീതം. ചിത്രത്തില്‍ അഭിനയിച്ചതിന്റെ സന്തോഷം ട്വിറ്ററിലൂടെയാണ് അനു ആരാധകരുമായി പങ്കു വെച്ചത്. ഹാരിക ആന്റ് ഹാസിന്‍ ക്രിയേഷാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണിനോടൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നതല്ലെന്നും അനു പറഞ്ഞു.

anu immanuval

ത്രിവിക്രമന്‍, പവന്‍ കല്ല്യാണ്‍ രണ്ടുപേരോടൊപ്പവും ജോലി ചെയ്യുന്നതിന്റെ ത്രില്‍ വേറെ തന്നെയാണെന്നും അനു പറയുന്നു. പക്കാ റൊമാന്റിക് സിനിമയല്ല മറിച്ച് സാമൂഹ്യ പ്രാധാന്യം ഏറെയുള്ള ചിത്രം കൂടിയാണ്. 2017 ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് ഹോം വര്‍ക്കുണ്ടെന്നും താരം വ്യക്തമാക്കി. ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നതിന് മുന്‍പ് സംവിധായകന്‍ വര്‍ക്ക് ഷോപ്പ് നടത്തിയിരുന്നു. ഇത് തനിക്ക് ഏറെ ഗുണം ചെയ്തുവെന്നും അനു പറഞ്ഞു.

English summary
Anu, who is currently shooting for the final schedule of Gopichand's Oxygen in Goa, is on cloud nine. "It will be my biggest movie till date," she says. "I never thought I would get an opportunity to work with Pawan Kalyan this soon. Maybe five years down the line is when I thought someone would offer me a movie with him. But this coming so soon, I think I am blessed and the joy doubles because I am also working with a really good director."

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam