»   »  ധൈര്യമുണ്ടെങ്കില്‍ എന്റെ മുഖത്തു നോക്കി കളിയാക്കൂ എന്ന് അനുഷ്‌ക ശര്‍മ്മ

ധൈര്യമുണ്ടെങ്കില്‍ എന്റെ മുഖത്തു നോക്കി കളിയാക്കൂ എന്ന് അനുഷ്‌ക ശര്‍മ്മ

Posted By:
Subscribe to Filmibeat Malayalam

ഏത് പൊലീസുകാരനും ഒരു തെറ്റ് പറ്റും എന്നല്ലേ. അങ്ങനെ ചില തെറ്റുകള്‍ അനുഷ്‌ക ശര്‍മ്മയ്ക്കും പറ്റിയിട്ടുണ്ടാവും. അത് ഏറ്റു പറഞ്ഞാല്‍ തീരണം. അന്തരിച്ച മുന്‍ രാഷ്ടപതി എ പി ജെ അബ്ദുള്‍ കലാമിന്റെ പേര് തെറ്റിച്ച് പറഞ്ഞതിന് അനുഷ്‌കയെ കളിയാക്കാന്‍ ഇനി ട്വിറ്ററിലും ഫേസ്ബുക്കിലും ആളുണ്ടോ എന്നറിയില്ല. എന്നാല്‍ അനുഷ്‌ക തന്റെ തെറ്റ് സമ്മതിച്ചു.

അബ്ദുള്‍ കലാമിന്റെ പേര് തെറ്റി പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും, ആ പേരില്‍ തന്നെ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ആക്രമിച്ചവരോട് ക്ഷമിക്കാന്‍ വീരാട് കോലിയുടെ കാമുകിയ്ക്ക് കഴിയില്ല. തന്റെ ഉദ്ദേശം ശരിയായതിനാല്‍ ഈ കളിയാക്കല്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് മുബൈയില്‍ നടത്തിയ പ്രസ്മീറ്റില്‍ അനുഷ്‌ക ശര്‍മ പറഞ്ഞു.

ധൈര്യമുണ്ടെങ്കില്‍ എന്റെ മുഖത്തു നോക്കി കളിയാക്കൂ എന്ന് അനുഷ്‌ക ശര്‍മ്മ

ഇന്ത്യ മുഴുവന്‍ മുന്‍രാഷ്ട്രപതിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍ എടുപിടിയില്‍ അനുശോചനം പ്രകടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് അബദ്ധം പറ്റിയത്. എബിജെ കലാം ആസാദ് എന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചത്.

ധൈര്യമുണ്ടെങ്കില്‍ എന്റെ മുഖത്തു നോക്കി കളിയാക്കൂ എന്ന് അനുഷ്‌ക ശര്‍മ്മ

ഉടന്‍ തന്നെ അനുഷ്‌കയ്‌ക്കെതിരെ ആളുകള്‍ രംഗത്തെത്തി. അനുഷ്‌കയെ കളിയാക്കുന്നതിനിടയില്‍ ചിലര്‍ കാമുകനെ വീരാട് കോലിയെയും വലിച്ചിഴച്ചു കൊണ്ടുവന്നു. പിന്നെ വിമര്‍ശനങ്ങളുടെ പെരുമഴയായിരുന്നു. തെറ്റുചൂണ്ടിക്കാട്ടി വേഗം തിരുത്തൂ എന്ന് ചിലര്‍ അതിനിടയില്‍ ആവശ്യപ്പെട്ടു.

ധൈര്യമുണ്ടെങ്കില്‍ എന്റെ മുഖത്തു നോക്കി കളിയാക്കൂ എന്ന് അനുഷ്‌ക ശര്‍മ്മ

പോസ്റ്റുകളുടെ പെരുമഴ ആയപ്പോള്‍ അനുഷ്‌ക ആ ട്വീറ്റ് നീക്കം ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്തു. പുതിയ പോസ്റ്റില്‍ എപിജെ വരെ ശരിയായി എന്നു മാത്രം കലാം ആസാദ് അവിടെത്തന്നെ ഉണ്ടായിരുന്നു. അതോടെ അനുഷ്‌കയുടെ ട്വിറ്റര്‍ പേജ് പരിഹാസവര്‍ഷമായി മാറി. ഒടുവില്‍ മൂന്നാം തവണ നടി ശരിക്കും എഴുതി

ധൈര്യമുണ്ടെങ്കില്‍ എന്റെ മുഖത്തു നോക്കി കളിയാക്കൂ എന്ന് അനുഷ്‌ക ശര്‍മ്മ

വിമര്‍ശനങ്ങളും കളിയാക്കലും എന്നിട്ടും തീര്‍ന്നില്ല. ഒടുവില്‍ പ്രസ്മീറ്റ് വിളിച്ച് നടി ഖേദം പ്രകടിപ്പിച്ചു.

ധൈര്യമുണ്ടെങ്കില്‍ എന്റെ മുഖത്തു നോക്കി കളിയാക്കൂ എന്ന് അനുഷ്‌ക ശര്‍മ്മ

താന്‍ വരുത്തിയെ തെറ്റില്‍ പശ്ചാത്താപമുണ്ടെങ്കിലും കളിയാക്കിയവരോട് മാപ്പുനല്‍കാനാകില്ല. എന്റെ ഉദ്ദേശം ശരിയായിരുന്നതിനാല്‍ ഞാന്‍ ഈ സംഭവം മുഖവിലക്കെടുക്കുന്നുമില്ലെന്ന് അുഷ്‌ക പറഞ്ഞു

ധൈര്യമുണ്ടെങ്കില്‍ എന്റെ മുഖത്തു നോക്കി കളിയാക്കൂ എന്ന് അനുഷ്‌ക ശര്‍മ്മ

ഒരു പണിയുമില്ലാതെ കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്ന മുഖമില്ലാത്തെ ഭീരുക്കളാണ് എന്നെ പരിഹസിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ ഇവര്‍ എന്റെ മുഖത്തുനോക്കി കളിയാക്കട്ടെ അപ്പോള്‍ കാണാം എന്ന് അനുഷ്‌ക വെല്ലുവിളിയ്ക്കുന്നു

English summary
Bollywood actress Anushka Sharma, who had a rough evening on Monday after her tweet added an 'Azad' to the name of President APJ Abdul Kalam, clarified that it was an 'honest mistake' and that her 'intentions were correct.'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam