For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷിക്കാനാണോ ഈ യാത്രയെന്ന് ആരാധകർ, ദിലീപും കാവ്യയും പോയത് ഇവിടേയ്ക്കോ...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കാവ്യ മാധവനും ദിലീപും. ദിലീപിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് കാവ്യ പിന്നീട് താരത്തിന്റെ റിയൽ ലൈഫ് നായിയാവുകയായിരുന്നു. 2016 ൽ ആണ് ദിലീപും കാവ്യയും വിവാഹിതരാവുന്നത്. മഞ്ജു വാര്യരുമായുളള വിവാഹമോചനത്തിന് ശേഷമാണ് കവ്യയെ നടൻ വിവാഹം ചെയ്യുന്നത്. ഇവർക്ക് ഒരു മകളുമുണ്ട് അച്ഛനമ്മമാരെക്കാൾ സോഷ്യൽ മീഡിയയിൽ താരമാണ് മകൾ മഹാലക്ഷ്മി. കുഞ്ഞിന്റെ ചെറിയ വിശേഷങ്ങൾ പോലും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്ത ആവാറുണ്ട്.

  സ്റ്റിച്ച് പൊട്ടി ഒരു കുഞ്ഞ് താഴേയ്ക്ക് വന്നു, അന്ന് അഞ്ചര മാസമായിരുന്നു, സംഭവിച്ചതിനെ കുറിച്ച് ഡിംപിൾ

  അച്ഛൻ ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ് മൂത്തമകൾ മീനാക്ഷി താമസിക്കുന്നത്. താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും മീനാക്ഷി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ താരപുത്രി ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം വൈറലും ആകാറുണ്ട്. ഓണത്തിന് സഹോദരി മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു ഇത് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. സാധാരണ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അധികം പങ്കുവെയ്ക്കാറില്ലായിരുന്നു. പിന്നീട് ദിലീപും മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.

  എഴുന്നേറ്റാല്‍ ആദ്യം വരുന്നത് ഇങ്ങോട്ട്, ജീസസും മുരുകനുമെല്ലാമുണ്ട്, പേളിയുടേയും ശ്രീനിയുടേയും വീട്...

  ദിവസങ്ങൾക്ക് മുൻപ് കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പമുള്ള ദിലീപിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിലും ഫാൻസ് കോളങ്ങളിലും വൈറലായിരുന്നു. എയർപോർട്ടിൽ നിന്നുളള വീഡിയോ ആണ് പുറത്ത് വന്നത്. മൂത്തമകൾ മീനാക്ഷി ഈ വീഡിയോയിൽ ഉണ്ടായിരുന്നില്ല. സാധാരണ ഇവർ നാലുപേരും ഒന്നിച്ചാണ് യാത്ര പോകുന്നത്. ഈ യാത്ര ചെന്നൈയിലെ മീനാക്ഷിയ്ക്ക് അടുത്തേയ്ക്ക് ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ താരങ്ങളുടെ യാത്രയെ കുറിച്ച് ആരാഞ്ഞ് കൊണ്ട് ആരാധകർ രംഗത്ത് എത്തിയിരുന്നു.

  താരങ്ങളുടെ ഇത്തവണത്ത യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ യാത്ര. 2018 ൽ വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മി ജനിച്ചത്. ഒക്ടോബർ 19 ന് ആണ് കുഞ്ഞിന്റെ പിറന്നാൾ. എല്ലാ വർഷവും കുഞ്ഞിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കാറുണ്ട്. ഇക്കുറി ചേച്ചിക്കൊപ്പം ചെന്നൈയിൽ വെച്ചാണോ പിറന്നാൾ ആഘോഷമെന്നാണ് ആരാധകർ ചോദിക്കുന്നത്. മീനാക്ഷി ചെന്നൈയിൽ നിന്നാണ് എംബിബിഎസ് പഠിക്കുന്നത്. ഓണം അവധിക്ക് ശേഷം തിരികെ മടങ്ങി പോയിട്ടുണ്ട്. മകളുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഡോക്ടർ ആവുക എന്നത്. ഇതിനെ കുറിച്ച് ദിലീപ് നേരത്ത പറഞ്ഞിട്ടുമുണ്ട്. അഭിനയത്തിലേയ്ക്ക് മകൾ ഇല്ലായെന്നും ഡോക്ടറാവാനാണ് അവളുടെ ആഗ്രഹമെന്നുമായിരന്നു നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.


  സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ല കാവ്യമധവനും ദിലീപും. എന്നാൽ ഇവർക്ക് നിരവധി ഫാൻസ് പേജുകളുണ്ട്. താരങ്ങളുടെ വിശേഷങ്ങളെല്ലാം ഫാൻസ് പേജുകളിലൂടെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. ദിലീപിന് സോഷ്യൽ മീഡിയ പേജുണ്ട്. എന്നാൽ ഇതിൽ നടൻ അധികം സജീവമല്ല. സിനിമ വിശേഷങ്ങളാണ് അധികവും പങ്കുവെയ്ക്കുന്നത്. വളരെ വിരളമായി മാത്രമ കുടുംബവിശേഷവും ചിത്രങ്ങളും പങ്കുവെയ്ക്കാറുള്ളൂ. ഓണത്തിന് മക്കൾക്കൊപ്പമുളള ചിത്രം നടൻ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കാവ്യയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഔദ്യോഗിക അക്കൗണ്ടില്ല. ഫാൻസ് പേജിലൂടെയാണ് വിശേഷങ്ങൾ പുറത്ത് വരുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് കാവ്യ, അഭിനയത്തിൽ സജീവമായി നിൽക്കുമ്പോഴാണ് നടി വിവാഹിതയാവുന്നത്. കല്യാണത്തിന് ശേഷം അഭിനയം പൂർണ്ണമായി വിടുകയായിരുന്നു സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമല്ലെങ്കിലും പൊതുപരിപാടികളി ദിലീപിനോടൊപ്പം എത്താറുണ്ട്. താരത്തിന്റ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയി ഇടം പിടിക്കാറുണ്ട്.

  Recommended Video

  Kavya Madhavan and Dileep with daughter Mahalakshmi; video goes viral

  ബാലതാരമായിട്ടാണ് കാവ്യ സിനിമയിൽ എത്തുന്നതെങ്കിലും നായികയാവുന്നത് ദിലീപിന്റെ ചിത്രത്തിലൂടെയാണ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക ആവുന്നത്. 2016 ൽ പുറത്ത് വന്ന പിന്നേയുമാണ് നടിയുടെ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ. ഈ സിനിമയ്ക്ക് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. മൈ സാന്റ് ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ദിലീപ് ചിത്രം. പ്രെഫസർ ഡിങ്കൻ, കേശു ഈ വീടിന്റെ നാഥൻ, ഓൺ എയർ ഈപ്പൻ, സിഐഡി മൂസ 2, ഈ പറക്കും തളിക 2, വാളർ പരമശിവം എന്നിവയാണ് പുതിയ ദിലീപ് ചിത്രങ്ങൾ.

  Read more about: dileep kavya madhvan
  English summary
  Did Dileep And Kavya madhvan Went To Chennai For Celebrating Daughter Mahalakshmi's Birthday?,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X