»   » ആഘോഷിച്ച് മതിയായില്ല, ദിലീപും കാവ്യയും വീണ്ടും പറക്കുന്നു!!! രണ്ടാം ഹണിമൂണിന്???

ആഘോഷിച്ച് മതിയായില്ല, ദിലീപും കാവ്യയും വീണ്ടും പറക്കുന്നു!!! രണ്ടാം ഹണിമൂണിന്???

Posted By: കാർത്തി
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഹിറ്റ് ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചിട്ട് മൂന്ന് മാസങ്ങള്‍ പിന്നിട്ടിട്ടേയുള്ളു. വിവാദത്താളുകളില്‍ ഇരുവരുടേയും ജീവിതം എപ്പോഴും നിറഞ്ഞു നിന്നിരുന്നു. ഏറ്റവും ഒടുവില്‍ മലയാള സിനിമയിലെ യുവനായിക ആക്രമിക്കപ്പെട്ടപ്പോഴും പ്രതിക്കൂട്ടിലായതും ഇവര്‍ തന്നെ. തന്റെ പേരില്‍ വിവാദങ്ങള്‍ക്കിരയായ പെണ്‍കുട്ടിയെതാന്‍ വിവാഹം കഴിക്കുകയാണെന്ന് പറഞ്ഞായിരുന്നു ദിലീപ് തന്റെ വിവാഹ വാര്‍ത്ത അറിയിച്ചത്.

വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം തന്നെ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഹണിമൂണിനായി ഇരുവരും ദുബായിലേക്ക് പോയിരുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു യാത്രക്കുള്ള ഒരുക്കത്തിലാണ് ദമ്പതികള്‍. രണ്ടാം ഹണിമൂണിനായി യുഎസ് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.

2016 നവംബര്‍ 25നായിരുന്നു മലയാള സിനിമ ലോകത്തേയും പ്രേക്ഷകരേയും ഞെട്ടിച്ചുകൊണ്ട് ദിലീപും കാവ്യയും വിവാഹിതരായത്. വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികള്‍ പോലും വിവാഹക്കാര്യം അറിയുന്നത് വിവാഹ ഹാളില്‍ എത്തിയതിന് ശേഷമായിരുന്നു. ഒരു സിനിമയുടെ പൂജയുണ്ട് എന്നു പറഞ്ഞായിരുന്നു എല്ലാവരേയും വിളിച്ചത്. വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമേ അല്പമെങ്കിലും നേരത്തെ വിവരം അറിഞ്ഞിരുന്നൊള്ളു.

ഇരുവര്‍ക്കും ഇത് രണ്ടാം ഹണിമൂണാണ്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം തന്നെ ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നതിനായി ദുബായിയിലേക്ക് പോയിരുന്നു. ഏകദേശം ഒരു മാസത്തോളം നീണ്ടുനിന്ന യാത്രയ്‌ക്കൊടുവിലാണ് ഇരുവരും തിരിച്ചെത്തിയത്. ഇക്കുറി ഇരുവരും യുഎസിലേക്കാണ് പോകുന്നത്.

ദിലീപിനും കാവ്യയ്ക്കുമൊപ്പം യുഎസിലേക്ക് ദിലീപിന്റെ മകള്‍ മീനാക്ഷിയുമുണ്ട്. മൂവരും ഒരു മാസത്തോളം യുഎസില്‍ ചെലവഴിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഏപ്രില്‍ മാസത്തിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.

ഒരു മാസം അമേരിക്കയില്‍ ചെലവഴിക്കാനെത്തുന്ന ദിലീപിന് ചില ബിസിനസ് ആവശ്യങ്ങളുമുണ്ട്. അമേരിക്കയില്‍ ദിലീപ് ഷോ 2017 എന്ന പേരില്‍ പരിപാടിയും സംഘടിപ്പിക്കുന്നണ്ട്. എന്നാല്‍ ഷോയില്‍ കാവ്യ പങ്കെടുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മഞ്ജു മാറി നിന്നതുപോലെ കാവ്യയും മാറി നില്‍ക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് മുമ്പ് കരാറായിരുന്ന ചിത്രങ്ങളില്‍ നിന്നും കാവ്യ പിന്മാറുമെന്നറിയുന്നു. ജിത്തു ജോസഫിന്റെ സിനിമയിലും കാവ്യ അഭിനയിക്കാമെന്നേറ്റിരുന്നു.

ഇരുപതിലധികം ചിത്രങ്ങളില്‍ ദിലീപും കാവ്യയും ഒരുമിച്ചഭിനയിച്ചിരുന്നു. എണ്ണം പറഞ്ഞ സിനിമകളിലൊഴികെ ഇരുവരും ജോഡികളായിരുന്നു. കാവ്യ ആദ്യമായി നായികയായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലും അവസാനമായി അഭിനയിച്ച പിന്നേയും എന്ന ചിത്രത്തിലും കാവ്യായിരുന്നു നായിക. ഇവയില്‍ ഏറിയ പങ്കും സൂപ്പര്‍ ഹിറ്റുകളുമായിരുന്നു. അതേ ഹിറ്റ് ജോഡി യഥാര്‍ത്ഥ ജീവിതത്തിലും ദമ്പതികളായിരിക്കുകയാണ്.

കാവ്യയ്ക്കുള്ള പ്രണയ സമ്മാനമായി ആലുവയില്‍ പുതിയൊരു വീടാണ് ദിലീപ് ഒരുക്കിയത്. ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറുന്നത് വരെ ദിലീപിന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം.

English summary
Dileep, Kavya are planning to go to the US for a one-month long vacation in April. Dileep's daughter Meenakshi will also accompany the couple.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam