»   » ദിലീപും ആന്റണി പെരുമ്പാവൂരും ശത്രുക്കളല്ല, അവര്‍ 'ചങ്ക്‌സ്'! അല്ലെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യുമോ???

ദിലീപും ആന്റണി പെരുമ്പാവൂരും ശത്രുക്കളല്ല, അവര്‍ 'ചങ്ക്‌സ്'! അല്ലെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യുമോ???

Posted By: Karthi
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ എതിര്‍ക്കുന്നവരും ദിലീപിന് മാനസീക പിന്തുണ നല്‍കുന്നവരും എന്ന നിലയില്‍ രണ്ട് വിഭാഗങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ദിലീപിന് മാനസീക പിന്തുണ നല്‍കുന്നുണ്ടെങ്കിലും ഇവരും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. 

കാണ്ഡഹാറിന്റെ ഓര്‍മ്മയോ, ഒടിയനില്‍ നിന്ന് അമിതാഭ് ബച്ചന്‍ പിന്മാറി??? പകരം ബാഹുബലി താരം!!!

ഇതിനിടെയാണ് ദിലീപ് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരായ നീക്കള്‍ നടത്തിയിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. തിയറ്റര്‍ ഉടമകളുടെ ഫിയോക്ക് എന്ന സംഘടന രൂപീകരിച്ചതും അതിന്റെ തലപ്പത്ത് ദിലീപ് എത്തിയതും ഇതിന്റെ ഭാഗമാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ആ വാര്‍ത്തകളെ തള്ളിക്കളയുന്ന സംഭവ വികാസങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഫിയോക്കിന്റെ തലപ്പത്ത് ആന്റണി പെരുമ്പാവൂര്‍

തിയറ്റര്‍ ഉടമകളുടെ സമരത്തെ പൊളിച്ചുകൊണ്ട് ദിലീപ് രൂപീകരിച്ച തിയറ്റര്‍ ഉടമകളുടേയും നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും സംഘടനയുടെ പ്രസിഡന്റ് ആയിരുന്നത് ദിലീപ് ആയിരുന്നു. ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയും സെക്രട്ടറിയായിരുന്ന ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റ് ആകുകയും ചെയ്തു.

മോഹന്‍ലാലിനെ ഒതുക്കാന്‍

മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂരിനേയും ഒതുക്കാനാണ് ദിലീപ് ഇത്തരത്തിലൊരു സംഘടന രൂപീകരിച്ചത് അതിന്റെ തലപ്പത്ത് എത്തിയത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രസിഡന്റ് പദവി ആന്റണി പെരുമ്പാവൂരിന് ലഭിച്ചപ്പോള്‍ അത് ദിലീപിനെതിരായ ആയുധമാക്കുമെന്ന് വിധിയെഴുതിയവരും കുറവല്ല.

കൈവിടില്ല ദിലീപിനെ

എന്നാല്‍ ദിലീപിനെ കൈവിടാതെ കൂടാതെ നിര്‍ത്താന് ആന്റണി പെരുമ്പാവൂര്‍ നേതൃത്വം നല്‍കുന്ന ഫിയോക്കിന്റെ തീരുമാനം. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ മറ്റ് പല കേസുകളിലും ഉള്‍പ്പെടുത്തി പൂട്ടാനാണ് പോലീസ് ശ്രമം. അതിന്റെ ഭാഗമെന്നോണം ഡി സിനിമാസ് പൂട്ടിക്കുകയും ചെയ്തു.

നിയമ നടപടിക്ക് ഫിയോക്ക്

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് പൂട്ടിയ നഗരസഭ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ഫിയോക്കിന്റെ തീരുമാനം. തിയറ്ററിന്റെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ നഗരസഭയുടെ നടപടി തീര്‍ത്തും തെറ്റാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

നഗരസഭയ്‌ക്കെതിരെ ജീവനക്കാര്‍

തിയറ്റര്‍ ജീവനക്കാര്‍ നഗരസഭയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഡി സിനിമയില്‍ വന്ന ഉദ്യോഗസ്ഥര്‍ പകപോക്കലോടെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നു ജീവനക്കാര്‍ ആരോപിക്കുന്നു.

നിര്‍മാണം ചട്ടവിരുദ്ധം

കെട്ടിട നിര്‍മാണം മുതലുള്ള കാര്യങ്ങളില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍. താലൂക്ക് സര്‍വേയറുടെ സ്‌കെച്ച് ഇല്ലാതെയാണ് സിനിമ തിയറ്റര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഗരസഭാംഗങ്ങള്‍ ഐക്യകണ്‌ഠേന തീരുമാനമെടുത്തത്.

കൈയേറ്റ വാദം പൊളിഞ്ഞു

ഡി സിനിമാസിന്റെ ഭൂമി കൈയേറ്റ ഭൂമിയാണെന്നായിരുന്നു ആദ്യത്തെ ആരോപണം. എന്നാല്‍ സര്‍വേ വിഭാഗം നടത്തി അന്വേഷണത്തില്‍ ഭൂമി കൈയേറ്റമെല്ലെന്ന് കണ്ടെത്തി. പല തവണ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ഭൂമിയാണ് ദിലീപിന്റെ കൈയില്‍ എത്തിയതെന്നും സംഘം കണ്ടെത്തി.

എങ്ങനെയും പൂട്ടണം

ഒന്നിന് പിന്നാലെ ഒന്നായി ദിലീപിന് എതിരെ ഉയര്‍ത്തിക്കൊണ്ടു വരുന്ന ആരോപണങ്ങള്‍ തള്ളിപ്പോകുമ്പോള്‍ പുതിയ പുതിയ കേസുകളില്‍ ദിലീപിനെ കുരുക്കാനാണ് അധികൃതരുടെ നീക്കം. നടിക്കെതിരായ ആക്രമണത്തിന്റെ പേരിലാണ് ദിലീപ് അറസ്റ്റിലായതെങ്കിലും മറ്റ് പല കാര്യങ്ങളും പോലീസ് അന്വേഷണ പരിധിയില്‍ കൊണ്ട് വന്നത് ഒരു കേസിലല്ലെങ്കില്‍ മറ്റൊരു കേസില്‍ ദിലീപിനെ കുരുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു.

ആന്റണി പെരുമ്പാവൂര്‍ ശത്രുവല്ല

ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെതിരെ പലരും രംഗത്തെത്തി. ദിലീപിനോട് ശത്രതയുള്ളവര്‍ക്ക് അത് വെളിപ്പെടുത്താനുള്ള സമയമായിരുന്നു ഇത്. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തിലും ദിലീപിനെ പിന്തുണച്ചവര്‍ നിരവധിയാണ്. ഡി സിനിമാസിന് വേണ്ടി രംഗത്തെത്തിയതോടെ ദിലീപിന്റെ ശത്രുവല്ലെന്ന് ആന്റണി പെരുമ്പാവൂരും തെളിയിച്ചിരിക്കുകയാണ്.

English summary
FEOUK will move legally against Chalakkudy Muncipality on D Cinemas issue. The staff of D Cinemas raised allegations against the officers of Municipality.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam