»   » നാല് മണിക്കൂര്‍ ദിലീപ് പുറത്തിറങ്ങുന്നതിന് മലയാള സിനിമ ഭയക്കുന്നോ? സൂപ്പര്‍താരങ്ങളും കാണാനെത്തുന്നു!

നാല് മണിക്കൂര്‍ ദിലീപ് പുറത്തിറങ്ങുന്നതിന് മലയാള സിനിമ ഭയക്കുന്നോ? സൂപ്പര്‍താരങ്ങളും കാണാനെത്തുന്നു!

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായിട്ട് രണ്ട് മാസത്തിലധികമായി. മൂന്ന് തവണ ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കണം എന്ന് പറഞ്ഞപ്പോള്‍ സെപ്റ്റംബര്‍ ആറിന് രാവിലെ ഏഴ് മണി മുതല്‍ 11 മണിവരെ പുറത്തിറങ്ങാന്‍ ദിലീപിന് അനുമതി ലഭിച്ചു.

ഏതെങ്കിലും നടന്‍ പറയുമോ തന്റെ നായികയെ കുറിച്ച് ഇങ്ങനെ, നിവിന്‍ തൃഷയെ കുറിച്ച് പറഞ്ഞത്?

വെറും നാല് മണിക്കൂര്‍ ദിലീപ് പുറത്തിറങ്ങുന്നതില്‍ മലയാള സിനിമാ ലോകം ഭയക്കുന്നുണ്ടോ... അറസ്റ്റിലായി ഇത്രയും നാളും ആ വഴി തിരിഞ്ഞു നോക്കാത്ത സൂപ്പര്‍താരങ്ങളടക്കമുള്ളവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ജയിലില്‍ സന്ദര്‍ശിക്കാനെത്തുന്നതിന്റെ പൊരുള്‍ എന്താണ്. ഭാര്യ കാവ്യ മാധവന്‍ പോലും ദിലീപ് പരോളിലിറങ്ങുന്ന കോടതി വിധി വന്നതിന് ശേഷമാണ് ജയിലിലെത്തി ഭര്‍ത്താവിനെ സന്ദരിച്ചത്.

ആരും പ്രതികരിച്ചില്ല

നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തുടക്കം മുതലേ ദിലീപിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ സിനിമയിലെ പ്രമുഖ താരങ്ങളാരും ദിലീപിനെ എതിര്‍ത്തോ പിന്തുണച്ചോ രംഗത്ത് എത്തിയില്ല. അറസ്റ്റിലായപ്പോഴും സൂപ്പര്‍ താരങ്ങള്‍ മൗനം പാലിച്ചത് വാര്‍ത്തയായിരുന്നു.

അമ്മയുടെ യോഗത്തില്‍

അത്രയേറെ ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും, താര സംഘടനയായ അമ്മ പോലും അറസ്റ്റിലാവുന്നത് വരെ ദിലീപിനെ പിന്തുണച്ചു നിന്നു. അമ്മയുടെ ട്രഷറര്‍ കൂടെയായ മകനെ കൈവിടില്ല എന്ന് താരങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞു.

അറസ്റ്റിലായപ്പോള്‍

ഒടുവില്‍ ദിലീപ് കേസില്‍ അറസ്റ്റിലായി. 'ഞെട്ടിത്തരിച്ചു.. തരിച്ചുപോയി ബാല്യവും വാര്‍ധക്യവും' എന്നല്ലാതെ ആരും ദിലീപിനെ എതിര്‍ത്തില്ല. പിന്തുണച്ചതുമില്ല, സത്യം പുറത്ത് വരട്ടെ എന്ന് മാത്രമായിരുന്നു പ്രതികരണം.

അമ്മയില്‍ നിന്ന് പുറത്താക്കിയത്

യുവതാരങ്ങളുടെയും ജനങ്ങളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അമ്മ ഉള്‍പ്പടെയുള്ള സംഘടനകളില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത്. അതിലും ചിലര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചിട്ടില്ല എന്നായിരുന്നു പിന്തുണക്കാരുടെ വാദം.

ദിലീപിനെ ഭയമോ..?

മലയാള സിനിമയ്ക്ക് ദിലീപിനെ ഭയമാണ് എന്ന ആരോപണം അന്ന് വിനയന്‍, ബൈജു കൊട്ടാരക്കര, ലിബേര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ ഉന്നയിച്ചിരുന്നു. സൂപ്പര്‍താരങ്ങളെ പോലും ഭയക്കുന്ന ദിലീപിന് പല രഹസ്യങ്ങളും അറിയാം. ദിലീപ് പെട്ടാല്‍ പലരെയും പെടുത്തും എന്നൊക്കെയായിരുന്നു പറച്ചില്‍.

മലയാള സിനിമ തകര്‍ന്നു

ഒരു വിധത്തില്‍ അത് സത്യമായിരുന്നു. ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമ ക്ഷയിച്ച അവസ്ഥയിലായിരുന്നു. മലയാളം ഇന്റസ്ട്രിയ്ക്ക് ചീത്ത പേര് വന്നു.. ആളുകളുടെ മുഴുവന്‍ ശ്രദ്ധയും ദിലീപ് വിവാദങ്ങളില്‍ മാത്രമായി.. റിലീസ് ചെയ്ത മല്ല ചിത്രങ്ങള്‍ക്കൊന്നും വേണ്ട രീതിയിലുള്ള പ്രമോഷന്‍ കിട്ടിയില്ല...

ആരും കാണാന്‍ വന്നില്ല

ദിലീപ് കഠിനമായ അവസ്ഥയിലാണ് ജയിലില്‍ കഴിയുന്നത് എന്ന വാര്‍ത്തകള്‍ വന്നെങ്കിലും സിനിമാ താരങ്ങള്‍ ആരും പ്രതികരിച്ചില്ല. ദിലീപിന്റെ അനുജനും അമ്മയും ഉറ്റ സുഹൃത്തുമല്ലാതെ ആരും ജയിലില്‍ പോയി നടനെ കണ്ടില്ല. ജാമ്യ നിഷേധിക്കപ്പെടുമ്പോള്‍ പോലും ആരും മാനസിക പിന്തുണ നല്‍കാന്‍ പോലും ദിലീപിന് അടുത്തെത്തിയില്ല.

ഇപ്പോള്‍ ഒഴുക്ക്

എന്നാല്‍ ഇപ്പോള്‍ ദിലീപിന് അടുത്തേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. അച്ഛന്റെ ശ്രാദ്ധത്തടങ്ങുകളില്‍ പങ്കെടുക്കാന്‍ നാല് മണിക്കൂര്‍ ദിലീപ് പുറത്ത് വരുന്നുണ്ട്. ഈ നാല് മണിക്കൂറിനുള്ളില്‍ ദിലീപിന്റെ 'ഹോള്‍ഡ്' ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ. കേരള പോലീസും സൂപ്പര്‍ താരങ്ങളും ഈ നാല് മണിക്കൂറിനെ ഭയക്കുന്നുണ്ടോ എന്നൊക്കെയാണ് പാപ്പരാസികളുടെ ചോദ്യം.

ജയിലിലെ സന്ദര്‍ശകര്‍

ദിലീപിന് ശ്രാദ്ധത്തില്‍ പങ്കെടുക്കാം എന്ന് കോടതി അനുമതി ലഭിച്ചതിന്റെ വൈകുന്നേരമാണ് ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും ജയിലില്‍ വന്ന് ദിലീപിനെ കണ്ടത്. തൊട്ടടുത്ത അടുത്ത ദിവസം കലാഭവന്‍ ഷാജോണ്‍ വന്നു. ഉത്രാടത്തിന് സംവിധായകന്‍ രഞ്ജിത്ത് നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ജോര്‍ജ്ജ്, സുരേഷ് കൃഷ്ണ, ജയറാം എന്നിവരും ഓണത്തിന്റെ കാര്യവും പറഞ്ഞ് എത്തി. ഏറ്റവുമൊടുവില്‍ ഗണേഷ് കുമാറും വന്നു.

English summary
Following wife Kavya's visit, tany Mollywood celebs land up to see Dileep in jail

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam