»   » ദിലീപിനോടുള്ള വെല്ലുവിളിയോ??? പൃഥ്വിരാജ് ചിത്രത്തില്‍ നായികയായി മഞ്ജുവാര്യര്‍, ആമിയിലും പൃഥ്വി?

ദിലീപിനോടുള്ള വെല്ലുവിളിയോ??? പൃഥ്വിരാജ് ചിത്രത്തില്‍ നായികയായി മഞ്ജുവാര്യര്‍, ആമിയിലും പൃഥ്വി?

Posted By: David
Subscribe to Filmibeat Malayalam

കൊച്ചിയില്‍ യുവ നടിക്ക് നേരെയുണ്ടായ ആക്രമണം മലയാള സിനിമയെ രണ്ട് വ്യത്യസ്ത ചേരിയാക്കി മാറ്റുകയായിരുന്നു. ജനപ്രിയ നടന്‍ ദിലീപിന് നേരെ ആരോപണമുയര്‍ന്നതോടെയായിരുന്നു ഇതിന് തുടക്കം. ദിലീപ് അറസ്റ്റിലായതോടെ ഇത് ശക്തമായി. ദിലീപിനെ എതിരെ ശക്തമായി പലരും രംഗത്ത് വന്ന് തുടങ്ങി. അമ്മയുടെ പ്രാഥമീക അംഗത്വത്തില്‍ നിന്ന് വരെ ദിലീപിനെ പുറത്താക്കിയതായിരുന്നു ഇവയില്‍ പ്രധാനപ്പെട്ടത്. ഇതിന് വേണ്ടി ശക്തമായി വാദിച്ചത് പൃഥ്വിരാജാണെന്നായിരുന്നു പറയപ്പെടുന്നത്. 

റിലീസിന് മുമ്പേ 'വില്ലന്‍' പുതിയ റെക്കോര്‍ഡിലേക്ക്!!! ഹിന്ദി മൊഴിമാറ്റ പതിപ്പിന് റെക്കോര്‍ഡ് തുക???

ദിലീപിനെതിരായ പൃഥ്വിരാജിന്റെ നിലപാടുകള്‍ ഒരു പക പോക്കലാണ് എന്ന നിലയിലേക്കായിരുന്നു സോഷ്യല്‍ മീഡിയ വ്യാഖ്യാനിച്ചത്. അതിന് ആക്കം കൂട്ടുന്നതാണ് പൃഥ്വിരാജിന്റെ പുതിയ സിനിമയേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍. മഞ്ജുവാര്യര്‍ ചിത്രത്തില്‍ നായികയാകുന്നു എന്നതാണ് റിപ്പോര്‍ട്ട്.

പൃഥ്വിയുടെ നായികയായി മഞ്ജുവാര്യര്‍

പൃഥ്വിരാജിനെ നായകനാക്കി ക്യാമറാമാന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഗബ്രിയേലും മാലാഖമാരും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ആമിയിലും പൃഥ്വി

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന കമല്‍ ചിത്രം ആമിയില്‍ പൃഥ്വിരാജ് അതിഥി താരമായി എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ആമിയില്‍ മാധവിക്കുട്ടിയാകുന്നത് മഞ്ജുവാര്യരാണ്.

പൃഥ്വിരാജ് ആദ്യമായി മഞ്ജുവിനൊപ്പം

പൃഥ്വിരാജ് ആദ്യമായിട്ടാണ് മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കുന്നത്. യുവനായകന്മാരില്‍ കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, ഇന്ദ്രജിത്ത് എന്നിവരാണ് മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ളവര്‍. ആമിയിലാകും പൃഥ്വി ആദ്യം മഞ്ജുവിനൊപ്പം സ്‌ക്രീന്‍ പങ്കിടുക.

പൃഥ്വിരാജിന്റെ പിന്തുണ

മലയാള സിനിമയില്‍ തന്റേടമുള്ള നായകന്‍ എന്ന വിശേഷണം സോഷ്യല്‍ മീഡിയ ചാര്‍ത്തി നല്‍കിയ നടനാണ് പൃഥ്വിരാജ്. ആക്രമണത്തിന് ഇരയായ നടി സംഭവത്തിന് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത് പൃഥ്വിരാജ് ചിത്രത്തിലൂടെയാണ്. പൃഥ്വിയുടെ ശക്തമായ പിന്തുണയായിരുന്നു ഇതിന് കാരണം.

ദിലീപിനെതിരെയോ?

മഞ്ജുവാര്യരെ നായികയാക്കന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള പ്രമുഖ നായകന്മാര്‍ മടിക്കുമ്പോഴാണ് പൃഥ്വിരാജ് സധൈര്യം മുന്നോട്ട് വന്നിരിക്കുന്നത്. ദിലീപിന്റെ നിര്‍ദ്ദേശമാണ് മഞ്ജുവിനെ നായികയാക്കാന്‍ മറ്റുള്ളവര്‍ വിസമ്മതിക്കാന്‍ കാരണമെന്നാണ് അണിയറ സംസാരം. അതുകൊണ്ടുതന്നെ ഇതിനെ ദിലീപിനെതിരായ നീക്കമായും കണുന്നവരുണ്ട്.

ദിലീപും പൃഥ്വിരാജും

പൃഥ്വിരാജിന്റെ കരിയറിന്റെ തുടക്ക കാലഘട്ടത്തില്‍ പൃഥ്വിരാജിനെ ഒതുക്കാന്‍ ദിലീപ് പലതരത്തില്‍ ശ്രമിച്ചിരുന്നതായി ആക്ഷേപമുണ്ട്. അമ്മ വിലക്കിയ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിന് അപ്രഖ്യാപിത വിലക്കും പൃഥ്വിക്ക് നേരിടേണ്ടി വന്നതിന് പിന്നിലും ദിലീപിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായും പറയപ്പെടുന്നു.

ദിലീപിനെ എതിര്‍ത്തവരില്‍ മോഹന്‍ലാലും

മോഹന്‍ലാല്‍ നായകനാകുന്ന വില്ലനില്‍ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്. ചിത്രത്തില്‍ നിന്ന് മഞ്ജുവിനെ ഒഴിവാക്കണമെന്ന് ദിലീപ് പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് അവഗണിച്ച് തന്റെ അടുത്ത ചിത്രമായ ഒടിയനിലും മോഹന്‍ലാല്‍ മഞ്ജുവിനെ നായികയാക്കുകയായിരുന്നു.

ദിലീപ് കുറ്റവിമുക്തനായാല്‍

ദിലീപ് കുറ്റവിമുക്തനായി തിരിച്ചെത്തിയാല്‍ പൃഥ്വിരാജിന് ആദ്യം പണികിട്ടുക അമ്മയില്‍ നിന്നായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് പുറത്താക്കാന്‍ പൃഥ്വി കാണിച്ച തിടുക്കം പലരിലും അതൃപ്തി ഉണ്ടാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഒരു അച്ചടക്ക നടപടി വിദൂരമല്ലെന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

മഞ്ജുവിന് ഒരു പിടി ചിത്രങ്ങള്‍

പല ചിത്രങ്ങളും മഞ്ജുവാര്യര്‍ക്ക് രണ്ടാം വരവില്‍ നഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. മോഹന്‍ലാലിനൊപ്പം വില്ലന്‍, ഒടിയന്‍ എന്നീ ചിത്രങ്ങളും ടൈറ്റില്‍ കഥാപാത്രമാകുന്ന ആമി, പൃഥ്വിരാജ് ചിത്രം ഗബ്രിയേലും മാലാഖമാരും, മോഹന്‍ലാല്‍, ഉദാഹരണം സുജാത എന്നിവയാണവ.

പ്രതീക്ഷകളുടെ ആദം

അമ്പത് കോടി ക്ലബ്ബിലെത്തിയ എസ്രയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് ആദം ജോണ്‍. തിരക്കഥാകൃത്ത് ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ആദം ജോണ്‍ ഓണത്തിന് തിയറ്ററുകളിലെത്തും. പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന വിമാനമാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

English summary
Manju Warrier will be Prithviraj's heroine for the first time in Gabrielum Malakhamarum. As per the reports Prithiraj will do a cameo in Aami.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam