»   » പ്രൊഡ്യൂസറുടെ കാശും വാങ്ങിച്ച് ക്രിക്കറ്റ് കളിച്ച് നടക്കുന്ന രണ്ട് യുവതാരങ്ങള്‍

പ്രൊഡ്യൂസറുടെ കാശും വാങ്ങിച്ച് ക്രിക്കറ്റ് കളിച്ച് നടക്കുന്ന രണ്ട് യുവതാരങ്ങള്‍

Written By:
Subscribe to Filmibeat Malayalam

വളരെ രസകരമായി ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്ന കാര്യത്തില്‍ മുന്‍ നിരയിലാണ് ജയസൂര്യ. കാര്യഗൗരവമുള്ള എന്ത് കാര്യവും സ്വതസിദ്ധമായ ഹാസ്യത്തിന്റെ മേമ്പൊടിയോടെ മാത്രമേ അദ്ദേഹം അവതരിപ്പിയ്ക്കാറുള്ളൂ.

ചാക്കോച്ചനൊപ്പം അന്നെടുത്ത ആ ഫോട്ടോ ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്: അമല പോള്‍

ലൊക്കേഷനില്‍ ക്രിക്കറ്റ് കളിച്ചതിനെ കുറിച്ച് ജയസൂര്യ തന്നെ ഇട്ട പോസ്റ്റിനെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് കുഞ്ചാക്കോ ബോബനൊപ്പമായിരുന്നു കളി.

പ്രൊഡ്യൂസറുടെ കാശും വാങ്ങിച്ച് ക്രിക്കറ്റ് കളിച്ച് നടക്കുന്ന രണ്ട് യുവതാരങ്ങള്‍

'പ്രൊഡ്യൂസറുടെ കാശും വാങ്ങിച്ച് ക്രിക്കറ്റും കളിച്ച് നടക്കുന്ന രണ്ട് താരങ്ങളെ ചുവടെ ചേര്‍ക്കുന്നു. ഭാവം കണ്ടാല്‍ ഇന്ത്യന്‍ ടീം ഇനി ഇവരുടെ കൈയ്യിലാണെന്ന് തോന്നും' എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്

പ്രൊഡ്യൂസറുടെ കാശും വാങ്ങിച്ച് ക്രിക്കറ്റ് കളിച്ച് നടക്കുന്ന രണ്ട് യുവതാരങ്ങള്‍

ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ ഇടവേള സമയത്താണ് ഈ ക്രിക്കറ്റ് കളി. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇവര്‍ക്കൊപ്പം അമല പോളും പ്രധാന കഥാപാത്രമായി എത്തുന്നു.

പ്രൊഡ്യൂസറുടെ കാശും വാങ്ങിച്ച് ക്രിക്കറ്റ് കളിച്ച് നടക്കുന്ന രണ്ട് യുവതാരങ്ങള്‍

സ്വപ്‌നക്കൂടി, കിലുക്കം കിലുകിലുക്കം, ലോലിപോപ്പ്, ഗുല്‍മാല്‍, ഫോര്‍ ഫ്രണ്ട്‌സ്, ത്രീ കിങ്‌സ്, 101 വെഡ്ഡിങ്‌സ്, തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി നേരത്തെ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചഭിനയിച്ച സ്‌കൂള്‍ ബസ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്

പ്രൊഡ്യൂസറുടെ കാശും വാങ്ങിച്ച് ക്രിക്കറ്റ് കളിച്ച് നടക്കുന്ന രണ്ട് യുവതാരങ്ങള്‍

ഇതാണ് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Jayasurya and Kunchacko Boban playing cricket on set

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam