»   » ധനുഷിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് സുചിത്ര തന്നെ!!! പക്ഷേ..? യഥാർത്ഥത്തിൽ സംഭവിച്ചത്!!!

ധനുഷിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് സുചിത്ര തന്നെ!!! പക്ഷേ..? യഥാർത്ഥത്തിൽ സംഭവിച്ചത്!!!

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് സിനിമാ ലോകത്തെ ഇപ്പോഴത്തെ വാര്‍ത്താതാരം ഗായിക സുചിത്രയാണ്. ധനുഷ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്ക് വച്ചതിലൂടെ സുചിത്ര ആരാധകരുടെ എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ധനുഷ് തന്റെ കൈ തിരിച്ചൊടിച്ചു എന്ന പേരില്‍ കൈയുടെ ചിത്രമടക്കമുള്ള സുചിത്രയുടെ പോസ്റ്റില്‍ നിന്നായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. എന്നാല്‍ ഇത് സുചിത്ര ചെയ്തതല്ലെന്നും അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും വിശദീകരണവുമായി സുചിത്രയുടെ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ രംഗത്തെത്തി.

അതിന് തൊട്ടു പിന്നാലെയായിരുന്നു സുചിത്രയുടെ അക്കൗണ്ടില്‍ നിന്നും സ്വകാര്യ ചിത്രങ്ങള്‍ പുറത്തായത്. എന്നെ ട്രോളുന്നതിന് മുമ്പ് നിങ്ങളുടെ താരത്തിന്റെ ലീലകള്‍ കാണൂ, എന്ന തലവാചകത്തോടെയായിരുന്നു സുചിത്രയുടെ പോസ്റ്റ്. ചിത്രങ്ങള്‍ പിടിവിട്ടു പോയതോടെ ട്വീറ്റ് പിന്‍വലിച്ചു. പക്ഷെ അതിനകം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വീണ്ടും വിശദീകരണവുമായി സുചിത്രയുടെ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ രംഗത്തെത്തി. യൂടൂബില്‍ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് കാര്‍ത്തിക് കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

പുറത്ത് വന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും വിഷമങ്ങള്‍ക്കും ക്ഷമ ചോദിച്ചുകൊണ്ടുള്ളതാണ് വീഡിയോ. എല്ലാവരും തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ തങ്ങളുടെ ബന്ധത്തെ ബാധിക്കരുതെന്നും വീഡിയോയിലൂടെ പറയുന്നു. യൂടൂബില്‍ ഉള്ള വീഡിയോ ഒരാള്‍ ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാദങ്ങളുടെ ആരംഭത്തില്‍ ഇതൊന്നും ചെയ്തത് സുചിത്ര അല്ലെന്നും അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നുമായിരുന്നു കാര്‍ത്തിക്കിന്റെ വിശദീകരണം. എന്നാല്‍ ഇക്കിറി കാര്‍ത്തിക് ഹാക്കിംഗിനേക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല. സുചിത്രയുടെ മാനസീകാവസ്ഥയേക്കുറിച്ചാണ് സംസാരിക്കുന്നത്.

സിനിമയ്ക്ക് പുറത്ത് അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് കാര്‍ത്തികും ധനുഷും. പുതിയ വിവാദത്തോടെ ഈ ബന്ധത്തില്‍ വിള്ളല്‍ വീഴുമോ എന്നും കാര്‍ത്തിക് ഭയക്കുന്നുണ്ട്. ധനുഷ് നായകനായി എത്തിയ യാരെടി നീ മോഹിനി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ കാര്‍ത്തിക് അഭിനയിച്ചിരുന്നു.

വിശദീകരണവുമായി കാര്‍ത്തിക് എത്തിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ സുചിത്രക്കെതിരായ പ്രതിഷേധം വ്യാപകമാണ്. സുചിലീക്ക്‌സ് എന്ന ഹാഷ് ടാഗിലാണ് സുചിത്രക്കെതിരായ പോസ്റ്റുകളും ട്രോളുകളും ട്വിറ്ററില്‍ നിറയുന്നത്. സോഷ്യല്‍ മീഡിയെ നിശബ്ദമാക്കാന്‍ കാര്‍ത്തികിന്റെ വിശദീകരണം മതിയാകുന്നില്ലെന്നാണ് കമന്റുകളും ട്രോളുകളും സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ സുചിത്ര ഇതുവരെ പ്രതികരിച്ചിട്ടില്ല.

സുചിത്ര പുറത്ത് വിട്ട ചിത്രങ്ങളില്‍ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രള്‍ തന്റേതല്ലെന്ന് വ്യക്തമാക്കി നടി സഞ്ജിത രംഗത്തെത്തി. ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ കാണാം.

കാര്‍ത്തികിന്റെ വിശദീകരണത്തിന്റെ വീഡിയോ കാണാം.

English summary
Karthik giving explanation about leaked pics through pics. He apologise to all who hurt by those pics.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam