»   »  വിജയ്ക്ക് കീർത്തി നൽകിയ ഛായാചിത്രം എവിടെ; സർപ്രൈസ് പൊട്ടിച്ച് പാർത്ഥിപൻ!

വിജയ്ക്ക് കീർത്തി നൽകിയ ഛായാചിത്രം എവിടെ; സർപ്രൈസ് പൊട്ടിച്ച് പാർത്ഥിപൻ!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ സൂപ്പർ താരമായി മാറുകയാണ് മലയാളികളുടെ സ്വന്തം കുട്ടി കീർത്തി സുരേഷ്. താരാമാകുന്നതിനു മുൻപ് തന്നെ തമിഴ് സൂപ്പർ ഇളയ ദളപതിയുടെ കട്ട ഫാനാണ് കീർത്തി.

keerthi

അപമര്യാദയായി പെരുമാറിയ ബിസിനസ്സുകാരന് എട്ടിന്റെ പണി കൊടുത്ത് മലയാളി നടി! സംഭവം ഇങ്ങനെ...

താൻ മനസിൽ ആരാധിക്കുന്ന താരത്തിനോടൊപ്പം നായികയായി അഭിനയിക്കാൻ അവസരം കിട്ടിയപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതിനു മുകളിലായിരുന്നുവെന്ന് താരം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ താരത്തിനു ഇളയ ദളപതി എങ്ങനെയാണോ അതുപോലെ പ്രിയപ്പെട്ടതാണ് കീർത്തിയും വിജയ്ക്ക്. അതു പറയാൻ ഒരു  കരാണമുണ്ട്. ആ സസ്പെൻസ് പൊട്ടിച്ചത് തെന്നിന്ത്യയിലെ മറ്റൊരു താരമാണ്.

ന്യൂസ് റീഡര്‍ക്കെതിരേയുള്ള ഓണ്‍ലൈന്‍ ആക്രമണം, പോലിസ് നടപടി തുടങ്ങി

സമ്മാനം

വിജയുടെ പിറന്നാൾ ദിനത്തിൽ വളരെ പ്രത്യേകതയുള്ള സമ്മാനമാണ് കീർത്തി നൽകിയത്. സ്വന്തം കൈകൊണ്ട് പെയിന്റ് ചെയ്ത വിജയുടെ ഒരു ജലഛായ ചിത്രം. ചിത്രത്തിന് താഴെയായി കീർത്തി ഇങ്ങനെ കുറിച്ചു '' ഇനിയും വിജയങ്ങൾ തുടരട്ടെ, കോടിക്കണക്കിന് ആരാധകരിൽ ഒരുവൾ'' എന്നും താരം തമിഴിൽ കുറിച്ചു.

സമ്മാനം വീട്ടിൽ

കീർത്തി നൽകിയ സമ്മാനം വിജയ് തന്റെ വസതിയിൽ സൂക്ഷിച്ചിട്ടുണ്ട്. വിജയുടെ ഭൈരവനിൽ കീർത്തിയായിരുന്നു നായിക. ഇതിനു ശേഷം ഇവർ തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.

സർപ്രൈസ് പെട്ടിച്ചത് പാർത്ഥിപൻ

വിജയ്ക്ക് കീർത്തി സമ്മാനം നൽകി എന്നു മാത്രമേ ആരാധകർക്ക് അറിയുള്ളു. എന്നാൽ സമ്മാനം എവിടെ ആണെന്നോ എന്തു ചെയ്തെന്നോ ആർക്കും അറിയില്ല. എന്നാൽ ഈ സർപ്രൈസ് പൊട്ടിച്ചത് തെന്നിന്ത്യൻ താരം പാർത്ഥിപനായിരുന്നുയ മകളുടെ വിവാഹത്തിന് ക്ഷണിക്കാനായി വിജയ് യുടെ വീട്ടിൽ എത്തിയപ്പോഴാണ് സമ്മാനം കണ്ടത്.

ട്വിറ്ററിലൂടെ അറിയിച്ചു

പാർത്ഥിപൻ ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. ചിത്രത്തിനു മുന്നിൽ ഇരുവരും നിൽക്കുന്ന ചിത്രവും താരം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

അടുത്ത ചിത്രം

വിജയ് യുടെ സൂപ്പർ ഹിറ്റ് ചിത്രമായ 'ഭൈരവ' യിൽ കീർത്തിയായിരുന്നു താരത്തിന്റെ നായികയായി എത്തിയത്. അതിനു ശേഷം എംഎആർ മുരുകദോസ് സംവിധാനം ചെയ്യുന്ന വിജയ് യുടെ മറ്റൊരു ചിത്രമായ ദളപതി 62 ലും കീർത്തിയാണ് നായിക.

English summary
Keerthy Suresh's Talent Finds A Place Vijay's Home

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam