»   » പുള്ളിക്കാരന്‍ സ്റ്റാര്‍ ആകാത്തതിന്റെ നിരാശയാണോ... മമ്മൂട്ടിയുടെ മുഖത്ത് എന്താ ഒരു വൈക്ലബ്യം..??

പുള്ളിക്കാരന്‍ സ്റ്റാര്‍ ആകാത്തതിന്റെ നിരാശയാണോ... മമ്മൂട്ടിയുടെ മുഖത്ത് എന്താ ഒരു വൈക്ലബ്യം..??

Posted By: Rohini
Subscribe to Filmibeat Malayalam

പൊതുവെ മമ്മൂട്ടി ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍.. ചുള്ളന്‍.. കിടു.. തകര്‍ത്തു എന്നൊക്കെയുള്ള കമന്റുകളോടെ ആ ഫോട്ടോ അങ്ങ് വയറലാവും. ആ ചിത്രങ്ങളിലൊക്കെ മമ്മൂട്ടി ചിരിച്ച്, നല്ല സ്‌റ്റൈലായി നടന്നുവരുന്നതാവും. പക്ഷെ ഏറ്റവുമൊടുവില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ മുഖത്ത് ആ സന്തോഷം കാണുന്നില്ല..

മോഹന്‍ലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായിയമ്മയായും അഭിനയിച്ച ആ നടി!

താടി ചെറുതായി തടവി, അല്പം വിഷമിച്ചിരിയ്ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ പരാജയമാണോ ഈ വൈക്ലഭ്യത്തിന് കാരണം എന്നാണ് ചിലരുടെ സംശയം. ഫോട്ടോയും കാണാം.. വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളെ കുറിച്ച് അറിയുകയും ചെയ്യാം... തുടര്‍ന്ന് വായിക്കൂ..

ഇതാണ് ഫോട്ടോ

ഇതാണ് ആ ഫോട്ടോ... മുഖത്ത് കുറച്ച് വൈക്ലഭ്യം ഉണ്ടെങ്കിലും സ്‌റ്റൈലിനും സൗന്ദര്യത്തിനും യാതൊരു കുറവുമില്ല. 66 ആം പിറന്നാള്‍ ആഘോഷിച്ചിട്ട് ദിവസം നാല് തികയുന്നതേയുള്ളൂ.. എന്നിട്ടും എന്നാ ലുക്കാ എന്ന് നോക്കിയേ..

മാസ്റ്റര്‍ പീസ് റിലീസിന്

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന് ശേഷം റിലീസിന് തയ്യാറെടുക്കുന്ന മമ്മൂട്ടി ചിത്രമാണ മാസ്റ്റര്‍ പീസ്. അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററും ഫസ്റ്റ് ലുക്കുമൊക്കെ ഇതിനോടകം വൈറലായി.

പേരന്‍പ്

ഷൂട്ടിങ് പൂര്‍ത്തിയാക്കി റിലീസ് കാത്തിരിയ്ക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് പേരന്‍പ്. തമിഴിലും മലയാളത്തിലുമായി റിലീസ് ചെയ്യുന്ന ചിത്രം ദേശീയ പുരസ്‌കാര ജേതാവായ റാമാണ് സംവിധാനം ചെയ്യുന്നത്.

സ്ട്രീറ്റ് ലൈറ്റ്

നിലവില്‍ മമ്മൂട്ടി സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. തെലുങ്ക്, തമിഴ്, മലയാള സിനിമകളിലെ പ്രശസ്ത ഛായാഗ്രാഹകനായ ശ്യം ധത്ത് സൈനുദ്ദീന്റെ ആദ്യ സംവിധാന സംരംഭമാണ് സ്ട്രീറ്റ് ലൈറ്റ്

കോഴിതങ്കച്ചന്‍

സട്രീറ്റ് ലൈറ്റിന് ശേഷം മമ്മൂട്ടി സേതുവിന്റെ കോഴിത്തങ്കച്ചനിലേക്ക് കടക്കും. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സേതു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കോഴിത്തങ്കച്ചന്‍. പൃഥ്വിയുടെ അനാര്‍ക്കലിയാണ് ആദ്യ ചിത്രം.

രാജ 2

പോക്കിരി രാജയുടെ രണ്ടാം ഭാഗം വരുന്നതായ വാര്‍ത്തകളും സജീവമാണ്. സംവിധായകന്‍ വൈശാഖുമായി ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു. പ്രി പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ചിത്രമെന്നാണ് അറിയുന്നത്.

പരോള്‍

നവാഗത സംവിധായകര്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന മമ്മൂട്ടി വീണ്ടും വീണ്ടും ചെറുപ്പക്കാരെ സ്വാഗതം ചെയ്യുകയാണ്. ശരത്ത് എന്ന പുതുമുഖ സംവിധായകനും മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ടത്രെ. പരോള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈകാതെ ആരംഭിയ്ക്കും.

സിബിഐ ചിത്രം

സേതുമാധവനായി മമ്മൂട്ടി വീണ്ടും വരുന്ന വാര്‍ത്തകളും സജീവമാണ്. സിബിഐ സീരിസിലെ അഞ്ചാമത്തെ ഭാഗം ചെയ്യുമെന്ന് സംവിധായകന്‍ കെ മധു അറിയിച്ചിരുന്നു. എസ് എന്‍ സ്വാമി തന്നെയാണ് തിരക്കഥ.

കര്‍ണന്‍ വരുന്നു

മമ്മൂട്ടിയുടെ കര്‍ണന്റെ ഷൂട്ടിങ് 18 ന് ആരംഭിയ്ക്കും എന്നാണ് വാര്‍ത്തകള്‍. പി ശ്രീകുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം മധുപാലാണ് സംവിധാനം ചെയ്യുന്നത്.

English summary
Mammootty is looking sad in this pic

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam