»   » മുഖ്യമന്ത്രിയെ മുക്കാല്‍ മണിക്കൂറോളം കാത്തിരുത്തിയ മഞ്ജു വാര്യര്‍; പിണറായിയുടെ പ്രതികരണം?

മുഖ്യമന്ത്രിയെ മുക്കാല്‍ മണിക്കൂറോളം കാത്തിരുത്തിയ മഞ്ജു വാര്യര്‍; പിണറായിയുടെ പ്രതികരണം?

Posted By: Rohini
Subscribe to Filmibeat Malayalam

പൊതുവെ രാഷ്ട്രീയക്കാര്‍ പൊതു പരിപാടികതളില്‍ വൈകിയേ എത്താറുള്ളു. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഇക്കാര്യത്തില്‍ വളരെ കര്‍ക്കശക്കാരനാണ്.

മഞ്ജു വന്നു പോയി; രാജ്യാന്തര ചലച്ചിത്രമേളയില്‍ കാവ്യയും ദിലീപും ഒന്നിച്ചെത്തും!!

പൊതു പരിപാടികളിലൊക്കെ കൃത്യനിഷ്ഠ പാലിക്കുന്ന പിണറായിക്ക്, പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവരെല്ലാം അത് പാലിക്കണം എന്ന നിര്‍ബന്ധവുമുണ്ട്. അടുത്തിടെ നടന്ന് ഒരു പരിപാടിയില്‍ എഡിജിപി സന്ധ്യ താമസിച്ചെത്തിയതിനെ തുടര്‍ന്ന് ഉദ്ഘാടനം ചെയ്യാതെ മുഖ്യമന്ത്രി വേദി വിട്ടു പോയത് വാര്‍ത്തയായിയരുന്നു.

മഞ്ജു കാത്തിരിപ്പിച്ചു

ഈ മുഖ്യമന്ത്രിയെയാണ് ചലച്ചിത്ര താരം മഞ്ജു വാര്യര്‍ മുക്കാല്‍ മണിക്കൂറോളം കാത്തിരിപ്പിച്ചത്. ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം

മുഖ്യന്റെ പ്രതികരണം

എന്നാല്‍ മഞ്ജുവിനോട് പിണറായി ദേഷ്യം കാണിച്ചില്ല. വൈകി എത്തിയതിലുള്ള അതൃപ്തി പ്രകടിപ്പിച്ചെങ്കിലും, കൃത്യ സമയത്ത് എത്താന്‍ കഴിയാത്ത തിരക്കുകളുള്ളതുകൊണ്ടാവാം എത്തിപ്പെടാന്‍ കഴിയാത്തത് എന്ന് അഭിപ്രായപ്പെടുകയുണ്ടായി.

എന്തേ ക്ഷമിച്ചു

മുഖ്യമന്ത്രി മഞ്ജു വാര്യരോട് ക്ഷമിച്ചത് എന്തായാലും ആളുകള്‍ക്ക് ഞെട്ടലായി. കേരള സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയുടെ വേദിയായത് കൊണ്ടാവാം പിണറായി മഞ്ജുവിനോട് ക്ഷമിച്ചത് എന്നാണ് ചിലര്‍ പറയുന്നത്.

സര്‍ക്കുലര്‍ ഇറങ്ങുമോ?

ഇത്തരത്തില്‍ താമസിച്ച് വരുന്നത് ശരിക്കും അനാദരവാണെന്നു മാത്രമല്ല പ്രോട്ടോക്കോള്‍ ലംഘനവുമാണ്. മുഖ്യമന്ത്രി പങ്കെടുത്ത എല്ലാ പരിപാടികളിലും അതിഥികളായി എത്തുന്നവര്‍ കൃത്യസമയം പാലിക്കണമെന്നും അത് സാധിക്കാത്തവര്‍ പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നും വൈകാതെ തന്നെ പുതിയ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്.

English summary
Manju Warrier made Pinarayi Vijayan to wait

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam