»   » മോഹന്‍ലാലിനെ ചുംബിക്കാന്‍ ശ്രമിച്ച ആരാധകന് കിട്ടിയ പണി!!! വീഡിയോ വൈറലാകുന്നു!!!

മോഹന്‍ലാലിനെ ചുംബിക്കാന്‍ ശ്രമിച്ച ആരാധകന് കിട്ടിയ പണി!!! വീഡിയോ വൈറലാകുന്നു!!!

Posted By: Karthi
Subscribe to Filmibeat Malayalam

ആരാധകരമായി ഏറെ അടുത്തിടപഴകുന്ന നടനാണ് മോഹന്‍ലാലെന്ന് പൊതുവെയുള്ള സംസാരം. എന്നാല്‍ ഇക്കാര്യത്തില്‍ മമ്മുട്ടി അല്പം പിന്നിലാണ്. ആലപ്പുഴയില്‍ വച്ചുണ്ടായ ഷൂട്ടിഗിനിടെ താരത്തിന്റെ ദേഹത്ത് സ്പര്‍ശിച്ച ആരാധകനെ തല്ലിയ സംഭവവും വിവാദമായിരുന്നു. ഇതായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍ മമ്മുട്ടിക്കെതിരെ ഉയര്‍ത്തിയ പ്രധാന ആരോപണവും.

എന്നാല്‍ മോഹന്‍ലാല്‍ ഫാന്‍സുകാരുടെ വായടപ്പിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പുതിയ വീഡിയോ. താരത്തിനൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ചുംബിക്കാനാഞ്ഞ ആധാകനെ മോഹന്‍ലാല്‍ തള്ളി മാറ്റുന്നതും അനിഷ്ടം പ്രകടിപ്പക്കുന്നതുമാണ് വീഡിയോയിലുള്ളത്.

മോഹന്‍ലാല്‍ ആരാധകരെ കെട്ടിപ്പിടിക്കുകയും ഉമ്മവയക്കാറുണ്ടെന്ന് പറയുകയും ചെയ്യുന്ന ആരാധകര്‍ എവിടെപ്പോയെന്ന ചോദ്യമാണ് വീഡിയോ ഉന്നയിക്കുന്നത്. 'ഇതാണോ മോഹന്‍ലാലിന്റെ ആരാധക സ്‌നേഹം, കഷ്ടം' എന്ന തലവാചകത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. വിദേശത്തെ ഒരു പരിപാടിക്കിടെയാണ് സംഭവം നടന്നിരിക്കുന്നത്. മോഹൻലാൽ ആരാധകർക്കെതിരെയും മോഹൻലാലിനെതിരെയും പോസ്റ്റിന് താഴെ കളിയാക്കലുകളും ചീത്തവിളികളും കുമിഞ്ഞുകൂടുകയാണ്.

മോഹന്‍ലാലിന്റെ വീഡിയോയ്‌ക്കൊപ്പം തന്നെ മമ്മുട്ടി ആരാധകരെ ചേര്‍ത്ത് നിറുത്തി എടുത്ത ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലെ കഥാപാത്രത്തിന്റെ രൂപത്തിലാണ് മോഹന്‍ലാല്‍. അധിക കാലം പഴക്കമില്ല വീഡിയോയ്‌ക്കെന്ന് വ്യക്തം. വീഡിയോ ഇതിനകം നിരവധിപ്പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.

സംഘം ചേര്‍ന്ന് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്ന ആരാധകര്‍ക്ക് ഇപ്പോള്‍ പുതിയൊരു കാരണം കൂടെയായി. പത്ത് വര്‍ഷം മുമ്പ് വരെ എല്ലാ ഉത്സവ സീസണിലും ഇരുവരുടേയും പടങ്ങള്‍ ഒരേ ദിവസം റിലീസിനെത്തിയിരുന്നു. അക്കാലങ്ങളില്‍ ഇത്തരത്തില്‍ ആരാധകര്‍ സംഘം തിരിഞ്ഞ് വാഗ്വാദങ്ങള്‍ നടത്തിയിരുന്നു.

അമ്പതിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മുട്ടിയും ഒരുമിച്ചഭിനിയിച്ചു കഴിഞ്ഞു. 1982 പുറത്തിറങ്ങിയ ആ ദിവസം ആയിരുന്നു ആദ്യ ചിത്രം. ഒരേ ഭാഷയിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചഭിനയച്ച ചിത്രങ്ങള്‍ ഇന്ത്യയില്‍ തന്നെ കുറവാണ്.

ചുംബിക്കാനാഞ്ഞ ആരാധകനെ തള്ളിമാറ്റുന്ന മോഹന്‍ലാലിന്റെ വീഡിയോ കാണാം.

English summary
Mohanlal refuse to let his fan to kiss him. The video become viral through social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam