»   »  മല്ലുസിങ്: പൃഥ്വി പിന്‍മാറിയത് നന്നായി!

മല്ലുസിങ്: പൃഥ്വി പിന്‍മാറിയത് നന്നായി!

Posted By:
Subscribe to Filmibeat Malayalam
Prithviraj
മല്ലുസിങ് എന്ന ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജ് പിന്‍മാറിയത് വന്‍ വാര്‍ത്തയായിരുന്നു. മല്ലുസിങ്ങിലെ മികച്ചൊരു കഥാപാത്രം നഷ്ടപ്പെട്ടതില്‍ പൃഥ്വി ഏറെ വിഷമിക്കുന്നുവെന്നു വരെ കഥകള്‍ ഇറങ്ങി.

എന്നാല്‍ മല്ലുസിങ്ങില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറിയത് നന്നായി എന്നാണ് സിനിമാലോകത്തെ പലരും ഇപ്പോള്‍ അടക്കം പറയുന്നത്. ആറുകോടി ചെലവിട്ട് നിര്‍മ്മിച്ച ചിത്രം പ്രേക്ഷകരെ പാടെ നിരാശപ്പെടുത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ഒരു സിനിമയുടെ ഭാഗമാവാതെ പോയത് പൃഥ്വിയുടെ ഭാഗ്യം കൊണ്ടാണെന്നും നടനെ സ്‌നേഹിക്കുന്നവര്‍ പറയുന്നു.

മലയാളി പ്രേക്ഷകര്‍ കണ്ടു മടുത്ത തമാശ രംഗങ്ങളുടെ ആവര്‍ത്തനം മാത്രമാണ് ചിത്രം. ചാക്കോച്ചന്റെ അമ്പതാം ചിത്രമെന്ന പേരിലെത്തിയ മല്ലുസിങില്‍ പഞ്ചാബിലെ ദൃശ്യഭംഗി മാത്രമാണ് ആശ്വസിക്കാനുള്ള വക നല്‍കുന്നത്.

മല്ലുസിങ്ങിലേയ്ക്ക് ആദ്യം കരാര്‍ ചെയ്യപ്പെട്ട പൃഥ്വി ചിത്രത്തിന്റെ പൂജയിലും ഫോട്ടോഷൂട്ടിലും പങ്കെടുത്തിരുന്നു. പിന്നീട് തന്റെ ഹിന്ദിച്ചിത്രമായ അയ്യായുടെ തിരക്കു മൂലം മല്ലുസിങിനെ പൃഥ്വി കൈവിടുകയായിരുന്നു. ഇതിന്റെ പേരില്‍ നടന് ഒട്ടേറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

English summary
Malayalam film Mallu Singh is a predictable rehash of 1998 comedy Punjabi House.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam