»   » സായി പല്ലവിയുടെ പ്രതിഫലം കോടികള്‍? തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍സ് ഇതൊന്നും അറിയുന്നില്ലേ?

സായി പല്ലവിയുടെ പ്രതിഫലം കോടികള്‍? തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍സ് ഇതൊന്നും അറിയുന്നില്ലേ?

Written By:
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ അരങ്ങേറ്റം നടത്തി ഇന്ന് തെന്നിന്ത്യയിലെ മറ്റ് സുന്ദരികളെ കടത്തിവെട്ടുന്ന നിലവാരത്തിലേക്ക് എത്തിയ നടിയാണ് സായി പല്ലവി. നടി അഭിനയിക്കുന്ന എല്ലാ സിനിമയുടെ ലൊക്കേഷനിലും അടിയും പിടിയും വഴക്കും നടക്കുന്നത് പതിവാണ്. ഇതോടെ പലരും സായിയ്‌ക്കെതിരെ തിരിഞ്ഞിരുന്നു.

2018 ജനുവരിയില്‍ ഇറങ്ങിയ 9 സിനിമകള്‍ ലാഭമാണോ നഷ്ടമാണോ? ഫെബ്രുവരിയില്‍ എത്തിയത് വേറെയും..

എന്തൊക്കെ സംഭവിച്ചാലും കൈനിറയെ സിനിമകളുമായി സായി പല്ലവിയ്ക്ക് വന്‍ ഡിമാന്റാണ് ഇപ്പോഴുള്ളത്. അടുത്തിടെ നടിയുടെ പ്രതിഫലത്തെ കുറിച്ച് പലതരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ വരെ കടത്തിവെട്ടിയുള്ള പ്രകടനമാണ് സായിയുടെത്. ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം സായിയ്ക്ക് ഒരു കോടിയ്ക്ക് മുകളിലാണ് പ്രതിഫലം എന്നാണ് പറയുന്നത്.

സായിയുടെ വിജയം

ആദ്യ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവനായി തരംഗമാവാന്‍ കഴിഞ്ഞ നടിയാണ് സായി പല്ലവി. മലയാളത്തില്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചതിന് ശേഷം തെലുങ്കിലെത്തിയ സായി.യുടെ സിനിമ അവിടെയും വിജയിച്ചിരുന്നു. ശേഷം തമിഴിലാണ് നടിയിപ്പോള്‍ അഭിനയിക്കുന്നത്.

ഡിമാന്റുള്ള നടി

തെന്നിന്ത്യയില്‍ ഇത്രയധികം ഡിമാന്റുള്ള നടി ഇപ്പോള്‍ വേറെ ഇല്ലെന്ന് പറയാം. നയന്‍താര, സാമന്ത, കാജല്‍ അഗര്‍വാള്‍, തമന്ന, അനുഷ്‌ക തുടങ്ങി തിളങ്ങി നില്‍ക്കുന്ന നടിമാരെ പോലെയല്ല സായി പല്ലവി. സായിയ്ക്ക് കുറച്ചധികം ഡിമാന്റുകളാണുള്ളത്.

പ്രതിഫലം ഞെട്ടിക്കും..

സായി സിനിമയില്‍ അഭിനയിക്കണമെങ്കില്‍ വെക്കുന്ന നിര്‍ദ്ദേശങ്ങളും ഒപ്പം പ്രതിഫലത്തിന്റെ കാര്യത്തിലും ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലാത്ത ആളാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.5 കോടിയാണ് സായി പല്ലവിയുടെ പ്രതിഫലം എന്നാണ് പറയുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായ സ്ഥിതികരണം ഒന്നും വന്നിട്ടില്ല.

നടന്മാരെ പിന്നിലാക്കുമോ?

തെലുങ്കിലെ ആദ്യ സിനിമയില്‍ അഭിനയിക്കുന്നതിനായി 40 ലക്ഷമായിരുന്നു സായി വാങ്ങിയത്. ശേഷം അടുത്ത സിനിമയില്‍ അത് 70 ലക്ഷമാക്കിയെന്നാണ് പറയുന്നത്. ഇപ്പോള്‍ 1 കോടിയ്ക്ക് മുകളിലായി എന്നുള്ള റിപ്പോര്‍ട്ടുകള്‍ കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരിക്കുകയാണ്.

വിവാദങ്ങള്‍

സായി പല്ലവി അഭിനയിക്കുന്ന എല്ലാ സിനിമയുടെ ചിത്രീകരണത്തിനിടെയും പ്രശ്‌നങ്ങളുണ്ടാവുന്നത് പതിവായിരിക്കുകയാണ്. തന്റേടി, വാശിക്കാരി, വഴക്കാളി, ജാഡ എന്നിങ്ങനെ നടിയ്ക്കില്ലാത്ത പേരുകളില്ല. എങ്കിലും ഇതിലൊന്നും ഒരു കൂസലുമില്ലാതെയാണ് സായി മുന്നോട്ട് പോവുന്നത്.

മലയാളികളുടെ മലര്‍ മിസ്

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രത്തിലൂടെയായിരുന്നു സായി പല്ലവി നായികയായി അഭിനയിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഇന്ത്യയില്‍ അറിയപ്പെടുന്ന നടിമാര്‍ക്കൊപ്പം എത്താന്‍ സായി പല്ലവിയ്ക്ക് കഴിഞ്ഞിരുന്നു.

തെലുങ്ക് സിനിമ

മലയാളത്തില്‍ നിന്നും പോയ സായി പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഫിദ. ചിത്രത്തില്‍ ഭാനുമതി എന്ന കഥാപാത്രത്തെയായിരുന്നു സായി അവതരിപ്പിച്ചിരുന്നത്. സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ശേഷം ഫിദ മലയാളത്തിലേക്ക് കൂടി മൊഴിമാറ്റി വരാന്‍ പോവുകയാണ്.

തമിഴിലും

തെലുങ്കില്‍ മാത്രമല്ല സായി നായികയായി അഭിനയിക്കുന്ന തമിഴ് സിനിമയാണ് കരു. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗ ശൈര്യയാണ് നായകനായി അഭിനയിക്കുന്നത്. കരു ഒരു ഹൊറര്‍ ചിത്രമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

English summary
Sai Pallavi's salary goes up to Rs 1.5 crore?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam