twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാദത്തിലും ഒപ്പം നില്‍ക്കാന്‍ പ്രേക്ഷകരില്ല, 'സോളോ' സംവിധായകനെ ഒറ്റപ്പെടുത്തി സോഷ്യല്‍ മീഡിയ!

    By Karthi
    |

    ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പുതിയ സിനിമയാണ് സോളോ. നാല് ലഘു ചിത്രങ്ങള്‍ സമന്വയിപ്പിച്ച സോളോ എന്ന ആന്തോളജി ചിത്രത്തിന് പക്ഷെ പ്രേക്ഷകരെ വേണ്ടവിധം തൃപ്തിപ്പെടുത്താനായില്ല. മാസ് റിലീസ് ആയി എത്തിയ ചിത്രത്തിന് ആദ്യ ദിനം മികച്ച ഓപ്പണിംഗ് ലഭിച്ചെങ്കിലും പ്രേക്ഷകാഭിപ്രായം ചിത്രത്തിന് ഗുണകരമായിരുന്നില്ല.

    രാമനുണ്ണിയുടെ ലീല കേരളക്കര ഏറ്റെടുത്തു, കോടികളുടെ കിലുക്കവുമായി പുതിയ റെക്കോര്‍ഡിലേക്ക്... രാമനുണ്ണിയുടെ ലീല കേരളക്കര ഏറ്റെടുത്തു, കോടികളുടെ കിലുക്കവുമായി പുതിയ റെക്കോര്‍ഡിലേക്ക്...

    ഇതിനിടെ ചിത്രം പുതിയ വിവാദങ്ങളിലും ഉള്‍പ്പെട്ടു. ചിത്രത്തിന്റെ ക്ലൈമാക്‌സ് തിരുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. സംവിധായകന്റെ അറിവ് കൂടാതെയാണ് നിര്‍മാതാവും വിതരണക്കാരനും ക്ലൈമാക്‌സ് തിരുത്തിയതെന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആരോപിച്ചു. ഇതിനേച്ചൊല്ലിയുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയിലും പൊടിപൊടിക്കുകയാണ്

    ക്ലൈമാക്‌സ് തിരുത്തി

    ക്ലൈമാക്‌സ് തിരുത്തി

    വേള്‍ഡ് ഓഫ് രുദ്ര, വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ശേഖര്‍, വേള്‍ഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് സോളോയിലുള്ളത്. അതില്‍ വേള്‍ഡ് ഓഫ് രുദ്ര എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിനേക്കുറിച്ച് പ്രേക്ഷകരില്‍ നിന്നും മോശം പ്രതികരണം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ക്ലൈമാക്‌സ് തിരുത്തിയത്.

    സംവിധായകന്‍ അറിയാതെ

    സംവിധായകന്‍ അറിയാതെ

    ക്ലൈമാക്‌സ് തിരുത്തിയതിന് ശേഷം ചിത്രത്തിന് മികച്ച പ്രതികരണം പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നതായി വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് തന്റെ അറിവോ സമ്മതമോ ഇല്ലതെയാണ് നിര്‍മാതാവും വിതരണക്കാരനും ചേര്‍ന്ന് ക്ലൈമാക്‌സ് തിരുത്തിയതെന്ന ആക്ഷേപവുമായി സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ രംഗത്തെത്തി.

    സോഷ്യല്‍ മീഡിയയിലും ചര്‍ച്ച

    സോഷ്യല്‍ മീഡിയയിലും ചര്‍ച്ച

    രാമലീല എന്ന സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയായി മാറിയിരിക്കുകയാണ് സോളോ. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ തിരുത്തും സിനിമ പ്രേക്ഷകര്‍ക്ക് വേണ്ട വിധം ഉള്‍ക്കൊള്ളാനാകാതെ പോയി എന്നതുമായി സമൂഹ മാധ്യമത്തില്‍ ചിത്രം ചര്‍ച്ച ചെയ്യാന്‍ കാരണമായത്.

    കുറ്റക്കാരന്‍ സംവിധായകന്‍

    കുറ്റക്കാരന്‍ സംവിധായകന്‍

    സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചില്ലെങ്കില്‍ അത് പ്രേക്ഷകന്റെ കുറ്റമല്ല. പ്രേക്ഷകരെ അത് ബോധ്യപ്പെടുത്തുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു എന്നാണ് മനസിലാക്കുന്നത്. സിനിമയുടെ വിവാദങ്ങളേക്കുറിച്ച് പ്രത്യക്ഷപ്പെട്ട ഒരു കമന്റ് ഇങ്ങനെയായിരുന്നു.

    കുറ്റം പ്രേക്ഷകനോ?

    കുറ്റം പ്രേക്ഷകനോ?

    സംവിധാകന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം പ്രേക്ഷകര്‍ക്ക് മനസിലാകാത്തതിന്റെ കുറ്റം എങ്ങനെ പ്രേക്ഷകനാകും? ഇനി സംവിധായകന്റെ തൃപ്തിക്ക് വേണ്ടി എടുത്ത സിനിമയാണെങ്കില്‍ അതിന്റെ പരാജയത്തില്‍ പ്രേക്ഷകര്‍ക്ക് പങ്കില്ലെന്നും ഒരു വ്യക്തി കമന്റ് ചെയ്യുന്നു.

    ആര്‍ക്ക് ലാഭം?

    ആര്‍ക്ക് ലാഭം?

    ഒരു സിനിമ കാണുന്നതും വിജയിപ്പിക്കുന്നതും 90 ശതമാനം വരുന്ന സാധാരണക്കാരാണ്. ഇഷ്ടപ്പെട്ടാല്‍ കൈയടിക്കുകയും ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍. 10 ശതമാനം വരുന്ന ബുദ്ധിജീവികള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് കരുതി ബാക്കിയുള്ളവര്‍ വിവരമില്ലാത്തവരാണെന്ന് സ്ഥാപിക്കരുത്. സോളോയെ മന:പ്പൂര്‍വ്വം കരിവാരി തേച്ചിട്ട് ആര്‍ക്ക് എന്ത് ലാഭം എന്നാണ് മറ്റൊരാളുടെ ചോദ്യം.

    ഒന്നുമല്ലാത്ത പരുവത്തിലാക്കി

    ഒന്നുമല്ലാത്ത പരുവത്തിലാക്കി

    രുദ്രയുടെ ക്ലൈമാക്‌സ് കാണാന്‍ കാത്തിരുന്ന തന്നെ നിരാശനാക്കി എന്ന അഭിപ്രായമാണ് ഒരു പ്രേക്ഷകന്‍ പങ്കുവയ്ക്കുന്നത്. തിരുത്തല്‍ വരുത്തിയ ക്ലൈമാക്‌സ് ഇപ്പോള്‍ ഒന്നുമല്ലാത്ത പരുവത്തില്‍ ആയി. ബാക്കി മൂന്നും ഇഷ്ടപ്പെട്ടു. പഴയ ക്ലൈമാക്‌സ് കാണാനാണ് പോയതെന്നും ആ പ്രേക്ഷകന്‍ കമന്റ് ചെയ്തു.

    സിനിമയെ പിന്തുണച്ചും നിരവധിപ്പേര്‍

    സിനിമയെ പിന്തുണച്ചും നിരവധിപ്പേര്‍

    സോളോയെ പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമ മനസിലാക്കുന്നതില്‍ പ്രേക്ഷകര്‍ പരാജയപ്പെട്ടത് സംവിധായകന്റെ കഴിവുകേട് അല്ലെന്ന് തന്നെയാണ് അവരുടെ ന്യായം. അതേ സമയം സംവിധായകന്റെ അറിവില്ലാതെ ക്ലൈമാക്‌സ് തിരുത്തിയതിനേയും അവര്‍ എതിര്‍ക്കുന്നു.

    സോളോയുടെ ശാപം

    സോളോയുടെ ശാപം

    സോളോ കണ്ട് ക്ലൈമാക്‌സ് മനസിലാകാതെ, അത് കോമഡിയാണോ സീരിയസ് ആണോ എന്ന് പോലും മനസിലാകാതെ കൂവുന്ന പ്രേക്ഷകരും സംവിധായകന്റെ അനുവാദമില്ലാതെ ക്ലൈമാക്‌സ് റി-എഡിറ്റ് ചെയ്ത നിര്‍മാതാവും വിതരണക്കാരനുമാണ് ഈ സിനിമയുടെ ശാപം എന്നാണ് ഒരു പ്രേക്ഷകന്റെ കണ്ടെത്തല്‍.

    ദുല്‍ഖറിന്റെ സങ്കടം

    ദുല്‍ഖറിന്റെ സങ്കടം

    ഏറെ പ്രതീക്ഷയോടെ തിയറ്ററിലെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞ സങ്കടം ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ചിത്രത്തിലെ കൂവി തോല്‍പ്പിക്കരുതെ എന്ന അഭ്യര്‍ത്ഥനയോടെയായിരുന്നു ദുല്‍ഖറിന്റെ പോസ്റ്റ്.

    English summary
    Social media response about Solo climax re-edit.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X