»   » 'അമ്മ'യോടുള്ള പക മമ്മൂട്ടിയിലൂടെ തീര്‍ത്തു, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സഹകരിക്കില്ല!

'അമ്മ'യോടുള്ള പക മമ്മൂട്ടിയിലൂടെ തീര്‍ത്തു, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സഹകരിക്കില്ല!

Posted By:
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ ചിത്രമായ കസബയെ വിമര്‍ശിച്ച പാര്‍വതിയുടെ നടപടിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഐഎഫ്എഫ്‌കെ വേദിയില്‍ വെച്ച് പരസ്യമായാണ് പാര്‍വതി കസബയെ വിമര്‍ശിച്ചത്. ഗീതുമോഹന്‍ദാസുള്‍പ്പടെ വനിതാ കൂട്ടായ്മയിലെ മറ്റ് അംഗങ്ങളും വേദിയിലുണ്ടായിരുന്നു.

താരസംഘടനയായ അമ്മയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ മമ്മൂട്ടിയെ ഉപയോഗിക്കുകയായിരുന്നു വനിത കൂട്ടായ്മയിലെ അംഗങ്ങള്‍ എന്ന തരത്തില്‍ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയെ വിവാദങ്ങളിലേക്ക് വലിച്ചിടാനായിരുന്നു വനിത സംഘടനയിലെ അംഗങ്ങള്‍ ശ്രമിച്ചതെന്നും ആരാധകര്‍ പറയുന്നു. മമ്മൂട്ടിയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തുടരുന്നുണ്ട്.

കമ്മട്ടിപ്പാടത്തിന്റെ രണ്ടാം ഭാഗത്തില്‍ ദുല്‍ഖറുണ്ടാവില്ല

കമ്മട്ടിപ്പാടം സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുകയാണെങ്കില്‍ അതുമായി ദുല്‍ഖര്‍ സല്‍മാന്‍ സഹകരിച്ചില്ലേക്കെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മമ്മൂട്ടിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തന്നെയാണ് താരപുത്രന്റെ പിന്‍മാറ്റത്തിനും വഴിയൊരുക്കുന്നതെന്നും അണിയറയില്‍ സംസാരമുണ്ട്.

സംവിധായകനുമായി സഹകരിക്കേണ്ടെന്ന് തീരുമാനം

ഗീതുമോഹന്‍ദാസിന്റെ ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയുടെ ചിത്രങ്ങളുമായി ഇനി സഹകരിക്കേണ്ടെന്ന തീരുമാനവും താരപുത്രനെടുത്തിട്ടുണ്ടെന്നും പ്രചരിക്കുന്നുണ്ട്.

പാര്‍വതിയെ മാറ്റി

യുവനടനെ നായകനാക്കി നിശ്ചയിച്ചിരുന്ന സിനിമയില്‍ നിന്നും പാര്‍വതിയെ മാറ്റിയെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. സിനിമയിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞതാണ് പലരെയും പ്രകോപിപ്പിച്ചത്.

പക്ഷം ചേരുന്നതില്‍ കാര്യമില്ല

സ്ത്രീപക്ഷമെന്നും പുരുഷ പക്ഷമെന്നും വേര്‍തിരിക്കാതെ സിനിമയെ സിനിമയായി കാണണമെന്നാണ് മിക്ക സിനിമാപ്രവര്‍ത്തകരുടെയും നിലപാട്. ഇത്തരമൊരു നിലപാടുമായി ഈ താരങ്ങള്‍ എങ്ങനെ സിനിമയില്‍ അഭിനയിക്കുന്നുവെന്നും ഇവര്‍ ചോദിക്കുന്നു.

വനിതാസംഘടനയെ പിന്തുണയ്ക്കുന്നവര്‍ക്ക് പണി

മലയാള സിനിമയിലെ ന്യൂജനറേഷന്‍ സിനിമാപ്രവര്‍ത്തകരില്‍ മിക്കവരും വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ അനുകൂലിക്കുന്നവരാണ്. ഇവരില്‍ പലര്‍ക്കുമെതിരെ പണി വരുന്നുവെന്നുള്ള തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

മുതിര്‍ന്ന താരങ്ങളെ ബഹുമാനിക്കുന്നില്ല

സിനിമയിലെ മുതിര്‍ന്ന താരങ്ങളെയും സംവിധായകരെയും ടെക്‌നീഷ്യന്‍മാരെയും ന്യൂജനറേഷന്‍ സിനിമാപ്രവര്‍ത്തകര്‍ ബഹുമാനിക്കുന്നില്ലെന്ന തരത്തില്‍ നേരത്തെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

ന്യൂജനറേഷന്‍ സംവിധായകര്‍

നിര്‍മ്മാണത്തിലും സംവിധാനത്തിലും സജീവമായ സംവിധായകര്‍ക്കാണ് പണി കിട്ടാന്‍ പോകുന്നത്. ഇവരുടെ സിനിമകളുമായി സഹകരിക്കേണ്ടെന്ന നിലപാടിലേക്കാണ് സീനിയര്‍ താരങ്ങള്‍ നീങ്ങുന്നതത്രേ.

English summary
WCC and AMMA controversy still continuing.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X