»   » കണ്ണിന് വിരുന്നേകി പമേല റാമ്പില്‍

കണ്ണിന് വിരുന്നേകി പമേല റാമ്പില്‍

Posted By:
Subscribe to Filmibeat Malayalam
Pamela Anderson
പാരീസിലെ വീവിയേനി ഫാഷന്‍ ഷോ കാണാനെത്തിയവര്‍ എന്തായാലും ഇത്രയ്‌ക്കങ്ങ്‌ പ്രതീക്ഷിച്ചില്ല. അത്ര വലിയ സമ്മാനമല്ലേ മാദക സുന്ദരി പമേല കാണികള്‍ക്ക്‌ നല്‌കിയത്‌. റാമ്പില്‍ വിലസുന്നതിനിടെ ഈ മുന്‍ ബേവാച്ച്‌ താരത്തിന്റെ മാറിടങ്ങള്‍ ബന്ധനങ്ങള്‍ തകര്‍ത്ത്‌ പുറത്ത്‌ വന്നതാണ്‌ കാണികളുടെ കണ്ണിന്‌ വിരുന്നേകിയത്‌.

ഫാഷന്‍ ഷോയില്‍ റെഡി ടു വെയര്‍ കളക്ഷന്‍ വസ്‌ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട്‌ റാമ്പില്‍ ക്യാറ്റ് വാക്ക് നടത്തുന്നതിനിടെയാണ് പമേലയ്‌ക്ക്‌ അക്കിടി പിണഞ്ഞത്‌.

ബ്രിട്ടീഷ്‌ ഫാഷന്‍ ഡിസൈനറായ വീവിയേനി വെസ്റ്റ്‌വുഡ്‌ ഡിസൈന്‍ ചെയ്‌ത വസ്‌ത്രങ്ങള്‍ക്ക്‌ പമേലയുടെ നിറഞ്ഞ്‌ തുളുമ്പുന്ന മാറിടങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ശേഷമെന്താ ഷോ കണ്ടിരുന്നവരുടെ കണ്ണ്‌ മഞ്ഞളിപ്പിച്ചു കൊണ്ട്‌ സുന്ദരിയുടെ മാറിടം പുറത്ത്‌.

കാണികളും താരവും ഒരു നിമിഷം സ്‌തംഭിച്ചു പോയെങ്കിലും ഈ സുന്ദര നിമിഷം കാത്തിരുന്ന പാപ്പരാസികള്‍ക്ക്‌ അങ്ങനെയുള്ള പ്രശ്‌നമൊന്നും ഉണ്ടായില്ല. നിമിഷങ്ങളുടെ ഇടവേളയില്‍ നൂറുകണക്കിന്‌ ക്യമറ കണ്ണുകള്‍ ഒരുമിച്ച്‌ മിഴി ചിമ്മിയതോടെ സംഭവം ലോകമറിഞ്ഞു.

പമേലയുടെ പ്രകടനം മനപൂര്‍വമാണോയെന്ന്‌ സംശയിക്കുന്നവരും ഇല്ലാതില്ല. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത്‌ ഇത്തരം ചില നമ്പറുകള്‍ ഇറക്കിയില്ലെങ്കില്‍ പരിപാടികളൊന്നും കാണാന്‍ ആളുണ്ടാവില്ലെന്ന്‌ അസൂയക്കാര്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam