»   » ടൈറ്റാനിക്ക് 3ഡിയില്‍ വരുന്നു

ടൈറ്റാനിക്ക് 3ഡിയില്‍ വരുന്നു

Posted By:
Subscribe to Filmibeat Malayalam
James Cameron
ലണ്ടന്‍: പ്രശസ്തമായ ടൈറ്റാനിക്ക് എന്ന ചിത്രത്തിന്റെ 3ഡി പതിപ്പ് ഇറക്കാന്‍ തയ്യാറാവുകയാണ് സംവിധായകന്‍ ജെയിംസ് കാമറോണ്‍. 2012‍ ഓടെ ഇത് തീയറ്ററുകളില്‍ എത്തിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.

ടൈറ്റാനിക്ക് എന്ന കപ്പലല്‍ നീരിലിറക്കിയതിന്റെ 100 വാര്‍ഷീകമാണ് 2012. ഇതാണ് 2012 ല്‍ തന്നെ ചിത്രത്തിന്റെ 3ഡി പതിപ്പിറക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. ചിത്രം ആദ്യം ഇറക്കിയത് 1997 ലായിരുന്നു.

പുതിയ ചിത്രമായ അവ്താര്‍ താന്‍ തന്നെ വീണ്ടും എഡിറ്റ് ചെയ്ത് വൈകാതെ തീയറ്ററുകളില്‍ എത്തിയ്ക്കുമെന്നും കാമറോണ്‍ വ്യക്തമാക്കി. ഇത്തരത്തില്‍ സംവിധായകന്‍ തന്നെ എഡിറ്റ് ചെയ്യുന്ന രീതിയെ 'ഡയറക്ടേഴ്സ് കട്ട്' എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇതില്‍ ചില പുതിയ ഷോട്ടുകള്‍ കൂടെ ചേര്‍ത്ത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. കാമറോണ്‍ പറ‍ഞ്ഞു.

ഇപ്പോഴും അവ്താറിന് തീയറ്ററുകളില്‍ നല്ല തിരക്കാണ്. എന്നാല്‍ ഈ വേനല്‍ക്കാലം കഴിഞ്ഞും ഇത് തുടരുമോയെന്ന് നിരീക്ഷിയ്ക്കുകയാണ്. അത് പഠിച്ച ശേഷമായിരിയ്ക്കും അവ്താറിന്റെ പുതിയ അവതാരത്തെക്കുറിച്ചുള്ള അവസാന തീരുമാനം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam