»   » അവതാറിനും കാമറൂണിനും ഗോള്‍ഡന്‍ ഗ്ലോബ്

അവതാറിനും കാമറൂണിനും ഗോള്‍ഡന്‍ ഗ്ലോബ്

Posted By:
Subscribe to Filmibeat Malayalam
James Cameron
ബെവര്‍ലി ഹില്‍സ്(കാലിഫോര്‍ണിയ): സയന്‍സ് ഫിക്ഷന്‍ ബ്ലോക്ക് ബസ്റ്റര്‍ മൂവി അവതാറിന് ഏറ്റവും മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം. വെള്ളിത്തിരയിലെ ഈ ത്രീഡി വിസ്മയം ഒരുക്കിയ ജയിംസ് കാമറൂണ്‍ തന്നെയാണ് മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും കരസ്ഥമാക്കിയിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് കാമറൂണ്‍ മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം സ്വന്തമാക്കുന്നത്. 12 വര്‍ഷം മുമ്പ് ലോകവിസ്മയമായി മാറിയ ടൈറ്റാനിക്കിലൂടെയാണ് ഗോള്‍ഡന്‍ ഗ്ലോബ് അദ്ദേഹത്തിന് ആദ്യമായി ലഭിച്ചത്. ഇതോടെ ഓസ്‌ക്കാര്‍ അക്കാഡമി അവാര്‍ഡ് ചടങ്ങിലും തന്റെ ശക്തമായ സാന്നിധ്യമുണ്ടാവുമെന്ന സൂചനകളാണ് കാമറൂണ്‍ നല്‍കിയിരിക്കുന്നത്.

'ദി ബ്ലൈന്‍ഡ് സൈഡി'ലെ അഭിനയത്തിന് സാന്ദ്രാ ബുള്ളോക്കിന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ക്രേസി ഹേര്‍ട്ടിലെ അഭിനയത്തിന് ജെഫ് ബ്രിഡ്ജസിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു.

മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം വാള്‍ട്ട് ഡിസ്‌നിയും പിക്‌സാര്‍ അനിമേഷന്‍സും തയ്യാറാക്കിയ 'അപ്' നേടി. വിദേശ ഭാഷാ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് ജര്‍മ്മനിയില്‍ നിന്നുള്ള ദ വൈറ്റ് റിബ്ബണിനാണ്. ജാസണ്‍ റെയ്റ്റ്മാനും ഷെല്‍ഡണ്‍ ടര്‍ണറും (അപ്പ് ഇന്‍ ദ എയര്‍ ) മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം നേടി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam