»   » ജാരസന്തതി: ടെര്‍മിനേറ്ററുടെ ഭാര്യ പിണങ്ങിപ്പോയി

ജാരസന്തതി: ടെര്‍മിനേറ്ററുടെ ഭാര്യ പിണങ്ങിപ്പോയി

Posted By:
Subscribe to Filmibeat Malayalam
Arnold Schwarzenegger kisses his wife, Maria Shriver,
വിവാഹേതര ബന്ധത്തില്‍ തനിക്കൊരു കുട്ടിയുള്ളതായി കാലിഫോര്‍ണിയ ഗവര്‍ണറും ഹോളിവുഡ് താരവുമായ അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍.

പത്തു വര്‍ഷം മുമ്പ് വീട്ടുജോലിക്കാരിയിലാണ് ഷ്വാസ്‌നെഗറിനു കുഞ്ഞു പിറന്നത്. 20 വര്‍ഷത്തോളം വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീയാണു കുട്ടിയുടെ അമ്മ. ഇക്കാര്യം തന്റെ ജീവിത പങ്കായി മരിയ ഷ്രിവെറിനോട് ഈ വര്‍ഷമാദ്യം പറഞ്ഞതായും ഇത് തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാക്കിയതായും ടെര്‍മിനേറ്റര്‍ താരം വെളിപ്പെടുത്തി.

2003 ലെ തെരഞ്ഞെടുപ്പിനു മുന്‍പാണു കുട്ടിയുണ്ടായത്. ഗവര്‍ണര്‍ കാലാവധി അവസാനിച്ച ശേഷമാണു മരിയയെ ഇക്കാര്യം അറിയിച്ചത്. ഇതേത്തുടര്‍ന്നു കഴിഞ്ഞയാഴ്ച മരിയ പിണങ്ങിപ്പോയി. പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തതെന്നും താന്‍ മൂലം വേദനിച്ച മരിയയോടും കുട്ടികളോടും ക്ഷമപറയുന്നതായും ഷ്വാസ്‌നെഗര്‍ പറഞ്ഞു.

ഹോളിവുഡിലെ ആക്ഷന്‍ സിനിമകളിലൂടെ ലോകശ്രദ്ധ നേടിയ ഷ്വാസ്‌നെഗറിന് മരിയയില്‍ നാലു കുട്ടികളുണ്ട്. 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഷ്വാസ്‌നെഗറും മരിയയും പിരിഞ്ഞത്. അതേസമയം, വീട്ടുജോലിക്കാരിയുടെയോ കുഞ്ഞിന്റെയോ പേരു പുറത്തുവിട്ടിട്ടില്ല. ഏറെ പ്രശസ്തമായ ടെര്‍മിനേറ്റര്‍ പരമ്പരയിലെ അഞ്ചാം ചിത്രത്തിലൂടെ താന്‍ ഹോളിവുഡിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് അര്‍നോള്‍ഡ് നേരത്തെ സൂചിപ്പിച്ചിരുന്നു.

English summary
Arnold Schwarzenegger's womanising ways return to haunt him, Actor turned politician has revealed that he fathered a child more than 10 years ago by a member of his domestic staff

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam