»   » ഹാരിപോട്ടര്‍ നായികയുടെ ആദ്യപ്രണയം വില്ലനോട്

ഹാരിപോട്ടര്‍ നായികയുടെ ആദ്യപ്രണയം വില്ലനോട്

Posted By:
Subscribe to Filmibeat Malayalam
Emma Watson
ഹോളിവുഡിന്റെ നാളത്തെ താരമായി മാധ്യമങ്ങള്‍ വാഴ്ത്തുന്നത് നമ്മുടെ എമ്മാ വാട്‌സനെയാണ്. ഹാരിപോട്ടര്‍ മൂവി സീരിസിലൂടെ താരമായി മാറിയ എമ്മ വാട്‌സന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.

പത്ത് വര്‍ഷം മുമ്പ് ആദ്യ ഹാരിപോട്ടര്‍ സിനിമയില്‍ അഭിനയിച്ച കുസൃതിക്കുടുക്കയല്ല എമ്മയിപ്പോള്‍. ഹോളിവുഡിന്റെ ഫാഷന്‍ ലോകത്ത് എണ്ണപ്പെടുന്ന താരമായി ഈ കൊച്ചുസുന്ദരി മാറിയിരിക്കുന്നു. ഹാരിപോട്ടര്‍ മൂവി സീരിസിലൂടെ എമ്മ വളര്‍ന്നുവലുതാവുന്നതും ലോകം കണ്ടു. ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമാപരമ്പര അവസാന ഭാഗം പുറത്തിറങ്ങാനിരിയ്‌ക്കെ എമ്മ ഒരു രഹസ്യം തുറന്നുപറയുകയാണ്.

ഹാരിപോട്ടറിന്റെ സെറ്റിലെ തന്റെ ആദ്യപ്രണയത്തെ കുറിച്ചാണ് എമ്മ പറയുന്നത്. പ്രണയമല്ല, ഒരു ആകര്‍ഷണമെന്ന് വേണമെങ്കില്‍ ഇതിനെ പറയാം. ഹാരിപോട്ടറായി വേഷമിട്ട ഡാനിയേല്‍ റാഡ്ക്ലിഫിനെയല്ല, മറിച്ച് സിനിമയിലെ വില്ലനായ ഡ്രാക്കോ മാല്‍ഫോയിനെ അവതരിപ്പിച്ച ടോം ഫെല്‍റ്റനോടാണ് കൊച്ചു എമ്മയ്ക്ക് ആദ്യമായി ക്രഷ് തോന്നിയത്.

ആദ്യ രണ്ട് ഹാരിപോട്ടര്‍ സിനിമകളിലും ഈ ഇഷ്ടം തുടര്‍ന്നുവെന്നും എമ്മ സെവന്റീന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇക്കാര്യം ടോമിനും അറിയാമായിരുന്നു. ഇപ്പോഴും ഇത് പറഞ്ഞ് ചിരിയ്ക്കാറുണ്ട്. ടോമും താനും ഇപ്പോള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും എമ്മ പറയുന്നു.

English summary
Emma Watson's first crush was on her 'Harry Potter' co-star. The actress – who started as character Hermione Granger in the film franchise ten years ago, when she was aged 11 – admitted to fancying her co-star Tom Felton, who played her on-screen nemesis, Draco Malfoy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam