»   » സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രണയിക്കാതിരുന്ന ഒരേ ഒരാള്‍ താന്‍ മാത്രമായിരുന്നെന്ന് നടന്‍!

സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രണയിക്കാതിരുന്ന ഒരേ ഒരാള്‍ താന്‍ മാത്രമായിരുന്നെന്ന് നടന്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഒട്ടേറെ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ  സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെയാണ് ദേവ് പട്ടേലിനെ പ്രേക്ഷകര്‍ക്ക് പരിചയം.  ദേവ് പട്ടേലും ഫ്രിദ പിന്റോയുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഓണ്‍സ്‌ക്രീനിനു പുറത്തും വര്‍ഷങ്ങളോളം ഇരുവരും പ്രണയത്തിലായിരുന്നു.

ആറു വര്‍ഷത്തിലധികം നീണ്ട പ്രണയത്തിനു ശേഷം 2014 ലാണ് ഇരുവരും വേര്‍ പിരിഞ്ഞത്. എന്നാല്‍ പ്രണയനായകനായി സ്‌ക്രീനിലും ജീവിതത്തിലും തിളങ്ങുമ്പോളും സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രണയിക്കാതിരുന്ന ഒരേ ഒരാള്‍ താന്‍ മാത്രമായിരുന്നെന്ന് നടന്‍ പറയുന്നു. അതിനു കാരണമുണ്ട്...

സ്ലം ഡോഗ് മില്യണയര്‍

സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് ദേവ് പട്ടേല്‍. ഗുജറാത്ത് സ്വദേശിയായ ദേവ് ഹോളിവുഡിലാണ് കരിയര്‍ കേന്ദ്രീകരിച്ചത്. സ്ലം ഡോഗ് മില്യണയറിലുള്‍പ്പെടെ ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച ദേവ് ഇന്ന് ഹോളിവുഡിലെ തിരക്കേറിയ താരങ്ങളിലൊരാളാണ്.

ഓസ്‌കറിന് നാമ നിര്‍ദ്ദേശം

ലയണ്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ദേവ് പട്ടേല്‍ മികച്ച സഹനടന്‍ എന്ന കാറ്റഗറിയില്‍ ഈ വര്‍ഷം ഓസ്‌കാര്‍ അവാര്‍ഡിന് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തില്‍ നിന്ന് വേര്‍പെട്ട് ഒടുവില്‍ ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ വീട്ടില്‍ മടങ്ങിയെത്തുന്ന യുവാവിന്റെ വേഷമായിരുന്നു ദേവിന് ചിത്രത്തില്‍ .

താന്‍ വളരെ അന്തര്‍മുഖനായിരുന്നു

താന്‍ ചെറുപ്പത്തില്‍ വളരെ അന്തര്‍മുഖനായ കുട്ടിയായിരുന്നെന്നാണ് ദേവ് പറയുന്നത്. അതു കൊണ്ടു തന്നെ തനിക്ക് സ്‌കൂളില്‍ ഒരു കാമുകിയുമില്ലായിരുന്നു. പെണ്‍കുട്ടികളോട് സംസാരിക്കുന്നതു തന്നെ വിരളമായിരുന്നു.

തന്റെ നേട്ടങ്ങളില്‍ സന്തോഷിക്കുന്നുവെന്ന് ദേവ്

കരിയറില്‍ തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളില്‍ താന്‍ പൂര്‍ണ്ണ സന്തോഷവാനാണെന്നാണ് 26 കാരനായ ദേവ് പട്ടേല്‍ പറയുന്നത്. എല്ലാം തന്റെ ഭാഗ്യമാണ്. ഒരു പ്രശസ്ത മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദേവ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്‌.

English summary
Lion star Dev Patel is still getting used to his new-found heartthrob status but says it is overwhelming.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam