»   » ശ്രുതി ഹസ്സന്റെ ഗാനം വീണ്ടും സിനിമയില്‍

ശ്രുതി ഹസ്സന്റെ ഗാനം വീണ്ടും സിനിമയില്‍

Posted By:
Subscribe to Filmibeat Malayalam

പലകലാരൂപങ്ങളിലും കഴിവും അഭിരുചിയുമുള്ളയാളാണ് താനെന്ന് ഉലകനായകന്‍ കമല്‍ ഹസ്സന്‍ പലവട്ടം തെളിയിച്ചുണ്ട്. സകലകലാവല്ലഭന്‍ എന്നൊരു വിശേഷണം തന്നെയുണ്ട് കമലിന്. അച്ഛന്‍ സകലകലാവല്ലഭനാണെങ്കില്‍ താന്‍ പലകലകളിലും വല്ലഭയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് കമലിന്റെ മകള്‍ ശ്രുതി ഹസന്‍.


അഭിനയജീവിതത്തില്‍ എടുത്തുപറയത്തക്ക സൂപ്പര്‍ഹിറ്റുകളൊന്നുമില്ലെങ്കിലും അഭിനയത്തിലെന്നപോലെ പാട്ടിലും നൃത്തത്തിലും ശ്രുതി കഴിവുതെളിയിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ ലക്കിലെ ടൈറ്റില്‍ സോങ് പാടിക്കൊണ്ടായിരുന്നു തന്റെ സംഗീതപാടവം ശ്രുതി ചലച്ചിത്രലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയത്. ഇപ്പോഴിതാ പുതിയ ചിത്രമായ ഡി ഡേയിലും ശ്രുതി പാടിക്കഴിഞ്ഞു.


ചിത്രത്തിലെ സ്വന്തം കഥാപാത്രത്തിന് വേണ്ടിത്തന്നെയാണ് ശ്രുതി പാടിയിരിക്കുന്നത്. പ്രമുഖ സംഗീതസംവിധായകനായ ശങ്കര്‍ എഹ്‌സാന്‍ ലോയിയുടെ സംവിധാനത്തിലാണ് ശ്രുതി പാടിയത്.


സ്വന്തം കഥാപാത്രത്തിന് വേണ്ടി നടിമാര്‍ക്ക് പാടാന്‍ കഴിയുകയെന്നത് അപൂര്‍വ്വമായി കിട്ടുന്ന അവസരമാണെന്നും താന്‍ വളരെ അപ്രതീക്ഷിതമായിട്ടാണ് ഡി ഡേയില്‍ പാടിയതെന്നും ശ്രുതി പറയുന്നു. സംഗീതസംവിധായകരും ചിത്രത്തിന്റെ സംവിധായകനുമെല്ലാം റെക്കോര്ഡിങ് സ്റ്റിഡിയോയില്‍ നില്‍ക്കുമ്പോഴാണ് വളരെ ആകസ്മികമായി ശ്രുതി അവിടേയ്ക്ക് എത്തിയത്. തുടര്‍ന്ന് പാട്ട് ശ്രുതിതന്നെ പാടിയാല്‍ മതിയെന്ന് തീരുമാനിക്കപ്പെടുകയും മിനിറ്റുകള്‍ക്കകം റെക്കോര്‍ഡിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയുമായിരുന്നുവത്രേ.


ശ്രുതിയ്ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ് ഡി ഡേ. പാകിസ്താന്‍കാരിയായ ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ശ്രുതി അഭിനയിക്കുന്നത്. അര്‍ജ്ജുന്‍ റാംപാലും ഹുമാ ഖുറേഷിയുമാണ് ചിത്രത്തില്‍ പ്രധാന പുരുഷകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Shruti Haasan, who had sung the title track of her debut Bollywood film Luck, has recorded a song for her upcoming film D-Day

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam