twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വന്തം സൈന്യത്തെ വിചാരണ ചെയ്യുന്ന ഇസ്രായേൽ ചലച്ചിത്രം

    മജീദിയുടെ മെസഞ്ചർ ഓഫ് ഗോഡ് മേളയിൽ പ്രദർശിപ്പിക്കുമോ?

    |

    എ വി ഫര്‍ദിസ്

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

    പ്രമുഖ ഇസ്രായേൽ സംവിധായകൻ സാമുവൽ മാഒസിന്റെ ഫോക്സ് ട്രോ റ്റ് കാഴ്ച പ്രേക്ഷകരെ ആകർപ്പിക്കുന്നത് ആരവങ്ങളില്ലാതെ ആ സിനിമ ഉയർത്തുന്ന കാഴ്ചയുടെ ശക്തിയാണ്. 2017-ൽ പുറത്തിറങ്ങിയപ്പോൾ തന്നെ ഇസ്രായേലിൽ ഏറെ കോലാഹലമുണ്ടാക്കിയഫോക്സ് ട്രോ റ്റ്.

    കാമുകിയെ കാണാനായി ഒളിച്ചെത്തിയ താരപുത്രനെ കൈയ്യോടെ പിടികൂടി പാപ്പരാസികള്‍! ചിത്രം വൈറലാവുന്നു!കാമുകിയെ കാണാനായി ഒളിച്ചെത്തിയ താരപുത്രനെ കൈയ്യോടെ പിടികൂടി പാപ്പരാസികള്‍! ചിത്രം വൈറലാവുന്നു!

    ഇസ്രായേൽ

    ഇസ്രായേൽ സാംസ്കാരിക വകുപ്പു മന്ത്രി മിരി രജി വേവ് തന്നെയാണ് അന്ന് ഈ സിനിമക്കെതിരെ രംഗത്തുവന്നത്. ഇസ്രായേലി കലാകാരന്മാർക്ക് ഇസ്രായേലിനോടാണ് കൂറുണ്ടാകേണ്ടതെന്ന വിമർശനമായിരുന്നു അന്ന് മന്ത്രി ഉയർത്തിയത്.

    ഫലസ്തീൻ

    അതിർത്തിയിൽ പരിശോധന നടത്തുന്ന ഇസ്രായേലി പട്ടാളക്കാർ നാല് ഫലസ്തീൻ യുവതി യുവാക്കൾ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിച്ചു. മദ്യം മദിരാശി ലഹരിയായിരുന്നു ഒരു യുവാവും യുവതിയും ഇതിനിടക്ക് കാറിൽ നിന്ന് താഴേക്കു എന്തോ സാധനം വീഴുന്നു. പെട്ടെന്ന് പേടിച്ച ഒരു പട്ടാളക്കാരൻ ഗ്രാനേഡ് ഗ്രനേഡ് എന്ന് ഉറക്കെ വിളിച്ചാർത്തതോടെ കാറിലുള്ളവരെ ഒന്നാകെ മറ്റൊരു പട്ടാളക്കാരൻ വെടിയുതിർത്തു കൊന്നു. ഫലസ്തീൻ യുവാക്കൾക്കും മറ്റും നേരെയുള്ള ഇസ്രായേലി പട്ടാളക്കാരുടെ ക്രൂരത എത്രത്തോളമെന്ന് വെളിവാക്കുന്ന രംഗമാണിത്. ഈ സിനിമയുടെ ഏറ്റവും ഹൈലൈറ്റും ഈ രംഗമാണ്. ഇതുകൊണ്ടാണ് സിനിമ ഇറങ്ങിയപ്പോൾ പല പശ്ചാത്യനിരൂപകരും ഈ സിനിമയെ ഷോക്കിംഗ് തുടങ്ങിയ രീതിയിൽ ഇതിനെ വിലയിരുത്തിയത്.

    പട്ടാളക്കാരനായ മകൻ ജോഹന്നാൻ മരണപ്പെട്ടുവെന്ന് പിതാവ് മിഷേലിനോട് രണ്ടു പട്ടാളക്കാർ വന്ന് പറയുന്ന തോടുകൂടിയാണ് സിനിമക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞപ്പോൾ ഇതേ പട്ടാളക്കാർ തങ്ങൾക്ക് തെറ്റുപറ്റിയെന്നും മകൻ മരിച്ചിട്ടില്ലെന്നും മിഷേലിനോട് തന്നെ പറയുന്നു. ഇതോടു കൂടി മിഷേൽ രോഷാകുലനാകുന്നു. തന്റെ മകനെ ഉടനെ ഇവിടെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെടുന്നു.

    സിനിമ

    പിന്നീട് സിനിമ നടക്കുന്നത് അതിർത്തിയിൽ കാവൽ നില്ക്കുന്ന ചെറുപ്പക്കാരായ അഞ്ച് പട്ടാളക്കാരിലേക്കാണ്. അതിർത്തിയിലെ ചെക്ക് പോസ്റ്റ് മുഖ്യമായും ഉപയോഗിക്കുന്നത് ഫലസ്തീനികളാണ്. ഇടയ്ക്ക് ഒരൊട്ടകവും കടന്നു പോകുന്നുണ്ട്‌. എന്നാൽ ഒട്ടകത്തിന്ന് നല്കുന്ന പരിഗണനപോലും ഇസ്രായേൽ പട്ടാളം പലപ്പോഴും ഫലസ്തീനികളായ മനുഷ്യർക്ക് നല്കുന്നില്ല. കൂടാതെ പട്ടാളക്കാരുടെ നിരാശ ബാധിച്ച മാനസികനില, അഴിമതിയിലേക്ക് കൈക്കൂലിയിലേക്ക് വഴുതി വീഴുന്നത് എന്നിവയും കാണിക്കുന്നുണ്ട്. കളിപ്പാട്ടക്കാരനായ കച്ചവടക്കാരനോട് തോക്കേന്തിയ പട്ടാളക്കാരന്റെ കളിപ്പാട്ടം കൈക്കൂലിയായി വാങ്ങുന്ന ഒരു സീൻ ഈ സിനിമയിലുണ്ട്. അതിർത്തിസുരക്ഷ എന്ന വലിയ ഉത്തരവാദിത്വമോറ്റുന്നവർ പോലും എത്രത്തോളം അധപതനത്തിലെത്തിയെന്നുള്ളതാണ് റോഡിൽ വീണു കിടക്കുന്ന പട്ടാളകളിപ്പാട്ടത്തെ കാണിച്ചു കൊണ്ട് ഈ സിനിമ ഇസ്രായേൽ ജനതയോട് തന്നെ ചോദിക്കുന്നത്. സാധാരണ പട്ടാള സിനിമകളെ അപേക്ഷിച്ച് ബഹളങ്ങളും പൊട്ടിത്തെറികളും ഈ സിനിമയിൽ കുറവാണ്. പതിഞ്ഞ താളത്തിലാണ് ഈ സിനിമയുടെ സഞ്ചാരം. ഇതു കൊണ്ടു തന്നെയാണ് ക്ലൈമാക്‌സിനോടനുബന്ധിച്ച് ഈ പട്ടാളക്കാരുടെ കൈയബദ്ധത്തിൽ ഒരു കാറിനുള്ളിലെ രണ്ട് ആൺ പെൺകൾ വെടിവെപ്പിൽ കൊല്ലപ്പെടുന്ന സീനിന് ഏറെ ഗൗരവം കിട്ടുന്നതും. തങ്ങളുടെ ഈ കൊലപാതകം പുറമെ യ റി യി ക്കാതിരിക്കാൻ ഈ കാർ ഒന്നാകെ വലിയ ജെ സി ബി കൊണ്ടുണ്ടാക്കിയ കുഴിയിൽ ഒന്നാകെ കുഴിച്ചുമൂടി, ഇത്തരമൊരു സംഭവം നടന്നിട്ടില്ലേയെന്ന രീതിയിലേക്ക് പട്ടാളം കാര്യങ്ങളെ മാറ്റുന്ന സീനുണ്ടാക്കുന്ന അസ്വസ്ഥത തീയേറ്ററിനപ്പുറത്തെത്തും.74 മത് വെനീസ് ചലച്ചിത്രോത്സവത്തിൽ ഗ്രാന്റ് ജൂറി സമ്മാനവും ഒഫീറിൽ പതിമൂന്ന് അവാർഡുകളുമാണ് ഈ സിനിമ നേടിയത്.

    ഇതു പോലെ മഹാരാഷ്ട്രയിലെ മുംബൈയിൽ എപ്പോഴും വലിയ പ്രശ്നമായി മാറുന്ന മറാത്താവാദത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചുള്ള രൂക്ഷമായ വിമർശനമായിരുന്നു ദേബാശിഷ് മൊഹാജിയുടെ ബോൺസ് ലേ എന്ന ചലച്ചിത്രം .

    റിട്ടയേർഡ്

    ഒരു റിട്ടയേർഡ് പോലീസുകാരനായ ബോൺസ് ലേ എന്ന മറാത്തിക്കാരനാണിതിലെ നായകൻ. മനോജ് ബാജ്പേയി ആണ് പ്രധാന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉത്തേ രന്ത്യക്കാരെയും ദക്ഷിണേന്ത്യക്കാർക്കും നേരെ വാളെടുക്കുന്ന ഈ ഈ മറാത്തി പ്രാദേശിക വാദത്തിന്റെ പൊള്ളത്തരമാണ് ഈ സിനിമ പൊളിച്ചു കളിയുന്നത്. താൻ താങ്കളുടെ താല്പര്യങ്ങൾക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുന്ന ഇത്തരം തീവ്ര ഫാഷിസ്റ്റുകളെ തികച്ചും ഹാസ്യ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നുവെന്നുള്ളതു കൂടി ഈ സിനിമയുടെ കാഴ്ച നല്കുന്ന വേറിട്ട കാഴ്ചകളിലൊന്നദണ്.

    മത്സര വിഭാഗത്തിൽ ഇന്നലെ ആദ്യ മായി ഉറുദു ചലച്ചിത്രമായ വി ഡോ ഓഫ് സൈലൻസും പ്രദർശിപ്പിച്ചിരുന്നു.

    ആറാം ദിനമായ ഇന്ന് സജീവമായി ഉയരുന്ന ചോദ്യം ജൂറി ചെയർമാൻ ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ മുഹമ്മദ് ദി മെ സഞ്ചർ ഓഫ് ഗോഡിന്റെ പ്രദർശനത്തെക്കുറിച്ചുള്ള അനിശ്ചിതത്വമാണ്.

    കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി ഇന്നലെയും ലഭിച്ചില്ല,

    ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന ചലച്ചിത്രങ്ങൾക്ക് സെൻസർ സർട്ടിഫിക്കേറ്റ് ആവശ്യമില്ലെങ്കിലും പുറത്തിറങ്ങിയ സമയത്ത് വിവാദമായതിനാൽ ഈ ചലച്ചിത്രം പ്രദർശിപ്പിക്കുന്നതിന്റെ വിശദവിവരങ്ങൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചോദിച്ചിരുന്നു. ഇനി സെൻസർഷിപ്പ വേണ്ടതില്ലെന്ന മന്ത്രാലയത്തിന്റെ അറിയിപ്പ് കിട്ടിയാലെ സിനിമ പ്രദർശിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. കത് ലഭിക്കാത്തതിനാൽ ഈ സിനിമയുടെ തിങ്കളാഴ്ചത്തെ പ്രദർശനം മാറ്റിയിരുന്നു. ഇന്നലെയും അനുമതി ലഭിച്ചിരുന്നില്ല. ഇനി ഇന്ന് അനുമതി കിട്ടുക യാണെങ്കിൽ 13 ന് പ്രദർശനം നടത്തുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പറഞ്ഞു.

    English summary
    Fardis AV writes about iffk special movie foxtrol 2
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X