»   » ആടു പുലിയാട്ടത്തില്‍ നിന്ന് ജൂവല്‍മേരി പിന്മാറിയതല്ല, ഒഴിവാക്കിയതാണെന്ന് നിര്‍മ്മാതാക്കള്‍

ആടു പുലിയാട്ടത്തില്‍ നിന്ന് ജൂവല്‍മേരി പിന്മാറിയതല്ല, ഒഴിവാക്കിയതാണെന്ന് നിര്‍മ്മാതാക്കള്‍

Posted By:
Subscribe to Filmibeat Malayalam

ഉടോപ്യയിലെ രാജാവ്, പത്തേമാരി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ജൂവല്‍ മേരി ജയറാമിന്റെ ആടു പുലിയാട്ടത്തില്‍ നായികയായി എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് ജൂവല്‍ രംഗത്ത് എത്തിയിരുന്നു. ചിത്രത്തിന്റെ കഥ കേട്ടു, പക്ഷേ തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യമില്ലെന്നാണ് ജൂവല്‍ പറഞ്ഞത്.

എന്നാല്‍ ചിത്രം ജൂവല്‍ ഉപേക്ഷിച്ചതല്ല, ചിത്രത്തില്‍ നിന്ന് ജൂവലിനെ ഒഴിവാക്കിയതാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ചിത്രത്തിന്റെ കഥ ഇതുവരെ എന്താണെന്ന് പോലും ജൂവല്‍ മേരിയ്ക്ക് അറിയില്ല. കഥ പോലും കേള്‍ക്കാതെയാണ് ജൂവല്‍ സിനിമയില്‍ അഭിനയിക്കാമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് വന്നത്. എന്നാല്‍ ജൂവലിന്റെ പെരുമാറ്റമാണ് ചിത്രത്തില്‍ നിന്ന് ഒഴുവാക്കിയതെന്നും നിര്‍മ്മാതാവ് ഹസീബ് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ആടു പുലിയാട്ടത്തില്‍ നിന്ന് ജൂവല്‍മേരി പിന്മാറിയതല്ല, ഒഴിവാക്കിയതാണെന്ന് നിര്‍മ്മാതാക്കള്‍

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടു പുലിയാട്ടം. അറുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മിത്തിനെ പശ്ചത്തലമാക്കിയുള്ളതാണ് ഈ ചിത്രം.

ആടു പുലിയാട്ടത്തില്‍ നിന്ന് ജൂവല്‍മേരി പിന്മാറിയതല്ല, ഒഴിവാക്കിയതാണെന്ന് നിര്‍മ്മാതാക്കള്‍

ചിത്രത്തില്‍ ജയറാമിന്റെ നായികയായി ജൂവല്‍ മേരി എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത നിഷേധിച്ച് ജൂവല്‍ രംഗത്ത് എത്തിയിരുന്നു. ചിത്രത്തിന്റെ കഥ താന്‍ വായിച്ചിരുന്നു. പക്ഷേ കഥ തനിയ്ക്ക് ഇഷ്ടപ്പെട്ടില്ല, അതുക്കൊണ്ട് ചിത്രം വേണ്ടന്ന് വച്ചുവെന്നാണ് ജൂവല്‍ പറഞ്ഞത്.

ആടു പുലിയാട്ടത്തില്‍ നിന്ന് ജൂവല്‍മേരി പിന്മാറിയതല്ല, ഒഴിവാക്കിയതാണെന്ന് നിര്‍മ്മാതാക്കള്‍

തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ ചിത്രം വേണ്ടെന്ന് വച്ചതാണെന്നാണ് ജൂവല്‍ പറയുന്നത്. എന്നാല്‍ അത് തെറ്റാണ് ചിത്രത്തില്‍ നിന്ന് ജൂവലിനെ ഒഴിവാക്കിയതാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ഹസീബ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹസീബ് ഇക്കര്യം പറയുന്നത്.

ആടു പുലിയാട്ടത്തില്‍ നിന്ന് ജൂവല്‍മേരി പിന്മാറിയതല്ല, ഒഴിവാക്കിയതാണെന്ന് നിര്‍മ്മാതാക്കള്‍

തിരക്കഥ വായിച്ചിട്ടാണ് ചിത്രം വേണ്ടന്ന് വച്ചതെന്ന് ജൂവല്‍ പറയുന്നത്. എന്നാല്‍ തിരക്കഥ പോലും വായിക്കാതെയാണ് ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ജൂവല്‍ എത്തിയത്.

ആടു പുലിയാട്ടത്തില്‍ നിന്ന് ജൂവല്‍മേരി പിന്മാറിയതല്ല, ഒഴിവാക്കിയതാണെന്ന് നിര്‍മ്മാതാക്കള്‍

പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രമാണ് ആടു പുലിയാട്ടം. ബോളിവുഡ് താരം ഓംപുരി, രമ്യാ കൃഷ്ണന്‍, ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിക്കുന്നത്. എന്നാല്‍ ന്യൂജനറേഷന്‍ താരമൊന്നുമില്ലേ എന്ന ചോദ്യമാണ് ജൂവലിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ പ്രധാന കാരണമെന്ന് നിര്‍മ്മാതാവ് ഹസീബ് പറയുന്നു.

ആടു പുലിയാട്ടത്തില്‍ നിന്ന് ജൂവല്‍മേരി പിന്മാറിയതല്ല, ഒഴിവാക്കിയതാണെന്ന് നിര്‍മ്മാതാക്കള്‍

ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന പേരില്‍ ചിത്രത്തിന്റെ തിരക്കഥയെ കുറ്റം പറയുന്നത് സിനിമയുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല-ഹസീബ് പറയുന്നു.

English summary
Aadu puliyattam producers about Jewel Mary.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam