»   » ഇങ്ങനെ മാറാന്‍ ലാലേട്ടന് എങ്ങനെ കഴിയുന്നു?

ഇങ്ങനെ മാറാന്‍ ലാലേട്ടന് എങ്ങനെ കഴിയുന്നു?

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാടമ്പി. മോഹന്‍ലാലും അജ്മല്‍ അമീറും സഹോദരങ്ങളായി അഭിനയിച്ച ചിത്രമായിരുന്നു അത്. മാടമ്പിയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലോഹം. എന്നാല്‍ മാടമ്പി എന്ന ചിത്രത്തില്‍ നിന്നും തികച്ചും രണ്ട് ധ്രുവങ്ങളിലായുള്ള കഥാപാത്രത്തെയാണ് ഇരുവരും ലോഹത്തില്‍ അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അജ്മല്‍.ലാലേട്ടന് മാടമ്പിയില്‍ നിന്നും ഒരുപാട് വ്യത്യാസം ഞാന്‍ കണ്ടു. കൂടെ ജോലി ചെയ്യുന്നവര്‍ക്ക് ഒരു കംഫര്‍ട്ടബിള്‍ ആയ നടനാണ് മോഹന്‍ലാല്‍. അജമല്‍ അമീര്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലോഹം സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു അജ്മല്‍.

ഇങ്ങനെ മാറാന്‍ ലാലേട്ടന് എങ്ങനെ കഴിയുന്നു?

ഓരോ സിനിമ കഴിയുമ്പോഴും വളരെ അപ്‌ഡേറ്റ് ചെയ്യുന്ന ആളാണ് മോഹന്‍ലാല്‍. കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഏറ്റവും കംഫര്‍ട്ടബിളായ ഒരു നടനുമാണ്. എന്നെ സംബന്ധിച്ച് മോഹന്‍ലാല്‍ എന്ന വ്യക്തിയെ മാറി നിന്നു പഠിക്കാനാണ് എനിക്കിഷ്ടം. മനോരമയുമായുള്ള അഭിമുഖത്തിലാണ് അജ്മല്‍ ഇക്കാര്യം പറഞ്ഞത്.

ഇങ്ങനെ മാറാന്‍ ലാലേട്ടന് എങ്ങനെ കഴിയുന്നു?

മോഹന്‍ലാലില്‍ ഞാന്‍ ശ്രദ്ധിക്കുന്ന കാര്യമാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ഇത്രയും വലിയ സ്റ്റാര്‍ഡം ഉള്ളപ്പോഴും ആളുകളോട് ലാല്‍ പെരുമാറുന്നതില്‍ അത്രകണ്ട് വിനയം തോന്നാറുണ്ട്.

ഇങ്ങനെ മാറാന്‍ ലാലേട്ടന് എങ്ങനെ കഴിയുന്നു?

നേരത്തെ മുതല്‍ അന്യഭാഷകളില്‍ ശ്രദ്ധിക്കുന്ന ഒരാളാണ് ഞാന്‍. കുറച്ച് നാളുകളായി ഞാന്‍ കൂടുതല്‍ ചെയ്യുന്നത് തെലുങ്ക് സിനിമകളാണ്. മറ്റ് ഭാഷകളില്‍ ശ്രദ്ധിക്കുന്നതുക്കൊണ്ട് വളരെയധികം പ്രതിഫലം ലഭിക്കും എന്ന പ്രതീക്ഷക്കൊണ്ടല്ല. അജ്മല്‍ പറയുന്നു.

ഇങ്ങനെ മാറാന്‍ ലാലേട്ടന് എങ്ങനെ കഴിയുന്നു?

നല്ല കഥാപാത്രങ്ങളും ടെക്‌നിക്കല്‍ ക്രൂവുമാണ് ഞാന്‍ നോക്കുന്നത്.

English summary
The Yellow Metal or simply Loham is a 2015 Malayalam thriller film written and directed by Ranjith based on the infamous gold smuggling in the state of Kerala,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam