»   » എന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്; അനു മോള്‍ പറയുന്നു

എന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്; അനു മോള്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ മികച്ച വിജയം നേടിയ ഷട്ടറിന്റെ റീമേക്കില്‍ അഭിനയിച്ച സന്തോഷത്തിലാണ് അനു മോള്‍. മലയാളത്തില്‍ സജിത മഠത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഒട്ടും മോശപ്പെടുത്താതെ അനുവും ഭംഗിയാക്കിയിട്ടുണ്ട്.

എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഇതാണെന്ന് പറയരുതെന്ന് അനുമോള്‍. എല്ലാം മികച്ചതാണ്. ഇതും മികച്ചതാണ്- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനു മോള്‍ സംസാരിക്കുന്നു.


എന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്; അനു മോള്‍ പറയുന്നു

15 ദിവസം ചെന്നൈയിലാരുന്നു ഷൂട്ട്. അഭിനയ മികവിലേക്ക് വേണ്ട ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ച ദിവസങ്ങള്‍. പക്ഷെ അതിനെക്കാള്‍ ഉപരി സത്യരാജ് എന്ന അഭിനേതാവിന്റെ വ്യക്തിത്വത്തെ കുറിച്ചാണ് എടുത്ത് പറയേണ്ടത്. ജീവിതത്തിലേക്ക് ഉള്‍ക്കൊള്ളേണ്ടത്. അദ്ദേഹത്തിന്റെ വിനയമാണ് അത്ഭുതപ്പെടുത്തിയത്. എത്ര ഉയരങ്ങളിലേക്കെത്തിയാലും ഒരു മനുഷ്യന്‍ എങ്ങനെ സഹജീവികളോട് പെരുമാറണം എന്ന് അദ്ദേഹത്തെ കണ്ട് പഠിക്കണം


എന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്; അനു മോള്‍ പറയുന്നു

ഫിലിം എഡിറ്റര്‍ ആന്റണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. എഡിറ്റിങ് പശ്ചാത്തലത്തെ കുറിച്ച് അറിവുള്ളതുകൊണ്ടായിരിക്കാം, ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും കൂള്‍ ഡയറക്ടറാണ് അദ്ദേഹം. ആദ്യ സിനിമ ചെയ്യുന്നതിന്റെ സമ്മര്‍ദ്ദമില്ലാതെ ടീമിനെ നയിച്ചു.


എന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്; അനു മോള്‍ പറയുന്നു

സ്ത്രീകളോട് തമിഴകം കാണിക്കുന്ന ബഹുമാനത്തെ കുറിച്ച് അറിയാമല്ലോ. സെറ്റും അങ്ങനെതന്നെയായിരുന്നു. ഉള്ളിലെ സ്‌നേഹവും ബഹുമാനവും അവര്‍ നമ്മളോട് കാണിക്കും. ലിംഗപരമായ വിവേചനം എനിക്ക് മലയാളത്തിലോ തമിഴിലോ നേരിടേണ്ടി വന്നിട്ടില്ല.


എന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്; അനു മോള്‍ പറയുന്നു

മലയാളത്തില്‍ സജിത മഠത്തില്‍ ചെയ്ത വേഷം തമിഴില്‍ ചെയ്യുമ്പോള്‍ ഒത്തിരി പേടിയുണ്ടായിരുന്നു. ഓഫര്‍ വന്നപ്പോള്‍ തന്നെ സജിത ചേച്ചിയെ വിളിച്ചു പറഞ്ഞു. നീ ധൈര്യമായി ചെയ്യ് എന്ന് ചേച്ചി പറഞ്ഞു. പക്ഷെ അപ്പോഴും എനിക്ക് പേടിയുണ്ടായിരുന്നു. റീമേക്കാകുമ്പോള്‍ സജിത ചേച്ചിയുടെ അഭിനയവുമായി എന്നെ താരതമ്യം ചെയ്യപ്പെടും


എന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്; അനു മോള്‍ പറയുന്നു

ഈ വേഷത്തിന് വേണ്ടി എന്തിന് എന്നെ എടുത്തു എന്ന് ചോദിച്ചാല്‍ അറിയില്ല. ചെന്നൈയില്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് നിര്‍മാതാവ് എഎല്‍ വിജയ് യെ പരിചയപ്പെട്ടത്. അന്ന് കണ്ട് പരിഞ്ഞു. പിന്നീടൊരു ദിവസം അദ്ദേഹം വിളിച്ച് ചോദിച്ചു, ഷട്ടറിന്റെ റീമേക്കില്‍ അഭിനയിക്കാമോ എന്ന്


എന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്; അനു മോള്‍ പറയുന്നു

എന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം ഇതാണെന്ന് പറയരുത്. എല്ലാം മികച്ചതാണ്. ഇതും. ഓരോ കഥയും അത്രയേറെ ശ്രദ്ധിച്ച് കേട്ട്, ചിന്തിച്ച് കഷ്ടപ്പെട്ടാണ് ചെയ്യുന്നത്. അതുകൊണ്ട് ഇതാണ് എന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമെന്ന് പറഞ്ഞാല്‍ സമ്മതിച്ചു തരില്ല. എന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്


എന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്; അനു മോള്‍ പറയുന്നു

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഞാന്‍ വളരെ സെലക്ടീവാണ്. അതെന്തെങ്കിലും എന്റെ ജീവിതത്തില്‍ നഷ്ടം വരുത്തി എന്ന് വിശ്വസിക്കുന്നില്ല. മറിച്ച് നല്ലത് തന്നിട്ടേയുള്ളൂ. എനിക്കുള്ളത് എന്നായാലും എനിക്ക് കിട്ടും എന്നാണ് വിശ്വസിക്കുന്നത്.


എന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്; അനു മോള്‍ പറയുന്നു

സംവിധായകനെ കണ്ണുമടച്ച് വിശ്വസിക്കുന്ന നടിയാണ് ഞാന്‍. ബ്ലൈന്റായി നിര്‍ദ്ദേശങ്ങള്‍ ഫോളോ ചെയ്യുന്ന ആള്‍. പക്ഷെ സിനിമ കണ്ടിറങ്ങുന്ന ആളുടെ മനസ്സില്‍ എന്റെ കഥാപാത്രം ഉണ്ടാവണം എന്ന നിര്‍ബന്ധമുണ്ട്. കാമ്പുള്ള കഥാപാത്രങ്ങളായിരിക്കണം. എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന സിനിമയില്‍ ഒരു സീനേ ഉള്ളുവെങ്കിലും നല്ല പ്രധാന്യമുള്ള കഥാപാത്രമായിരിക്കണം.


എന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്; അനു മോള്‍ പറയുന്നു

സെലക്ടീവ് ആണെങ്കിലും സിനിമയില്‍ ഞാനൊരിക്കലും വേര്‍തിരിവ് വച്ചിട്ടില്ല. ഇന്ന കഥാപാത്രം മാത്രമേ ചെയ്യൂ എന്നില്ല. കോമഡി ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്. കഥാപാത്രങ്ങള്‍ നല്ലതാവണം എന്നേയുള്ളൂ. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ തേടിപ്പോയപ്പോഴാണ് കലാമൂല്യമുള്ള ചിത്രങ്ങള്‍ എന്ന ഗണത്തില്‍ ഞാനുമെത്തിയത്. മനപൂര്‍വ്വമല്ല. അങ്ങനെ സംഭവിച്ചതാണ്.


എന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്; അനു മോള്‍ പറയുന്നു

സിനിമയിലെ പുതിയ ട്രെന്റുകളെല്ലാം നല്ലതെന്നു കരുതുന്ന ആളാണ് ഞാന്‍ - അനുമോള്‍ പറഞ്ഞു


English summary
All my characters are good says Anumol

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam