For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ മോചനത്തിന് ശേഷം സാമ്പത്തിക പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു, മകന് വേണ്ടി വീണ്ടും സിനിമയിലേക്ക്!

  |
  അടിച്ചു പൊളിച്ച് ജീവിച്ചു,ഇപ്പോൾ ജീവിക്കാൻ കാശില്ല ജീവിക്കുവാൻ വേറെ വഴിയില്ലാതെ ഈ നടി

  ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ചാര്‍മിള. വിടര്‍ന്ന കണ്ണുകളുമായി സിനിമയിലേക്കെത്തിയ ഈ ശാലീന സുന്ദരിയെ വളരെ പെട്ടെന്നാണ് മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. മോഹന്‍ലാലിനൊപ്പം ധനം എന്ന സിനിമയിലൂടെയാണ് ചാര്‍മിള തുടക്കം കുറിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

  പരോള്‍, മായാനദി, പുലിമുരുകന്‍, യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ചിത്രങ്ങള്‍, കാണൂ!

  തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലായി അഭിനയിച്ച താരം ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. മഴവില്‍ മനോരമയില്‍ പ്രേക്ഷപണം ചെയ്തിരുന്ന മംഗല്യപ്പട്ട് എന്ന പരമ്പരയിലെ അമ്മ വേഷത്തിലൂടെ ഇടയ്ക്ക് താരം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഏറെത്താമസിയാതെ താരം പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തു. ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന താരം വിവിധ മാധ്യമങ്ങള്‍ക്കായി അഭിമുഖം നല്‍കിയിരുന്നു. അഭിമുഖത്തിനിടയിലെ പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

  സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ശ്രീ റെഡ്ഡി, റാണയുടെ സഹോദരനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍!

   ചാര്‍മിള തിരിച്ചുവരുന്നു

  ചാര്‍മിള തിരിച്ചുവരുന്നു

  ഒരുകാലത്ത് നായികമാരായി തിളങ്ങി നിന്ന പലരും വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചുവരവ് നടത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. ആരാധകര്‍ കാത്തിരുന്ന തിരിച്ചുവരവുകളാണ് പലരുടേതും. പ്രേക്ഷകരുടെ പ്രിയതാരമായ ചാര്‍മിളയും തിരിച്ചുവരവ് നടത്തുകയാണെന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൊച്ചിന്‍ ശാദി ചെന്നൈ 03 എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

  വിവാഹ മോചനത്തിന് ശേഷമുള്ള തിരിച്ചുവരവ്

  വിവാഹ മോചനത്തിന് ശേഷമുള്ള തിരിച്ചുവരവ്

  തുടക്കകാലത്ത് ബാബു ആന്റണിയും ചാര്‍മിളയും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം വേറെ വിവാഹം ചെയ്തതോടെ ആ വാര്‍ത്ത അവസാനിക്കുകയായിരുന്നു. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായ കിഷോര്‍ സത്യയെ വിവാഹം ചെയ്തിരുന്നുവെന്നും പിന്നീട് അത്ര നല്ല കാര്യങ്ങളല്ല സംഭവിച്ചതെന്നും ചാര്‍മിള വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യ ഭീഷണി മുഴക്കിയാണ് തന്നെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതെന്നായിരുന്നു കിഷോര്‍ സത്യ വ്യക്തമാക്കിയത്. ഇരുവരും തമ്മിലുള്ള വാഗ്വാദം അടുത്തിടെ അരങ്ങേറിയിരുന്നു.

  സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍

  സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍

  ചെറുപ്രായത്തില്‍ തന്ന സിനിമയിലെത്തിയതിനാല്‍ ധാരാളം സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം ജീവിതം ആസ്വദിച്ച് തീര്‍ക്കുകയായിരുന്നു. 2006ലാണ് ചാര്‍മിളയും രാജേഷും തമ്മിലുള്ള വിവാഹം നടന്നത്. പത്ത് വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പരിരിയുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം സാമ്പത്തികമായി ഏറെ ബുദ്ധുമുട്ടുകള്‍ അനുഭവിച്ചിരുന്നുവെന്ന് താരം പറയുന്നു.

  കടക്കാരുടെ ചുറ്റും

  കടക്കാരുടെ ചുറ്റും

  ജീവിക്കാനായി യാതൊരു മാര്‍ഗവുമില്ലാത്ത അവസ്ഥയിലാണ് താന്‍. വാടക വീട്ടിലാണ് താമസിക്കുന്നത്. പ്രായമായ അമ്മയെ പരിചരിക്കാന്‍ വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ കഴിഞ്ഞ് നാട്ടിലെത്തുമ്പോള്‍ ആദ്യം തേടി വരുന്നത് കടക്കാരാണെന്നും താരം പറയുന്നു. താരത്തിന്‍രെ തുറന്നുപറച്ചിലിലും ആരാധകരും സിനിമാപ്രവര്‍ത്തകരും ആകെ അമ്പരന്നിരിക്കുകയാണ്.

  വിശാലിന്‍രെ സഹായം

  വിശാലിന്‍രെ സഹായം

  വിശാലിന്‍രെ നേതൃത്വത്തിലുള്ള നടികര്‍ സംഘമാണ മകന്‍ അഡോണിസ് ജൂഡിന്‍രെ ഫീസ് അടയ്ക്കുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ത്തി ഉള്‍പ്പടെയുള്ള താരങ്ങളും സഹായത്തിനുണ്ട്. മകന്‍ വലുതാവുമ്പോഴേക്കും എവിടെയെങ്കിലും സെറ്റിലാവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ചാര്‍മിള പറയുന്നു.

  സിനിമയിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിതയായി

  സിനിമയിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിതയായി

  സാമ്പത്തിക ബാധ്യതയാണ് താന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നതിന് പിന്നിലെ കാരണം. കടബാധ്യതകളില്ലാതെ മകനോടൊപ്പം സമാധാനത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. അനുഭവങ്ങളിലൂടെയാണ് താന്‍ പല കാര്യങ്ങളെക്കുറിച്ചപം പഠിച്ചതെന്നും ചാര്‍മിള വ്യക്തമാക്കി.

  English summary
  Charmila about her comeback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X