twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് വെറുമൊരു പാര്‍ക്കല്ല! പ്രതീക്ഷ പങ്കുവെച്ച് ധ്രുവനും ഗായത്രി സുരേഷും വിഷ്ണുവും സൗമ്യയും!

    |

    Recommended Video

    കുട്ടികളുടെ പാർക്ക് കുറിച്ച് സംസാരിക്കുന്ന താരങ്ങൾ

    പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള സിനിമകളുമായാണ് റാഫിയും ഷാഫിയും എത്താറുള്ളത്. മായാവി, റ്റു കണ്‍ട്രീസ് ഈ സിനിമകള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചെത്തുകയാണ് ചില്‍ഡ്രന്‍സ് പാര്‍ക്കിലൂടെ. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് റാഫിയാണ്. ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന സിനിമയില്‍ 100 ലധികം കുട്ടികളും അണിനിരക്കുന്നുണ്ട്. പേര് പോലെ തന്നെ കുട്ടികളെ പ്രധാന കഥാപാത്രമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ധ്രുവന്‍, മാനസ രാധാകൃഷ്ണന്‍, ഗായത്രി സുരേഷ്, സൗമ്യ മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


    കൊച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫൈസല്‍ അലിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബികെ ഹരിനാരായണനും അരുണ്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. അടുത്തിടെയായിരുന്നു സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. ഫേസ്ബുക്കിലൂടെ പൃഥ്വിരാജായിരുന്നു ട്രെയിലര്‍ റിലീസ് ചെയ്തത്. റ്റു കണ്‍ട്രീസിന് ശേഷം പ്രേക്ഷകര്‍ കാത്തിരുന്ന സിനിമ കൂടിയാണ് ചില്‍ഡ്രന്‍സ്. സിനിമയുമായി ബന്ധപ്പെട്ട് താരങ്ങള്‍ ഫില്‍മിബീറ്റിന് പ്രത്യേക അഭിമുഖം നല്‍കിയിരുന്നു.

    Childrens park 1

    പതിവില്‍ നിന്നും വ്യത്യസ്തമായി അമ്മ വേഷത്തിലാണ് ഗായത്രി സുരേഷ് എത്തുന്നത്. ഷറഫുദ്ദീനാണ് ഭര്‍ത്താവായെത്തുന്നത്. മൂന്നാറിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. ഷാഫി സാറിന്റെ സിനിമയെന്ന നിലയില്‍ എല്ലാവരേയും പോലെ താനും ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. ഇത്രയേറെ എന്‍ജോയ് ചെയ്ത വേറൊരു സെറ്റും ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഗായത്രി സുരേഷ് പറഞ്ഞത്.

    നീയും ഞാനും ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സൗമ്യ മേനോനെ ഷാഫി വിളിച്ചത്. ധ്രുവന്‍റെ ജോഡിയായാണ് താരമെത്തുന്നത്. ടാഗ് ലൈന്‍ പറയുന്നത് പോലെ സ്‌റ്റോറി ഓഫ്‌ ത്രീ ഇഡിയറ്റ്‌സ് അതാണ് സിനിമയുടെ പ്രധാന ഹൈലൈറ്റെന്നായിരുന്നു താരം പറഞ്ഞത്. രണ്ടാമത്തെ സിനിമയുമായാണ് ധ്രുവന്‍റെ വരവ്. വിഷ്ണു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. എല്ലാവര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള സിനിമയാണ് ചില്‍ഡ്രന്‍സ് പാര്‍ക്കെന്നുമായിരുന്നു ധ്രുവന്‍ പറഞ്ഞത്.

    Childrens Park 2

    ജെറി എന്ന കഥാപാത്രമായാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എത്തുന്നത്. ഇന്നത്തെ തലമുറയെ പ്രതിനിധീകരിക്കുന്ന തരത്തിലുള്ള കഥാപാത്രമാണ്. പ്രത്യേകിച്ച് ഉത്തരവാദിത്തമില്ലാതെ കളിച്ച് നടക്കുന്ന രണ്ട് ചെറുപ്പക്കാരാണ് വിഷ്ണുവും ജെറിയും. റാഫി സാറാണ് അപ്പനായി അഭിനയിക്കുന്നത്. കളിതമാശയുമായി നീങ്ങുന്നതിനിടയില്‍ തങ്ങള്‍ ഒരു ഓര്‍ഫനേജിലെത്തുകയും അവിടെ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമാണ് കഥ നീങ്ങുന്നത്. ഇതാദ്യമായാണ് 100 ലധികം കുട്ടികളെ അണിനിരത്തി ഒരു സിനിമ ഒരുങ്ങുന്നതെന്നുമായിരുന്നു വിഷ്ണു ഉണ്ണിക്കൃഷ്ണന് പറയാനുണ്ടായിരുന്നത്.

    Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

    English summary
    Dhruvan and other celebrities talking about Childrens Park
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X