»   » ഷൂട്ടിങിനിടെ കല്യാണം കഴിക്കാന്‍ 5 ദിവസത്തെ അവധി എടുത്ത പൃഥ്വിയുടെ നായിക, വരനാരാണെന്ന് ചോദിക്കൂ

ഷൂട്ടിങിനിടെ കല്യാണം കഴിക്കാന്‍ 5 ദിവസത്തെ അവധി എടുത്ത പൃഥ്വിയുടെ നായിക, വരനാരാണെന്ന് ചോദിക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

പൊതുവേ നായികമാര്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തുകയാണ് പതിവ്. എന്നാല്‍ ഇവിടെ ഒരു നടി ഷൂട്ടിങിനിടെ കല്യാണത്തിന് വേണ്ടി അഞ്ച് ദിവസത്തെ അവധിയെടുത്തു. കല്യാണം കഴിഞ്ഞ് വന്ന് തുടര്‍ന്ന് അഭിനയിച്ചു. പറയുന്നത് ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തിയ ദിവ്യ പിള്ളയെ കുറിച്ചാണ്.

ഫഹദിനും പൃഥ്വിയ്ക്കും എങ്ങിനെ ഇതിനൊക്കെ കഴിയുന്നു; ദിവ്യ പിള്ള ചോദിയ്ക്കുന്നു

ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തെത്തിയത്. തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിയുടെ നായികയായി അഭിനയിച്ചു. തന്റെ പ്രണയ വിവാഹത്തെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ സംസാരിക്കുകയുണ്ടായി.

ഒരു കല്യാണമുണ്ട്, ലീവ് വേണമായിരുന്നു

അയാള്‍ ഞാനല്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു എന്റെ വിവാഹം. ഒരു കല്യാണമുണ്ട്, അഞ്ച് ദിവസത്തെ ലീവ് വേണമായിരുന്നു എന്ന് ഞാന്‍ സംവിധായകന്‍ വിനീത് കുമാറിനോട് പറഞ്ഞു. ആരുടേതാണെന്ന് ചോദിച്ചപ്പോഴാണ് എന്റെ കല്യാണമാണെന്ന് എല്ലാവരും അറിയുന്നത്.

ആരാണ് ഭര്‍ത്താവ്

ബ്രിട്ടീഷ് പൗരനായ ഒസാമ അല്‍ ബന്നാ ആണ് എന്റെ ഭര്‍ത്താവ്. ബന്നായുടെ ഡാഡി 18 വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇറാഖിയാണ്. മമ്മ ഇംഗ്ലീഷുകാരിയും

പ്രണയ വിവാഹം

പ്രണയവിവാഹമാണ്. ആദ്യം ജോലി ചെയ്ത എമിറേറ്റ്‌സ് എയര്‍ലൈനില്‍ പ്രവൃത്തിക്കുന്ന സമയത്തേ എനിക്ക് ഒസാമയെ അറിയാം. നല്ല സുഹൃത്തുക്കളായിരുന്നു. ഫ്‌ളൈ ദുബായി കമ്പനിയിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് ഞാന്‍. ഇപ്പോള്‍ ബന്നായും ഫ്‌ളൈ ദുബായിലാണ് ജോലി ചെയ്യുന്നത്. ബന്നായ്ക്ക് ഇപ്പോള്‍ മലയാളം കുറച്ച് അറിയാം

ഇനി സിനിമയും ശ്രദ്ധിക്കണം

ഇതുവരെ ജോലിയില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. ഇനി ഇപ്പോള്‍ സിനിമയിലും ശ്രദ്ധിക്കണം. നല്ല കഥയും കഥാപാത്രങ്ങളും വന്നാല്‍ അഭിനയിക്കും - ദിവ്യ പിള്ള പറഞ്ഞു.

പൃഥ്വിയുടെ പുതിയ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Divya Pillai about her love Marriage with British citizen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam