For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപ് വിഷയത്തിലെ മൗനത്തെക്കുറിച്ച് ദുല്‍ഖര്‍, വാപ്പച്ചി മനപ്പൂര്‍വ്വം ആരെയും വേദനിപ്പിക്കാറില്ല!

  |

  കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹ മനസാക്ഷി ഒന്നടങ്കം നടുങ്ങിയിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും സംശയത്തെക്കുറിച്ചുമൊക്കെ പല താരങ്ങളും സംശയം ഉയര്‍ത്തിയപ്പോഴും അത് ജനപ്രിയ നായകനിലേക്ക് നീളുമെന്ന് ആരാധകര്‍ കരുതിയിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യാലിനൊടുവില്‍ താരത്തെ അറസ്റ്റ് ചെയ്തപ്പോള്‍ സിനിമാലോകം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങുകയായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ദിലീപിനെ താരസംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമായത്.

  മമ്മൂട്ടിയുടെ ഏഴയലത്ത് പോലുമെത്തിയില്ല, നീരാളി നീരാവിയാവുന്നു? 4 ദിവസത്തെ കലക്ഷന്‍ ഇങ്ങനെ!

  മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് , രമ്യ നമ്പീശന്‍ തുടങ്ങിയവരുള്‍പ്പെടുന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി അടിയന്തരയോഗം ചേര്‍ന്നതിന് ശേഷമാണ് താരത്തെ പുറത്താക്കിയെന്നും പ്രാഥമിക അംഗത്വം റദ്ദാക്കിയെന്നും അറിയിച്ചത്. നടിക്ക് ശക്തമായ പിന്തുണ അറിയിച്ച് നിരവധി താരങ്ങള്‍ പരസ്യമായി രംഗത്തെത്തിയപ്പോള്‍ ദിലീപിനെ പുറത്താക്കിയത് ശരിയായില്ലെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് പിന്‍വാങ്ങുകയും മോഹന്‍ലാല്‍ സ്ഥാനമേറ്റെടുക്കുകയും ചെയ്തത് അടുത്തിടെയാണ്. അന്നത്തെ യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ ധാരണായായിരുന്നു. ഈ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സിനിമാപ്രേമികളും ശക്തമായ രംഗത്തുവന്നതോടെ മോഹന്‍ലാല്‍ വിശദീകരണം നല്‍കിയിരുന്നു. തന്നെച്ചൊല്ലിയുള്ള വിവാദം അരങ്ങുതകര്‍ക്കുന്നതിനിടയില്‍ ദിലീപും നിലപാട് വ്യക്തമാക്കിയിരുന്നു. ദിലീപ് വിഷയത്തെക്കുറിച്ചോ അമ്മയെക്കുറിച്ചോ യുവതാരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ. അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  സംവിധായകനെ മാറ്റിയപ്പോള്‍ ഉപ്പും മുളകും ഗംഭീരം, നേരത്തെ ആവാമായിരുന്നുവെന്ന് ആരാധകര്‍, കാണൂ!

  ദിലീപ് വിഷയത്തിലെ മൗനം

  ദിലീപ് വിഷയത്തിലെ മൗനം

  ദിലീപിനെ തിരികെ അമ്മയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പേരായിരുന്നു എതിര്‍പ്പ് പ്രകടിപ്പിച്ചത്. താരസംഘടനയിലേക്ക് തിരികെ എടുക്കാനും മാത്രം എന്ത് കാര്യമാണ് ഇപ്പോള്‍ സംഭവിച്ചതെന്നായിരുന്നു പലരുടെയും ചോദ്യം. ഈ തിരുമാനത്തില്‍ പ്രതിഷേധം അറിയിച്ചാണ് നടിയും സുഹൃത്തുക്കളും സംഘടനയില്‍ നിന്നും രാജി വെക്കുന്നതായി അറിയിച്ചത്. ആക്രമണത്തിന് ഇരയായ നടിയേയും കുറ്റാരോപിതനായ താരത്തെയും ഒരുപോലെ കാണുന്ന സമീപനം ശരിയല്ലെന്നായിരുന്നു പലരും ചൂണ്ടിക്കാണിച്ചത്. ദിലീപ് വിഷയം ശക്തമായ ചര്‍ച്ചകള്‍ക്ക് വഴി തെളിയിക്കുമ്പോഴും യുവതാരങ്ങളാരും പ്രതികരിച്ചിരുന്നില്ല.

  പ്രതികരിക്കാതിരുന്നതിന് പിന്നില്‍

  പ്രതികരിക്കാതിരുന്നതിന് പിന്നില്‍

  വിവാദവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവരെയും തനിക്ക് അടുത്തറിയാം. എന്നോട് എല്ലാവരും നല്ല രീതിയില്‍ മാത്രമേ പെരുമാറിയിട്ടുള്ളൂ. പിന്നെ അമ്മ എക്‌സിക്യുട്ടീവിലെ അംഗവുമല്ല. അഭിപ്രായപ്രകടനം നടത്തുമ്പോള്‍ ഏതെങ്കിലുമൊരു പക്ഷത്ത് നില്‍ക്കണം. അതാവട്ടെ മറുവശത്ത് നില്‍ക്കുന്നവരെ വേദനിപ്പിക്കുകയും ചെയ്യും. അതിനാലാണ് ആ സാഹസത്തിന് താന്‍ ഇറങ്ങാത്തതെന്നും ദുല്‍ഖര്‍ പറയുന്നു. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ മനസ്സുതുറന്നത്.

  മമ്മൂട്ടി പങ്കെടുത്ത യോഗം

  മമ്മൂട്ടി പങ്കെടുത്ത യോഗം

  മമ്മൂട്ടി പങ്കെടുത്ത യോഗത്തിനിടയില്‍ വെച്ചായിരുന്നു ദിലീപിനെ പുറത്താക്കാന്‍ തീരുമാനച്ചത്. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരപുത്രന്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാണ്. വാപ്പച്ചിയെ നന്നായി അറിയാം. തന്നെയും സഹോദരയേയും എങ്ങനെയാണ് വളര്‍ത്തിയതെന്നുമറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് തങ്ങളുടേത്. വീട്ടിനകത്തും പുറത്തുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.

  രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല

  രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല

  രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കാനാണ് കുട്ടിക്കാലം മുതല്‍ ശ്രമിച്ചിട്ടുള്ളത്. സിനിമയുടെ രാഷ്ട്രീയമോ ദേശീയ രാഷ്ട്രീയമോ എന്ത് തന്നെയായാലും തനിക്ക് താല്‍പര്യമില്ല. എല്ലാവിഷയത്തിനും രണ്ടുവശങ്ങളുണ്ട്. അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ അവയില്‍ ഏതെങ്കിലും ഒരുവശത്ത് നില്‍ക്കേണ്ടി വരുമെന്നും ദുല്‍ഖര്‍ പറയുന്നു.

  സ്ത്രീവിരുദ്ധത ഉണ്ടാവില്ല

  സ്ത്രീവിരുദ്ധത ഉണ്ടാവില്ല

  നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമകളില്‍ അഭിനയിക്കില്ലെന്ന്് പല താരങ്ങളും തുറന്നുപറഞ്ഞത്. സമാനമായ നിലപാട് തന്നെയാണ് ദുല്‍ഖറിന്റേത്. തന്റെ ഒരൊറ്റ സിനിമകളിലും സ്ത്രീവിരുദ്ധത ഇല്ലായിരുന്നു. ഇനി ഉണ്ടാവുകയുമില്ലെന്നും അദ്ദേഹം പറയുന്നു. സിനിമകളിലൂടെ നിലാപടും അഭിപ്രായവും അറിയിക്കാനാണ് താല്‍പര്യം.

  സ്ത്രീകളെ അപമാനിക്കുന്നയാളല്ല വാപ്പച്ചി

  സ്ത്രീകളെ അപമാനിക്കുന്നയാളല്ല വാപ്പച്ചി

  മമ്മൂട്ടി അഭിനയിച്ച കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് വന്‍വിവാദം അരങ്ങേറിയിരുന്നു. സിനിമയിലെ സ്ത്രീവിരുദ്ധതയായിരുന്നു പ്രധാനമായും ചര്‍ച്ചാവിഷയമായത്. ഇക്കാര്യത്തിലും ദുല്‍ഖര്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. വാക്കുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ സ്ത്രീകളെ അപമാനിക്കുന്നയാളല്ല വാപ്പച്ചി. അദ്ദേഹം അഭിനയിച്ച സിനിമകള്‍ വെച്ച് വിലയിരുത്തരുത്. ആ സിനിമകളുടെ തിരക്കഥ ആവശ്യപ്പെട്ടതനുസരിച്ച് അഭിനയിക്കുക മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒരുവാക്ക് പോലും അദ്ദേഹം പറയാറില്ല.

  English summary
  Dulquer Salmaan about Amma and Dileep controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X