Don't Miss!
- News
'എന്തൊരു വൃത്തികെട്ട രാഷ്ട്രീയമാണ് ഇപ്പൊള്‍ നമ്പര്‍ വണ്‍ കേരളത്തില്‍, തറ രാഷ്ട്രീയം'; തുറന്നടിച്ച് പണ്ഡിറ്റ്
- Sports
IND vs ENG: ബ്രോഡിനെ തല്ലിത്തകര്‍ത്ത് ബുംറ, 'കണ്ണുതള്ളി സച്ചിന്', ട്വീറ്റ് ചെയ്തത് വൈറല്‍
- Technology
ZuorAT: കാണാമറയത്ത് കിടന്നത് വർഷങ്ങളോളം; വൈഫൈ റൂട്ടറുകളെ ബാധിക്കുന്ന മാരക മാൽവെയറിനെ കണ്ടെത്തി
- Automobiles
കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്യുവികൾ
- Lifestyle
പ്രായമാകുന്നത് മുടിയെ ബാധിക്കും: അറിയാം ഇതെല്ലാം
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
- Finance
സഹകരണ സംഘം പൊളിഞ്ഞാലും നിക്ഷേപം കുലുങ്ങില്ല; ഈ വഴി അറിഞ്ഞിരിക്കൂ
മമ്മൂട്ടിയുടെ സഹായത്തോടെ സിനിമയില്‍, കൈ പിടിച്ചു കയറ്റിയത് രാജീവ് രവി; അനില്‍ പറയുന്നു
ചിലര്‍ ഇങ്ങനെയാണ്. ഒത്തിരി സിനിമകളില്‍ നമ്മള് കണ്ട് കാണില്ല, പക്ഷെ കണ്ട സിനിമകളില്‍ നിന്ന് അവരെ നമ്മള്‍ക്ക് മറക്കാനും ആകില്ല. പ്രേക്ഷക പ്രീതി നേടിയ റിയലിസ്റ്റിക് സിനിമകളില്‍ റിയലിസ്റ്റിക് അഭിനയവും ആയി നമ്മുക്ക് മുന്നില്‍ എത്തിയ അനില്‍ നെടുമങ്ങാട്. ഇന്ന് തിരക്കില്‍ നിന്ന് തിരക്കിലേക്ക്.
എല്ലാ ചെറുപ്പക്കാരിലും ഇന്നോളം ഒരു സിനിമാ മോഹം ഉള്ളില്‍ ചെറുതിലെ മുതല്‍ കയറി കൂടിയിരുന്നു. ആ മോഹം ആയിരിക്കണം ഇന്ന് ഒരു പരിധി വരെ അനിലിനെ ഇവിടം വരെ എത്തിച്ചതും
പഠനം, താമസം:
സ്കൂള്‍ തലം നെടുമങ്ങാടും പിന്നീട് എംജി കോളേജില്‍ മലയാളത്തില്‍ ഡിഗ്രിയും. തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് ആണ് ജനിച്ചതും വളര്‍ന്നതും ഇപ്പോള്‍ താമസവും. അമ്മയുമായി നെടുമങ്ങാട് ഉള്ള സ്വവസതിയില്‍.

ചാനലിലെ അവതാരകന്
1997-98 കാലയളവില്‍ സ്കൂള്‍ ഓഫ് ഡ്രാമ തൃശൂര്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങി. നാടകം ആയിരുന്നു പ്രധാന മേഖല. നിരവധി പ്രൊഫഷണല്‍ നാടകങ്ങള്‍ തിരക്കിട്ട് കളിക്കുന്നതിനിടയിലാണ് ഏഷ്യാനെറ്റ് ചാനലിലെ ചില സുഹൃത്തുക്കള്‍ നാടക ഗ്രൂപ്പിന് ഏഷ്യാനെറ്റില്‍ ചില പ്രോഗ്രാമുകള്‍ തന്നത്. അന്നത്തെ ഒരു കോമഡി സ്കിറ്റില്‍ ചെറുതായി ഒന്ന് വന്ന് പോയി. സുഹൃത്തുക്കളും മറ്റും ചേര്‍ന്നവതരിപ്പിച്ച സ്കിറ്റിന്റെ രചന സ്വന്തമായിട്ടായിരുന്നു. അവിടുന്നുള്ള പരിചയം കൊണ്ട് പിന്നീട് കൈരളി ചാനലിലേക്ക്. എന്തെങ്കിലും വേറിട്ട ഒരു പ്രോഗ്രാം അവതരിപ്പിക്കണം അതിന് നല്ല റീച് വേണം അങ്ങനെ ആലോചിക്കവേയാണ് കൈരളി ചാനലില്‍ 'സ്റ്റാര്‍ വാര്' എന്നൊരു പ്രോഗ്രാം അവതരിപ്പിച്ചത്. ആഴ്ചയില്‍ ഒരു ദിവസം മാത്രം സംപ്രക്ഷേപണം ഉണ്ടായിരുന്ന ഈ പ്രോഗ്രാം ശ്രദ്ധേയമായ ഒന്നായിരുന്നു. മൊണ്ടാഷ് എന്ന ഒരു കണ്‍സെപ്റ്റില്‍ ആയിരുന്നു ആ പ്രോഗ്രാം. അതായത് പ്രേം നസീര്‍ സീനില്‍ കാണുന്നു, പക്ഷെ കേള്‍ക്കുന്ന പാട്ട് 'ആവണി പൊന്നൂഞ്ഞാല് ആടിക്കാം നിന്നേ ഞാന്‍....' എന്നാകും. അത് പോലെ ജാക്കി ചാനും ജഗതി ശ്രീകുമാറും തമ്മില്‍ ഫൈറ്റ്, അങ്ങനെ രസകരമായ നിരവധി വീഡിയോകള്‍. ആശയം, മിക്സിങ്, ഇത്തരം വീഡിയോകള്‍ കണ്ടെത്തല്‍, അവതരണം, സ്ക്രിപ്റ്റ് എല്ലാം സ്വന്തമായി ആ പ്രോഗ്രാമുമായി മുന്നോട്ട്. ഇതിന് ഇടയില്‍ ശ്രീ വേണു നാഗവള്ളി സാര്‍ സംവിധാനം ചെയ്ത 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന ഒരു സീരിയല്‍ അഭിനയിക്കാന്‍ അവസരം കിട്ടി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ആ സീരിയല്‍ അത്ര വലിയ പ്രേക്ഷകപ്രീതി ലഭിച്ച ഒന്നായിരുന്നില്ല. ആ സമയത്താണ് ചില വ്യക്തിപരമായ കാരണങ്ങളാല്‍ സ്റ്റാര്‍ വാറില്‍ നിന്ന് ഒരല്പം ഇടവേള.
തുടര്‍ന്ന് സമാനമായ മറ്റൊരു പ്രോഗ്രാമുമായി വീണ്ടും 'ജുറാസിക് വേള്‍ഡ്'. നല്ല റെസ്പോണ്‍സ് ആയിരുന്നു ജുറാസിക് വേള്‍ഡിനും. ഏതാണ്ട് ഒരു വര്‍ഷം ആ പ്രോഗ്രാം തുടര്‍ന്നു. ജുറാസ്സിക് വേള്‍ഡിന് ശേഷം ജയ് ഹിന്ദ് ചാനലില്‍ 'ടെലിസ്കോപ്പ്' എന്ന അത്തരം ഒരു പ്രോഗ്രാം. ഇങ്ങനെ ചാനല്‍ രംഗത്ത് സീരിയലും ഫിലിം ബേസ്ഡ് പ്രോഗ്രാമും ആയി നീങ്ങുമ്പോളും നാടകം എന്ന കലയ്ക്ക് പ്രാധാന്യം നല്‍കിയിരുന്നു. കിട്ടുന്ന അവസരങ്ങളില്‍ നാടകത്തിനും വേണ്ടിയും സമയം കണ്ടെത്തിയിരുന്നു.

സിനിമയിലേക്ക്:
സിനിമയില്‍ തുടക്കം മമ്മൂട്ടിയുടെ സഹായത്തോടെയായിരുന്നു. തസ്കരവീരന് എന്ന ചിത്രത്തിലെ നാരായണന് കുട്ടി, മദ്യപാനിയായ ബാങ്ക് ഓഫീസര്‍ അതായിരുന്നു. സ്വപ്ന തുല്യമായിരുന്നു വലിയ സ്ക്രീനില്‍ ആദ്യത്തെ വേഷം. രണ്ടര മിനിട്ട് ഉള്ള സീനില്‍ മമ്മൂട്ടിയുമായി ബാറില്‍ വച്ചുള്ള ഒരു രംഗം. പിന്നീടും ഒരു ഏഴ്എട്ട് വര്‍ഷം സിനിമയില്‍ ഒരു ഇടവേള ആയിരുന്നു. ഇടവേളകളിലും ചാനല്‍, നാടകം എന്നീ നിലകളില്‍ കൂടി മുന്നോട്ട്.
നീണ്ട ഇടവേളയില്‍ നിന്നാണ് ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തില്‍ ഒരു വേഷം കിട്ടുന്നത്. പരാജയമായ ജീവിതത്തിലും സന്തോഷത്തോടെ ചിരിച്ച മുഖവുമായി എത്തിയ ഫ്രെഡി കൊച്ചച്ചന്. വളരെ നല്ല വേഷമായിരുന്നു അന്ന് ലഭിച്ച ഫ്രെഡി. നിരവധി പുതുമുഖങ്ങള്‍ക്ക് അവസരം തന്ന ഈ ചിത്രത്തില്‍ തന്റെ സുഹൃത്തുക്കള്‍ കൂടിയായ അലന്‍സിയര്‍, സുജിത്ത് ശങ്കര്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

അടുത്ത ചിത്രമായ അയാള്‍ ഞാന്‍ അല്ല, ഈ സിനിമയില്‍ അയാള്‍ അനില്‍ അല്ല എന്നേ ആര്‍ക്കും തോന്നൂ. കാരണം പഞ്ചാബി പോലീസ് ഓഫീസറുടെ വേഷമായിരുന്നു. ബല് ബീര്‍ സിംഗ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മേക്ക് അപ് അല്ലേല്‍ മേക്ക് ഓവര്‍ എന്ന് വേണേല്‍ പറയാം അത്രയ്ക്ക് ചേഞ്ച് ആയിരുന്നു മുഖത്തിന്.
പിന്നീട് ചെയ്തത് കിസ്മത് ആയിരുന്നു. പക്ഷെ ചിത്രം പുറത്ത് വന്നത് 2016 ലും. കിസ്മത്തിലെ കേസില്‍ പെട്ടുപോയ പോലീസ് മോഹന്‍ ആയി എത്തി.
വളരെ ഹൃദയസ്പര്‍ശിയായ മനു കാക്കനാട് സംവിധാനം ചെയത മണ്‍ട്രോതുരുത്ത് എന്ന ചിത്രത്തിലും നല്ല ഒരു വേഷം കിട്ടി. വളരെയേറെ നിരൂപക പ്രശംസ പിടിച്ച് പറ്റിയ ഈ ചിത്രത്തില്‍ നല്ല അഭിനയം തെളിയിക്കാന്‍ പ്രാപ്തമായ വേഷം ആയിരുന്നു.
അടുത്ത വേഷം 'പാവാട'യില്‍ ഒരു വിദൂഷകന് പോലെ കള്ള് ഷാപ്പിലെ കുടിയനായി എത്തി. കഥ പറയുന്ന കുടിയന്.

ഒടുവില്‍ ആ ഓട്ടം എത്തിയത് 'കമ്മട്ടിപാടത്ത്' ഒരു മുഴുനീള വേഷം കഥയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രതിനായകന് ആകേണ്ടി വന്ന സുരേന്ദ്രന് ആശാന്. ഗംഗനെയും കൃഷ്ണനേയും ബാലന്റെയും സ്വന്തം ആശാന്. മൂന്ന് ഗെറ്റപ്പില്‍ എത്തിയ സുരേന്ദ്രനാശാന്‍ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചതില്‍ സന്തോഷിക്കുന്നു. കമ്മട്ടിപ്പാടം ശരിക്കും കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ ചിത്രം ആയിരുന്നു.
വരാന്‍ ഇരിക്കുന്ന ചിത്രങ്ങള്‍:
കെ ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'സമര്‍പ്പണം', പ്രമോദ് ഗോപാല്‍ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡ് കോയിന്' ഇത് രണ്ടുമാണ് അടുത്ത റിലീസുകള്‍. സമര്‍പ്പണത്തില്‍ സന്തോഷ് കീഴാറ്റൂരിനോടൊപ്പം മുഴുനീള പ്രധാന വേഷം തന്നെയാണ്. കുട്ടികളെ കേന്ദ്ര കഥാപാത്രം ആയ ഗോള്‍ഡ് കോയിന് ഏറെ ബോക്സ് ഓഫീസ് പ്രതീക്ഷ ഉള്ള ചിത്രം ആണെന്നും കൂട്ടിച്ചേര്‍ത്തു.
മറക്കാന്‍ ആകാത്തത്:
എത്ര സിനിമകള്‍ ചെയ്തെങ്കിലും ഞാന്‍ സ്റ്റീവ് ലോപ്പസിലെ വേഷം ഏറെ ഇഷ്ടമാണ്. നാടകത്തിലെ എല്ലാ സുഹൃത്തുക്കളും എല്ലാം കൂടി ചേര്‍ന്ന ലൊക്കേഷനും എല്ലാം രസകരമായിരുന്നു. എത്ര വേഷങ്ങള്‍ മാറി മാറി വന്നാലും ഫ്രെഡി എന്ന വേഷം മനസ്സില്‍ നിന്ന് മായാതെ നിക്കുന്നു.

കടപ്പാട് ആരോടെങ്കിലും:
കടപ്പാട് എന്നൊന്ന് ഉണ്ടെങ്കില്‍ അത് തീര്‍ത്തും രാജീവേട്ടനോട് (രാജീവ് രവി) ആണ്. അദ്ദേഹത്തിന്റെ സിനിമയോടുള്ള കാഴ്ചപ്പാടും സ്നേഹവും എല്ലാം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. തന്നെ കൈപിടിച്ച് കയറ്റിയത് ശരിക്കും രാജീവേട്ടന് ആണ്. ഒരു സഹോദരനെപ്പോലെ ആണ് അദ്ദേഹം.
എല്ലാ കാര്യത്തിലും തന്റേതായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് അനില്‍, അദ്ദേഹവുമായുള്ള അര മണിക്കൂര്‍ നീണ്ട സംഭാഷണത്തില്‍ നിന്ന് എനിക്ക് മനസ്സിലായി. എന്ത് വേഷവും ചെയ്യാന്‍ തയ്യാറാണ്, നല്ല നല്ല വേഷങ്ങള്‍ വരാന്‍ കാത്തിരിക്കുന്ന ഈ പ്രതിഭ. ഇതിനിടെ ഒരു പ്രമുഖ ചാനല്‍ ഇന്റര്‍വ്യൂവില്‍ താന്‍ പറയാത്ത ഒരു കാര്യം വന്നത് അല്പം വിഷമത്തിലാക്കി, 'കോമഡി വേഷങ്ങള്‍ അനിലിന് ചെയ്യാണ് താല്പര്യം ഇല്ല ' ഇതായിരുന്നു അത്. അതിനെ കുറിച്ച് എന്റെ ചോദ്യത്തിന് അങ്ങനെ ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ല. തന്നിലെ പ്രതിഭയെ പുറത്തെടുക്കാന്‍ പ്രാപ്തമായ ഏത് വേഷവും ചെയ്യുന്നതിന് ഒരു മടിയും ഇല്ല- ഇതായിരുന്നു മറുപടി.
-
നടന് ജയറാമിന്റെ സഹോദരിയാണോ? സുമ ജയറാമിനോട് ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിച്ചിരുന്ന ചോദ്യം, ഉത്തരവുമായി താരം
-
'എന്റെ പുരുഷനെ അമ്മ കണ്ടെത്തിത്തരുമെന്ന് പറഞ്ഞിരുന്നു, പക്ഷെ...'; വിവാഹസ്വപ്നങ്ങളെക്കുറിച്ച് ജാന്‍വി കപൂര്‍
-
ഇനി ചുംബനരംഗത്തില്‍ അഭിനയിക്കുകയില്ലെന്ന് അന്ന് തീരുമാനിച്ചതാണ്; കരീനയും സെയിഫ് അലി ഖാനും പറയുന്നു