twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനോട് ആര്‍ക്കും ഇഷ്ടം തോന്നിപ്പോകുന്ന കാര്യം... 'വന്ദന'ത്തിലെ ഗാഥയ്ക്കറിയാം അത്...

    By Karthi
    |

    'എങ്കിലേ... എന്നോട് പറ ഐ ലൗ യൂ എന്ന്...' മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു രംഗമാണ് വന്ദനം സിനിമയില്‍ മോഹന്‍ലാലും ഗിരിജ ഷെറ്റാറും തകര്‍ത്തഭിനയിച്ച ഈ രംഗം. വന്ദനം പുറത്തിറങ്ങുന്നതുവരെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഗിരിജ ഷെറ്റാര്‍ എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് നടിയെ.

    'നീ പോ മോനേ ദിനേശാ...', ആദ്യം പറഞ്ഞത് ആരാണെന്നോ? അത് മോഹന്‍ലാലോ രഞ്ജിത്തോ അല്ല!'നീ പോ മോനേ ദിനേശാ...', ആദ്യം പറഞ്ഞത് ആരാണെന്നോ? അത് മോഹന്‍ലാലോ രഞ്ജിത്തോ അല്ല!

    പരസ്യമോ ദിലീപോ, പ്രതികാരം സൂപ്പര്‍ താരചിത്രങ്ങളോട് തീര്‍ത്ത് മാതൃഭൂമി? ശരിക്കും ആരാണ് ശത്രു?പരസ്യമോ ദിലീപോ, പ്രതികാരം സൂപ്പര്‍ താരചിത്രങ്ങളോട് തീര്‍ത്ത് മാതൃഭൂമി? ശരിക്കും ആരാണ് ശത്രു?

    വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച് സെലിബ്രിറ്റി ആയി നില്‍ക്കുമ്പോഴായിരുന്നു ഗിരിജ പിന്‍വാങ്ങിയത്. ഇപ്പോള്‍ എഴുത്തിലും പത്രപ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഗിരിജ ഇപ്പോള്‍. മോഹന്‍ലാലിനേക്കുറിച്ചും വന്ദനത്തേക്കുറിച്ചും ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ ഗിരിജ പങ്കുവച്ചു.

    മോഹന്‍ലാലിന്റെ പ്രത്യേകത

    മോഹന്‍ലാലിന്റെ പ്രത്യേകത

    മോഹന്‍ലാലിന്റെ വ്യക്തിത്വം, ക്ഷമ, കരുണ, തമാശ, ബുദ്ധി. ഇതിനെല്ലാം ഉപരിയാണ് അദ്ദേഹത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സ്. ഒരു നടന്‍ എന്ന നിലയില്‍ ഉള്ള ടെക്‌നിക്കല്‍ കഴിവുകളേക്കാള്‍ ഇത് നമ്മെ ആകര്‍ഷിക്കും. ആര്‍ക്കും ഇഷ്ടം തോന്നിപ്പോകുന്ന ആത്മാര്‍ത്ഥമായ ഒന്നാണത്.

    യഥാര്‍ത്ഥ ജീവിതത്തിലും

    യഥാര്‍ത്ഥ ജീവിതത്തിലും

    ക്യാമറയ്ക്ക് മുന്നില്‍ മോഹന്‍ലാല്‍ ഇങ്ങനെ പെരുമാറാന്‍ സാധിക്കുന്നത് യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെ ആയതുകൊണ്ടാണ്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ ഒട്ടും പ്രയാസം തോന്നിയില്ല. ഒരു ജെന്റില്‍മാനാണ് അദ്ദേഹമെന്നും ഗിരിജ ഷെറ്റാര്‍ പറഞ്ഞു.

    വന്ദനത്തിന്റെ വിജയം

    വന്ദനത്തിന്റെ വിജയം

    വന്ദനത്തിലെ ഗാഥാ ജാം സീന്‍ കേരളത്തിലുണ്ടാക്കിയ തരംഗത്തേക്കുറിച്ചൊന്നും ഗിരിജയ്ക്ക് അറിയില്ല. ആ സിനിമയുടെ ടീം വളരെ നല്ലതായിരുന്നു. എല്ലാവരും പ്രിയദര്‍ശന്റെ സുഹൃത്തുക്കളും കഴിവുള്ളവരുമായ ഒരു കൂട്ടം ചെറുപ്പക്കാര്‍. അവരുടെ എനര്‍ജിയാണ് ആ സിനിമയുടെ വിജയം.

    മുഴുവന്‍ ക്രെഡിറ്റും മോഹന്‍ലാലിന്

    മുഴുവന്‍ ക്രെഡിറ്റും മോഹന്‍ലാലിന്

    ഗാഥാ ജാം സീന്‍ ഇത്തരത്തില്‍ സ്വീകരിക്കപ്പെടാന്‍ കാരണം അതില്‍ ഒരു നിഷ്‌കളങ്കത ഉള്ളതുകൊണ്ട്. അതില്‍ കളി തമാശയുണ്ട്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും മോഹന്‍ലാലിനും അദ്ദേഹത്തിന്റെ പൂര്‍ണതയുള്ള അഭിനയത്തിനുമാണെന്ന് ഗിരിജ പറയുന്നു.

    മണിരത്‌നത്തിന്റെ ഓഫര്‍ നിരസിച്ചു

    മണിരത്‌നത്തിന്റെ ഓഫര്‍ നിരസിച്ചു

    മണിരത്‌നം സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തില്‍ ഗിരിജയായിരുന്നു നായിക. ചിത്രം സൂപ്പര്‍ ഹിറ്റായി മാറി. എന്നാല്‍ മണിരത്‌നം മറ്റൊരു ചിത്രം ഓഫര്‍ ചെയ്തപ്പോള്‍ ഗിരിജ നിരസിച്ചു. കാരണം അതിന് തൊണ്ട് മുമ്പായിരുന്നു സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഗിരിജ മാനസീകമായി തീരുമാനം എടുത്തത്.

    ഗീതാഞ്ജലിയുടെ രണ്ടാം ഭാഗം

    ഗീതാഞ്ജലിയുടെ രണ്ടാം ഭാഗം

    വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയാല്‍ മണിരത്‌നം ചിത്രത്തിലൂടെ തുടങ്ങാനാണ് ഗിരിജയുടെ ആഗ്രഹം. ഗീതാഞ്ജലിയുടെ രണ്ടാം ഭാഗത്തിന്റെ സാധ്യതകളേക്കുറിച്ച് ഇടക്ക് ആലോചിക്കാറുണ്ട്. നായകനും നായികയും പിന്നീട് ജീവിച്ചിരിക്കുമോ എന്ന് പോലും അറിയാത്ത ഒരിടത്താണ് ചിത്രം അവസാനിക്കുന്നത്.

    കാലം മാറി

    കാലം മാറി

    1989ലാണ് ഗീതാഞ്ജലി റിലീസ് ചെയ്യുന്നത്. അന്നത്തെ ലോകമല്ല ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഇത് പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് അറിയില്ല. അഭിനയത്തിലേക്കുള്ള മടങ്ങി വരവിനേക്കുറിച്ച് പലരും ചോദിക്കാറുണ്ടെങ്കിലും തനിക്ക് ഇപ്പോള്‍ എഴുത്തിനോടാണ് താല്പര്യമെന്ന് ഗിരിജ ഷെറ്റാര്‍ പറയുന്നു.

    English summary
    Vandhanam movie heroine Girija Shettar about Mohanlal's speciality.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X