»   » മഞ്ജു വാര്യര്‍ റൊമാന്റിക് ചിത്രത്തില്‍ അഭിനയിക്കുമോ??

മഞ്ജു വാര്യര്‍ റൊമാന്റിക് ചിത്രത്തില്‍ അഭിനയിക്കുമോ??

By: Rohini
Subscribe to Filmibeat Malayalam

മഞ്ജു വാര്യരുടെ പുതിയ ചിത്രമായ വേട്ട ഇന്ന് (26-03-2015) തിയേറ്ററുകളിലെത്തുകയാണ്. ശ്രീബാല ഐപിഎസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിയ്ക്കുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം ഒരു സൈക്കോ ത്രില്ലറാണ്.

മുമ്പും ഇപ്പോഴും മഞ്ജു വാര്യര്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു സ്ത്രീ ശക്തി ഉണ്ടായിരുന്നു. മുമ്പാണെങ്കില്‍ വാശിയും കുസൃതിയുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു, ഇപ്പോള്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള കഥാപാത്രങ്ങള്‍.

മഞ്ജു ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും പരാതിയുണ്ട്. ഇനിയൊരു റോമാന്റിക് ചിത്രത്തില്‍ മഞ്ജു വാര്യരെ പ്രതീക്ഷിക്കാമോ എന്ന് ഫേസ്ബുക്കില്‍ ചിലര്‍ ചോദിച്ചിരുന്നു. സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനൊക്കെയുള്ള മറുപടി മഞ്ജു പറഞ്ഞു.

മഞ്ജു വാര്യര്‍ റൊമാന്റിക് ചിത്രത്തില്‍ അഭിനയിക്കുമോ??

അങ്ങനെ ഒരു നല്ല സബ്ജക്ടും കാരക്ടറും വന്നാല്‍ ഉറപ്പായും ചെയ്യും. പേരിനൊരു റൊമാന്‍സ് ചിത്രം ചെയ്തിട്ട് കാര്യമില്ലല്ലോ. അല്ലെങ്കില്‍ കണ്ടിരിക്കാന്‍ സുഖമുണ്ടാകില്ല. ഏത് സ്വഭാവത്തിലുള്ള ചിത്രമാണെങ്കിലും എക്‌സൈറ്റഡാക്കുന്ന സ്‌ക്രിപ്ടാണെങ്കില്‍ മാത്രമല്ലേ ചെയ്യാനാകൂ- മഞ്ജു പറഞ്ഞു.

മഞ്ജു വാര്യര്‍ റൊമാന്റിക് ചിത്രത്തില്‍ അഭിനയിക്കുമോ??

ഏതിലാണ് ഞാന്‍ ഒരേ ടൈപ്പുള്ള റോള്‍ ചെയ്തത്. എന്നിട്ടും ആളുകള്‍ക്ക് ഇത്തരത്തിലൊരു സാമ്യം അനുഭവപ്പെടുന്നത് എന്ത് കൊണ്ടാണ് എന്നറിയില്ല. മനപൂര്‍വ്വം ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങളെ ആവര്‍ത്തിക്കാന്‍ നോക്കിയിട്ടില്ല.

മഞ്ജു വാര്യര്‍ റൊമാന്റിക് ചിത്രത്തില്‍ അഭിനയിക്കുമോ??

ഹൗ ഓള്‍ഡ് ആര്‍ യൂ സ്ത്രീ ജീവിതത്തിലും സമൂഹത്തിലും നേരിടുന്ന പ്രതിസന്ധിയായിരുന്നു. പക്ഷേ എന്നും എപ്പോഴും ഈ സ്വഭാവത്തിലുള്ള കഥയും കഥാപാത്രവുമല്ല. റാണി പദ്മിനി ഇതില്‍ നിന്നെല്ലാം വേറിട്ടൊരു ട്രാവല്‍ മുവിയായിരുന്നു. ജോ ആന്‍ഡ് ദ ബോയ് അതിന് മുമ്പ് ചെയ്ത ഒരു സിനിമയുമായി സാമ്യമുള്ളതല്ല.

മഞ്ജു വാര്യര്‍ റൊമാന്റിക് ചിത്രത്തില്‍ അഭിനയിക്കുമോ??

ഇത്രയും വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ ആദ്യവരവില്‍ പോലും എനിക്ക കിട്ടിയിട്ടില്ല. മുമ്പ് ചെയ്തിട്ടില്ലാത്ത സ്വഭാവത്തിലുള്ള സബ്ജക്ടും കഥാപാത്രങ്ങളും ചെയ്യാനാണ് ഓരോ സിനിമയിലും ഞാന്‍ ശ്രമിക്കാറുള്ളത്- മഞ്ജു പറഞ്ഞു

English summary
If good script gets i will do a romantic film says Manju Warrier
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam