For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാ സിനിമകളിലും ചുംബനമില്ല; എല്ലാവരുടെയും ചോദ്യം അതാണ്, ഇച്ചായന്‍ വിളി ഇഷ്ടമല്ലാത്തതിനെ കുറിച്ചും ടൊവിനോ

  |

  വേറിട്ട കഥാപാത്രങ്ങളിലൂടെയണ് ടൊവിനോ തോമസ് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്. എന്നാല്‍ ചുംബന രംഗങ്ങളില്‍ സ്ഥിരമായി അഭിനയിക്കുന്ന നടന്‍ എന്ന ലേബലിലാണ് താരം അറിയപ്പെടുന്നത്. എന്നാല്‍ താന്‍ അഭിനയിച്ച എല്ലാ സിനിമകളിലും ചുംബന രംഗം ഇല്ലായിരുന്നു എന്ന് പറയുകയാണ് താരമിപ്പോള്‍.

  ഡിയര്‍ ഫ്രണ്ട് എന്ന സിനിമയുടെ വിശേഷങ്ങളുമായി മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം മനസ് തുറന്നത്. ടൊവിനോയ്‌ക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നടന്‍ വിനീത് കുമാറും ഉണ്ടായിരുന്നു. സിനിമാ വിശേഷങ്ങള്‍ക്ക് പുറമേ ഇച്ചായന്‍ എന്ന വിളിയെ കുറിച്ചും അതിഷ്ടമില്ലാത്തതിന്റെ കാരണത്തെ പറ്റിയുമൊക്കെ ടൊവിനോ സംസാരിച്ചിരിക്കുകയാണ്.

  ഇച്ചായന്‍ എന്ന് വിളിക്കുന്നത് ഇഷ്ടമില്ലാത്തതിന്റെ കാരണത്തെ കുറിച്ച്

  ഇച്ചായന്‍ എന്ന് വിളിക്കുമ്പോള്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടത് പോലെയാണ്. എന്നെ എന്റെ കൂട്ടുകാരൊക്കെ ഇച്ചായാ എന്ന് വിളിച്ച് കളിയാക്കുകയാണ്. തുടക്കം മുതല്‍ അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനിയായത് കൊണ്ട് ഇച്ചായാന്‍ എന്ന് വിളിക്കുന്നതിനോട് തീരെ താല്‍പര്യമില്ല. കസിന്‍സൊക്കെ ചെറുപ്പം മുതല്‍ ചേട്ടാ എന്നാണ് വിളിച്ചിട്ടുള്ളത്. പിന്നെ തൃശൂരൊക്കെ ഇച്ചായന്‍ വിളി ഉണ്ടോന്ന് പോലും അറിയില്ല. അത് കേള്‍ക്കുമ്പോള്‍ പാകമാവാത്ത ഡൗസര്‍ ഇടുന്നത് പോലെയാണ്. എന്റെ അല്ലെന്ന് തോന്നും.

  Also Read: വിവാഹത്തിന് മുന്‍പ് ആഗ്രഹിച്ച സ്വപ്നം, 13 വാടക വീടുകളില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മാറിയതിനെ പറ്റി മൃദുല

  സ്‌നേഹം കൊണ്ട് വിളിക്കുന്നതായിരിക്കും. പക്ഷേ ക്രിസ്ത്യാനി ആയത് കൊണ്ട് ഇച്ചായന്‍ എന്നും മുസ്ലീം ആയത് കൊണ്ട് ഇക്ക എന്നും ഹിന്ദു ആയത് കൊണ്ട് ഏട്ടാന്‍ എന്ന് വിളിക്കുന്നതില്‍ നമ്മളറിയാത്ത എന്തോ പന്തിക്കേട് ഇല്ലേ എന്നും ടൊവിനോ ചോദിക്കുന്നു. എന്റെ പേര് വിളിച്ചോളാന്‍ ആണ് മക്കളോട് പോലും പറഞ്ഞിട്ടുള്ളത്. ടൊവി എന്ന് വിളിക്കുന്നതാണ് ഇഷ്ടം.

  Also Read: സണ്ണി ലിയോണിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് മാനേജര്‍; പ്രതികാരം ഉടനുണ്ടാവുമെന്ന് നടിയും, വീഡിയോ വൈറല്‍

  ഞാന്‍ നാല്‍പതോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. അതില്‍ തീവണ്ടി, കള, മായനദി, ലൂക്ക, നാലഞ്ച് സിനിമകളിലെ കിസ് സീനുള്ളു. പക്ഷേ ടൊവിനോ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് ചുംബിച്ച് കൊണ്ടാണെന്ന് പറയാന്‍ സാധിക്കുമോന്ന് നടന്‍ ചോദിക്കുന്നു. ഞാന്‍ പത്തോളം സിനിമകളില്‍ ആക്ഷന്‍ ചെയ്തിട്ടുണ്ട്. അതിനെ പറ്റി ആരും ചോദിക്കാറില്ല. നിരവധി ചിത്രങ്ങളില്‍ റൊമാന്‍സും ഇമോഷണല്‍ സീനുകളും ചെയ്തു.. ഇതൊന്നും ചോദിക്കാറില്ല. ഇത് മാത്രം ചോദിക്കുന്നത് എന്തിനാണ്. ഞാന്‍ അതൊക്കെ അന്നേ വിട്ടു. എല്ലാവരും ഇതും പിടിച്ചോണ്ട് ഇപ്പോഴും ഇരിക്കുകയാണ്.

  Also Read: എനിക്ക് സൈസ് തീരെ കുറവാണ്, 38 കിലോ ഭാരമേയുള്ളു; വിമര്‍ശനങ്ങളെ കുറിച്ച് സാന്ത്വനത്തിലെ കണ്ണന്റെ നായിക മഞ്ജുഷ

  ഈ വിഷയത്തില്‍ നടന്‍ വിനീതും അഭിപ്രായം രേഖപ്പെടുത്തി. 'ഡാന്‍സ് ചെയ്യുകയോ പാട്ട് വരികയോ ഉള്ളത് പോലെ ആ സ്‌ക്രീപ്റ്റ് ആവശ്യപ്പെടുന്ന ഒരു സീന്‍ മാത്രമാണിത്. അതിനെ അങ്ങനെ കാണാന്‍ പ്രേക്ഷകരും വിചാരിക്കണം. തല്ലുമാലയില്‍ ആദ്യമായി ഡാന്‍സ് ചെയ്തു. അത്രയും കഷ്ടപ്പെട്ട് ചെയ്തതാണ്. പക്ഷേ ഇതുവരെ അതൊന്നും ആരും ചോദിച്ചിട്ടില്ലെന്ന് ടെവിനോയും പറയുന്നു.

  English summary
  Interview: Tovino Thomas Opens Up About His Kiss Scenes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X