twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ഹരിയേട്ടന്‍ മാസല്ല കൊലമാസാണ്! കുട്ടനാടന്‍ ബ്ലോഗ് കളർഫുള്ളാണ്, അതും 35 കളറുകളിൽ..

    |

    Recommended Video

    മമ്മൂക്ക 35 കളറിൽ എത്തുന്നു | filmibeat Malayalam

    പ്രായത്തെ ഗ്ലാമറ് കൊണ്ട് തോല്‍പ്പിക്കുന്ന അതുല്യ പ്രതിഭയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അടുത്ത മാസം പിറന്നാളാഘോഷിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ ഇപ്പോഴും യുവത്വം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ്. ഇക്കയുടെ ഗ്ലാമറിന് പുറമേ സിനിമയിലെ കോസ്റ്റിയൂംസിനാണ് ആദ്യം കൈയടി കൊടുക്കേണ്ടത്.

    ഗ്രേറ്റ് ഫാദറിലെ സ്‌റ്റൈലിഷ് കഥാപാത്രം മുതലിങ്ങോട്ട് ഒരുപാട് സിനിമകളിൽ മെഗാസ്റ്റാറിന് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അഭിജിത്ത് നായരാണ്. ഒരു കുട്ടനാടന്‍ ബ്ലോഗാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. ഹരിയ്ക്ക് വേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത വിശേഷങ്ങള്‍ ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ അഭിജിത്ത് തുറന്ന് പറഞ്ഞിരിക്കുകയാണ്.

    മമ്മൂട്ടിയുടെ  കോസ്റ്റ്യൂം ഡിസൈനര്‍

    മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനര്‍

    ഫാഷന്‍ ഡിസൈന്‍ പഠിച്ച് ഇറങ്ങുന്നവരില്‍ അധികം ആര്‍ക്കും ലഭിക്കാത്ത ഒരു പദവിയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അഭിജിത്ത് നായരെ തേടി എത്തിയത്. ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎസ്‌സി ഫാഷന്‍ ഡിസൈനിംഗ് കഴിഞ്ഞ അഭിജിത്ത് രണ്ട് വര്‍ഷം മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ശേഷം സുഹൃത്തിന്റെ ചെറിയ പരസ്യ ചിത്രങ്ങള്‍ക്ക് ഡിസൈന്‍ ചെയ്തു. അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായിട്ടാണ് അഭിജിത്ത് സിനിമയിലേക്ക് എത്തുന്നത്. ഇപ്പോള്‍ മമ്മൂട്ടിയുടെ പേര്‍സണല്‍ കോസ്റ്റ്യൂം ഡിസൈനറാണ് അഭിജിത്ത്.

    മമ്മൂട്ടി ചിത്രത്തിലൂടെ തന്നെ

    മമ്മൂട്ടി ചിത്രത്തിലൂടെ തന്നെ

    2014 ല്‍ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയാണ് വര്‍ഷം. ചിത്രത്തില്‍ മമ്മൂട്ടിയുടെ അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായി അഭിജിത്ത് എത്തിയിരുന്നു. അതിന് ശേഷം മമ്മൂട്ടി തന്നെയായിരുന്നു ഗ്രേറ്റ് ഫാദറിലേക്ക് കോസ്റ്റ്യൂം ഡിസൈനറായി അഭിജിത്തിന് അവസരം നൽകിയത്. ചിത്രത്തിലെ സ്റ്റൈലിഷ് ലുക്കിലുള്ള ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തിന് വേണ്ടി മാത്രം ലക്ഷങ്ങളോളം രൂപയുടെ കോസ്റ്റ്യൂമായിരുന്നു ഉപയോഗിച്ചിരുന്നത്.

    കുട്ടനാടന്‍ ബ്ലോഗിന് വേണ്ടി

    കുട്ടനാടന്‍ ബ്ലോഗിന് വേണ്ടി

    ഒരു കുട്ടനാടന്‍ ബ്ലോഗില്‍ മമ്മൂട്ടിയ്ക്ക് മുപ്പത്തഞ്ചിന് മുകളില്‍ ഷര്‍ട്ടുകളാണ് ഉപയോഗിക്കുന്നത്. പ്ലെയിന്‍ ഷര്‍ട്ടുകള്‍ കനം കുറഞ്ഞ മെറ്റിരിയലില്‍ ആണ് ഒരുക്കിയത്. അത്തരം മെറ്റിരിയലുകളോടാണ് മമ്മൂക്കയ്ക്കും പ്രിയം. കളര്‍ ഡൈ ചെയ്താണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്നത് നാടന്‍ കഥാപാത്രമായതിനാല്‍ ഷര്‍ട്ടിന് കളര്‍ മാറ്റി ഉപയോഗിക്കുകയായിരുന്നു. സിനിമയ്ക്ക് വേണ്ടി ഡിസൈന്‍ ചെയ്തതാണെന്ന് തോന്നിക്കാതെ എന്നാല്‍ പുതുമ നില്‍ക്കുന്നൊരു കോസ്റ്റിയൂം വേണമെന്നായിരുന്നു മമ്മൂക്കയുടെ ആവശ്യം. ഇതേ അഭിപ്രായമായിരുന്നു സംവിധായകനും.

    മുണ്ടിനും പ്രത്യേകതയുണ്ട്

    മുണ്ടിനും പ്രത്യേകതയുണ്ട്

    സിനിമയില്‍ മമ്മൂട്ടി ഉപയോഗിക്കുന്ന മുണ്ടുകള്‍ക്കും പ്രത്യേകതയുണ്ട്. കുറഞ്ഞ സമയം മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ മുണ്ടിന്റെ കര പ്രിന്റ് ചെയ്താണ് എടുത്തിരിക്കുന്നത്. ഷര്‍ട്ടിന് ചേരുന്ന കളറിനൊപ്പം മള്‍ട്ടികളറിലാണ് മുണ്ടിന്റെ കര ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ 35 ഓളം കളറുകളിലാണ് വസ്ത്രം തയ്യാറാക്കിയിരിക്കുന്നത്.

     കഥ പറഞ്ഞ് പോവുന്ന സിനിമ

    കഥ പറഞ്ഞ് പോവുന്ന സിനിമ

    കുട്ടനാടിനെ പശ്ചാതലമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഒരു ബ്ലോഗിലൂടെ ഹരി എന്ന കുട്ടനാട്ടുകാരന്റെ കഥ പറഞ്ഞാണ് ചിത്രം മുന്നോട്ട് പോവുന്നത്. തികച്ചും സാധാരണക്കാരനായ ഹരിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് കഥയൊരുക്കിയതും സേതു തന്നെയാണ്. ഓണത്തിന് ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് റിലീസ് മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ പതിനാലോട് കൂടി റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

      മറ്റ് സിനിമകള്‍

    മറ്റ് സിനിമകള്‍

    ജൂണിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ 75 ദിവസങ്ങള്‍ പിന്നിട്ട് ഇപ്പോഴും തിയറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. സിനിമയ്ക്ക് വേണ്ടി കോസ്റ്റിയൂം രണ്ട് രീതിയിലായിരുന്നു അഭിജിത്ത് തയ്യാറാക്കിയിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ തമിഴ് ചിത്രം പേരന്‍പാണ് മറ്റൊരു സിനിമ. നിലവില്‍ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുര രാജയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ്. പണ്ട് മുതലേ മമ്മൂക്കയുടെ ഫാനായ താന്‍ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പോക്കിരിരാജ തിയറ്ററിലുരുന്നു കാണുന്നത്. അതിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ അതേ രാജയ്ക്ക് വേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഈ അവസരത്തിന് ദൈവത്തിന് നന്ദി പറയുന്നതായും അഭിജിത്ത് വ്യക്തമാക്കുന്നു.

    English summary
    Interview with Mammootty's personal Costume designer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X