»   » ഇടവപ്പാതിയെ കാതോര്‍ത്ത് ഉത്തര ഉണ്ണി: മഴയില്‍ തളിര്‍ത്ത ജീവിതത്തെ കുറിച്ച് താരം

ഇടവപ്പാതിയെ കാതോര്‍ത്ത് ഉത്തര ഉണ്ണി: മഴയില്‍ തളിര്‍ത്ത ജീവിതത്തെ കുറിച്ച് താരം

Posted By:
Subscribe to Filmibeat Malayalam

ജന്മനാടിനെ സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന ആളുകളുടെ ജീവിതം പലപ്പോഴും നമ്മുടെ മനസ്സിലൂടെ മിന്നിമാഞ്ഞു പോകാറുണ്ട്. സ്വന്തം നാടിനെ ഓര്‍ത്ത് അഭയാര്‍ത്ഥികളെ പോലെ മാത്രം കഴിയേണ്ടി വരുന്ന ഇത്തരം ആളുകളുടെ അവസ്ഥയെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇത്തരം അവസ്ഥയെ കുറിച്ച് പ്രേക്ഷക മനസ്സിലേക്ക് പൂര്‍ണമായ ഒരു ചിത്രം വരിച്ചു കാട്ടി തരികയാണ് ലെനിന്‍ രാജേന്ദ്രന്‍ തന്റെ പുതിയ ചിത്രമായ ഇടവപ്പാതിയിലൂടെ.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ചിത്രത്തില്‍ നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം നടിയായ ഊര്‍മ്മിളാ ഉണ്ണിയുടെ മകളാണ്. മലയാളത്തിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ചതിനെ കുറിച്ച് ഉത്തരാ ഉണ്ണി തന്റെ അനുഭവം പങ്കുവയ്ക്കുന്നത് നോക്കൂ...

ഇടവപ്പാതിയെ കാതോര്‍ത്ത് ഉത്തര ഉണ്ണി: മഴയില്‍ തളിര്‍ത്ത ജീവിതത്തെ കുറിച്ച് താരം

തന്റെ ഫോണിലേക്ക് ആദ്യമായി ലെനിന്‍ രാജേന്ദ്രന്റെ കോള്‍ വന്നപ്പോള്‍ അത്ഭുതമായിരുന്നു. പുതിയ ചിത്രത്തിലേക്കുള്ള ക്ഷണമായിരുന്നു അത്. മനസ്സു നിറയെ പ്രതീക്ഷകളായിരുന്നുവെന്ന് ഉത്തര ഉണ്ണി പറയുന്നു.

ഇടവപ്പാതിയെ കാതോര്‍ത്ത് ഉത്തര ഉണ്ണി: മഴയില്‍ തളിര്‍ത്ത ജീവിതത്തെ കുറിച്ച് താരം

സംവിധായകന്റെ മുന്നിലെത്തിയപ്പോള്‍ നിരാശയായിരുന്നുി. സിനിമയിലെ കഥാപാത്രത്തെ ചെയ്യാനുള്ള പ്രായമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ വീണ്ടും നായിക ഉത്തര തന്നെയാണെന്ന് പറഞ്ഞ് ലെനിന്‍ രാജേന്ദ്രന്‍ വിളിക്കുകയായിരുന്നു.

ഇടവപ്പാതിയെ കാതോര്‍ത്ത് ഉത്തര ഉണ്ണി: മഴയില്‍ തളിര്‍ത്ത ജീവിതത്തെ കുറിച്ച് താരം

ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിയുന്നത് തന്റെ വലിയ ഭാഗ്യമാണെന്ന് ഉത്തര പറയുന്നു. ചിത്രീകരണം നീണ്ടുപോയതാണ് റീലീസ് വൈകുന്നത്. ഉടന്‍ തന്നെ ചിത്രം പുറത്തിറങ്ങുമെന്നും ഉത്തര പറയുന്നു. ഇതിനായുള്ള കാത്തിരിപ്പിലാണ് താന്‍.

ഇടവപ്പാതിയെ കാതോര്‍ത്ത് ഉത്തര ഉണ്ണി: മഴയില്‍ തളിര്‍ത്ത ജീവിതത്തെ കുറിച്ച് താരം

ആര്‍ട്ട് ഫിലിമാണിത്. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം. ദേവദാസിയായ വാസവദത്തയായും പുതിയ കാലത്തെ യാമിനി എന്ന പെണ്‍കുട്ടിയുടെ വേഷവുമാണ് തനിക്കെന്ന് താരം പറയുന്നു.

ഇടവപ്പാതിയെ കാതോര്‍ത്ത് ഉത്തര ഉണ്ണി: മഴയില്‍ തളിര്‍ത്ത ജീവിതത്തെ കുറിച്ച് താരം

കഥാപാത്രത്തെ മനസ്സിലാക്കുന്നതിലും അവതരിപ്പിക്കുന്നതിലും ലെനിന്‍ രാജേന്ദ്രന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു. ആഴത്തിലുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ഇതൊരു ഇന്റര്‍ നാഷണല്‍ വിഷയമാവാനും സാധ്യതയുണ്ട്.

ഇടവപ്പാതിയെ കാതോര്‍ത്ത് ഉത്തര ഉണ്ണി: മഴയില്‍ തളിര്‍ത്ത ജീവിതത്തെ കുറിച്ച് താരം

ഈ സിനിമയുടെ ഭാഗമായപ്പോള്‍ ഒരേ സമയം അഭിനയവും സിനിമയുടെ സാങ്കേതിക വശങ്ങളും പ@ിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിലുപരി പരിചയ സമ്പന്നരായവരോടപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞുവെന്നുള്ളതാണ്.

ഇടവപ്പാതിയെ കാതോര്‍ത്ത് ഉത്തര ഉണ്ണി: മഴയില്‍ തളിര്‍ത്ത ജീവിതത്തെ കുറിച്ച് താരം

സിനിമയില്‍ ഏറ്റവും ഞെട്ടിച്ചത് മനീഷാ കൊയ് രാളയായിരുന്നു. ഞ്ങ്ങള്‍ രണ്ടുപേരും ഡാന്‍സ് ചെയ്യുന്ന ഒരു രംഗമുണ്ടായിരുന്നു. ഡാന്‍സിന് ശേഷം മാഡം എന്നെ അഭിനന്ദിച്ചു.

ഇടവപ്പാതിയെ കാതോര്‍ത്ത് ഉത്തര ഉണ്ണി: മഴയില്‍ തളിര്‍ത്ത ജീവിതത്തെ കുറിച്ച് താരം

തനിക്ക് ഒപ്പം അഭിനയിച്ചത് സിദ്ധാര്‍ത്ഥ് ലാമയാണ്. സമപ്രായക്കാരായതുക്കൊണ്ട് അഭിനയിക്കാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു. സിദ്ധാര്‍ത്ഥ് ലാമ ഷൂട്ടിംഗിനിടെ ഓരോ തമാശയൊപ്പിക്കാറുണ്ട്.

ഇടവപ്പാതിയെ കാതോര്‍ത്ത് ഉത്തര ഉണ്ണി: മഴയില്‍ തളിര്‍ത്ത ജീവിതത്തെ കുറിച്ച് താരം

ഏറ്റവും ഇഷ്ടം അഭിനയമാണ്. ഇതേ സമയം പാട്ടും നൃത്തവും ഇഷ്ടമാണ്. മോഡലിംഗിലൂടെയാണ് സിനിമാ ലോകത്തേക്ക് എത്തുന്നത്. പരസ്യത്തിലാണ് ആദ്യം വന്നത്.

ഇടവപ്പാതിയെ കാതോര്‍ത്ത് ഉത്തര ഉണ്ണി: മഴയില്‍ തളിര്‍ത്ത ജീവിതത്തെ കുറിച്ച് താരം

ജീവിതത്തില്‍ ഒരുപാട് ഇഷ്ടപ്പെടുന്ന മേഖലയാണ് നൃത്തം. പ്രഗത്ഭരായ അധ്യാപകരുടെ കീഴില്‍ പഠിക്കാന്‍ കഴിഞ്ഞു. ഡിഗ്രി പഠിക്കാനായി ചെന്നൈയിലേക്ക് പോയപ്പോള്‍ ബി എഫ് എ ഭരതനാട്യം ചെയ്തു. ബഹറിനില്‍ ഒരു ഡാന്‍സ് സ്‌കൂളുണ്ട്. സംഗീതം കാര്യമായി പഠിച്ചിട്ടില്ല. എന്നാലും ഒരു തീമിനെ അടിസ്ഥാനമാക്കി ആല്‍ബം ചെയ്തിരുന്നു.

ഇടവപ്പാതിയെ കാതോര്‍ത്ത് ഉത്തര ഉണ്ണി: മഴയില്‍ തളിര്‍ത്ത ജീവിതത്തെ കുറിച്ച് താരം

സംവിധാനത്തോട് താല്‍പര്യമുണ്ട്. എംഎ കമ്മ്യൂണിക്കേഷനാണ് ചെയ്തത്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ സാങ്കേതിക വശങ്ങളെ കുറിച്ച് പ@ിക്കണമെന്നുണ്ടായിരുന്നു. പഠനകാലത്ത് ചില ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്തിരുന്നു. ഭാവിയില്‍ സംവിധായികയായി അറിയപ്പെടാന്‍ ആഗ്രഹമുണ്ട്

ഇടവപ്പാതിയെ കാതോര്‍ത്ത് ഉത്തര ഉണ്ണി: മഴയില്‍ തളിര്‍ത്ത ജീവിതത്തെ കുറിച്ച് താരം

അമ്മയും സംയുക്ത ചേച്ചിയും സിനിമയില്‍ ഉണ്ടായിരുന്നതുകൊണ്ട് സിനിമ വളരെ പരിചയമുള്ള മേഖലയായിരുന്നു. അമ്മ തന്നെയാണ് കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കാറുള്ളത്. അച്ഛന്റെ (രാമനുണ്ണി) സപ്പോര്‍ട്ടുമുണ്ട്.

English summary
interview with uthara unni film in idavappathy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam