»   » ശ്രീവിദ്യ ചതിക്കപ്പെട്ട വിവാഹം, പ്രണയങ്ങള്‍!!! ശ്രീവിദ്യയേക്കുറിച്ച് കെജി ജോര്‍ജ്!!!

ശ്രീവിദ്യ ചതിക്കപ്പെട്ട വിവാഹം, പ്രണയങ്ങള്‍!!! ശ്രീവിദ്യയേക്കുറിച്ച് കെജി ജോര്‍ജ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മികച്ച അഭിനേത്രികളില്‍ ഒരാളായിരുന്നു ശ്രീവിദ്യ. അഭിനയം മാത്രമല്ല സംഗീത വും ശ്രീവിദ്യക്ക് വഴങ്ങുമായിരുന്നു. ക്യാന്‍സറിന്റെ രൂപത്തില്‍ ശ്രീവിദ്യയുടെ ജീവന്‍ മരണം കവര്‍ന്നെടുക്കുമ്പോള്‍ സിനിമാ ലോകത്ത് അവര്‍ നാല്പതോളം വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. 

കുട്ടികളില്ലാത്ത സങ്കടം എന്നും അലട്ടിയിരുന്ന ശ്രീവദ്യയുടെ ജീവിതത്തില്‍ നിന്നും വിവാദങ്ങളും അകന്ന് നിന്നിട്ടില്ല. മരണ ശേഷവും വിവാദങ്ങള്‍ പിന്തുടര്‍ന്നു. ശ്രീവിദ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കെജി ജോര്‍ജ് ശ്രീവിദ്യയുടെ വിവാഹ ബന്ധത്തേക്കുറിച്ച് മംഗളത്തോട് വെളിപ്പെടുത്തുകയുണ്ടായി.

സമൂഹത്തിലും സിനിമാ ലോകത്തിലും ഏറെ തെറ്റിദ്ധാരണ ഉണ്ടാക്കിയ ബന്ധമായിരുന്നു ശ്രീവിദ്യയുടേയും കെജി ജോര്‍ജിന്റേയും. ശ്രീവിദ്യയുമായുള്ള കെജി ജോര്‍ജിന്റെ അടുത്ത ബന്ധത്തെ പലരും പ്രണയമായിട്ടായിരുന്നു കണ്ടിരുന്നത്.

ജോര്‍ജ് എന്ന് പേരുള്ള വ്യക്തിയെയായിരുന്നു ശ്രീവിദ്യ വിവാഹം ചെയ്ത്. ഇത് കെജി ജോര്‍ജാണെന്ന് പലരും തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാല്‍ താന്‍ ശ്രീവിദ്യയുമായി അടുത്ത സൗഹൃദമാണ് കാത്തുസൂക്ഷിച്ചതെന്നും കെജി ജോര്‍ജ് വ്യക്തമാക്കുന്നു.

കമലഹാസനുമായുള്ള ശ്രീവിദ്യയുടെ പ്രണയം സിനിമാ ലോകത്ത് ഏറെ പരിചിതമായിരുന്നു. കമലിനെ വിവാഹം കഴിക്കാന്‍ ശ്രീവിദ്യ ആഗ്രഹിച്ചിരുന്നു. അതിന് സാധിക്കാത്തതില്‍ അവര്‍ക്ക് നിരാശയുമുണ്ടായിരുന്നു.

മലയാള സിനിമാ സംവിധായകന്‍ ഭരതനുമായി ശ്രീവിദ്യ പ്രണയത്തിലായിരുന്നു. കമലഹാസനുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷമായിരുന്നു ഭരതനുമായുള്ള പ്രണയം തുടങ്ങിയത്. ശ്രീവിദ്യയുടെ പ്രണയങ്ങളേക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്നും കെജി ജോര്‍ജ് പറഞ്ഞു.

ശ്രീവിദ്യയുടെ ഈ പ്രണയങ്ങളൊന്നും തങ്ങളുടെ സൗഹൃദത്തേ ബാധിച്ചിട്ടേയില്ല. കുട്ടികളില്ലാത്ത ദു:ഖം ശ്രീവിദ്യയെ വല്ലാതെ അലട്ടിയിരുന്നു. ഇത് തന്റെ ഭാര്യ സല്‍മയുമായി ശ്രീവിദ്യ പങ്കുവച്ചിരുന്നെന്നും കെജി ജോര്‍ജ് പറയുന്നു.

ജോര്‍ജ് തോമസുമായുള്ള വിവാഹം ശ്രീവിദ്യയ്ക്ക് സമ്മാനിച്ചത് വേദനകള്‍ മാത്രമായിരുന്നുന്നെന്ന്് കെജി ജോര്‍ജ് പറയുന്നു. നാല് വര്‍ഷം മാത്രമാണ് ആ വിവാഹ ബന്ധം തുടര്‍ന്നത്. 1976 വിവാഹിതയായ ശ്രീവിദ്യ 1980 ജോര്‍ജില്‍ നിന്നും വിവാഹ മോചനം നേടി.

താന്‍ പരിചയപ്പെട്ട സ്ത്രീകളില്‍ ഏറ്റവും സുന്ദരിയും തികഞ്ഞ കലാകാരിയുമായിരുന്നു ശ്രീവിദ്യയെന്ന് കെജി ജോര്‍ജ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് ശ്രീവിദ്യയുടെ മരണം. വിദ്യയുടെ ജീവനില്ലാത്ത രൂപ കാണാന്‍ കഴിയാത്തതിനാല്‍ മരിച്ചപ്പോള്‍ പോയില്ലെന്നും കെജി ജോര്‍ജ് പറഞ്ഞു.

സ്തനാര്‍ബുദത്തിന്റെ രൂപത്തിലായിരുന്നു മരണം ശ്രീവിദ്യയുടെ ജീവനെടുത്തത്. അവസാന നിമിഷങ്ങളില്‍ കീമോ അവരെ മാനസീകമായും ശാരീരികമായും തളര്‍ത്തിയിരുന്നു.

English summary
KG George opens about the relationship with Srividhya. Her marriage with George Thomas was a painful experience in her life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam