For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിക്കാതെ ജീവിച്ചു! പിന്നീട് അത് ശരിയാണെന്ന് തോന്നി, കനിയുടെ ജീവിത രഹസ്യവുമായി അച്ഛൻ

  |
  കനിയുടെ ജീവിത രഹസ്യവുമായി അച്ഛൻ | filmibeat Malayalam

  തനിയ്ക്ക് പറയാനുളളത് ആരുടെ മുമ്പിലും തുറന്നു പറയുന്ന താരമാണ് കനി കുസൃതി. തന്റെ തീരുമാനങ്ങളാണ് തന്റെ ശരി എന്ന തത്വം മുറുകെ പിടിച്ച് ജീവിക്കുന്നതു കെണ്ട് തന്നെ ഇവർക്കൊതിരെ ചിലർ സദാചാരം പഠിപ്പിച്ച് രംഗത്തെത്തുന്നത്. എന്നാൽ ഇതൊന്നും മൈന്റ് ചെയ്യാൻ പോലും കനി തയ്യാറാകുന്നില്ല. അത്രയ്ക്ക് ബോൾഡാണ് കനി കുസൃതി എന്ന സ്ത്രീ.

  ആ അച്ഛൻ ഞെട്ടിച്ചു! ആ പ്രണയ ഗാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്,വേദിയിൽ ചിരി നിറച്ച് ലാൽ ജോസ്

  ഒരു സ്ത്രീയുടെ സ്വഭാവത്തിൽ ഇത്രയ്ക്ക് ബോൾഡ്നസ് ഉണ്ടാകണമെങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റും മതാപിതാക്കൾക്കായിരിക്കും. കനിയുടെ കാര്യത്തിൽ അത് വളരെ ശരിയാണ്. കനിയെ കുറിച്ചും വളർന്നു വന്ന വച്ച ചുറ്റുപാടിനെ കുറിച്ചു താരത്തിന്റെ അച്ഛനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ മ്രൈത്രേയൻ വെളിപ്പെടുത്തുകയാണ്. മാതൃഭൂമി കപ്പാ ടിവിയുടെ ഹാപ്പിനസ് പ്രൊജക്ടിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

  '' ഒരു തുണ്ടുപടത്തെ'' കുറിച്ച് അദ്ദേഹം ഒരു വാക്ക് മിണ്ടില്ല!! വൈദികനായ അച്ഛന്റെ സിനിമക്കാരനായ മോൻ!!

   വിവാഹം കഴിക്കാതെ ജീവിച്ചു

  വിവാഹം കഴിക്കാതെ ജീവിച്ചു

  വിവാഹം കഴിക്കാതെ താനും ഡോക്ടർ ജയശ്രീയും ഒന്നിച്ചു താമസിച്ചപ്പോൾ പലരും തെറ്റി ചുളിച്ചിരുന്നു( കുസൃതിയുടെ അമ്മയും അച്ഛനു). കുറച്ചു നാളുകൾക്ക് ശേഷം ഇവർക്ക് കനി പിറന്നു. സ്കൂളിൽ എത്തിയതിനു ശേഷമാണ് താൻ ബാക്കി കുട്ടികളെ പോലെയല്ലെന്നുള്ള സത്യം മനസിലാക്കിയത്. എന്നാൽ ആ അവസരത്തിൽ സങ്കടം തോന്നിയിരുന്നു. പിന്നീട് അവൾക്ക് മനസിലായി അച്ഛന്റേയും അമ്മയുടേയും നിലപാട് ശരിയാണെന്ന്. ചെറുപ്പത്തിൽ അവൾ നേരിട്ട ചോദ്യങ്ങളാണ് കനിയെ പിന്നീട് ശക്തിയാക്കിയത്.

   ചെറുപ്പത്തിൽ സങ്കടപ്പെട്ടിട്ടുണ്ട്

  ചെറുപ്പത്തിൽ സങ്കടപ്പെട്ടിട്ടുണ്ട്

  കനിയുടെ ചെറുപ്പകാലത്ത് അവൾ പല അവസരത്തിലും അപമാനിതയായിട്ടുണ്ട്. അവളെ ഞങ്ങൾ സാധരണ സ്കൂളിൽ വിട്ടാണ് പഠിപ്പിച്ചത്. തന്റെ സഹോദരന്റെ മക്കൾ എല്ലാവരും ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചു വന്നവരാണ്. അവർക്കിടയിൽ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാതെ അവൾ ഒരുപാട് വിഷമിച്ചിട്ടുണ്ട്. എന്നാൽ ഈ വിഷമം തന്നെയാണ് പിന്നീടുള്ള ജീവിതത്തിൽ അവളെ ശക്തയാക്കിയത്. നല്ല ഇരുട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ നക്ഷത്രങ്ങളെ കാണാൻ സാധിക്കുകയുള്ളൂ.. ദുഃഖങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഒരിക്കൽ സംരക്ഷണം ലഭിച്ചാൽ പിന്നീട് മറ്റൊരവസരത്തിൽ നമുക്ക് അതിനെ അതിജീവിക്കാനാവില്ല. സങ്കടങ്ങളാണ് കനിയെ ശക്തയാക്കിയത്.

   കനി പോലും അറിയാത്ത ചില കാര്യങ്ങൾ

  കനി പോലും അറിയാത്ത ചില കാര്യങ്ങൾ

  കനി പോലും അറിയാതെ ഒത്തിരി കര്യങ്ങൾ അവളുടെ ജീവിതത്തിൽ താൻ ചെയ്തു കൊടുത്തിട്ടുണ്ട്. പലതും അവൾക്ക് ഇപ്പോൾ പോലും അറിയുകയില്ല. സ്വയം തോന്നിയല്ല അവൾ നാടകത്തിൽ പോയത്.അതിന്റെ പിന്നിൽ പോലും തന്റെ പ്രേരണയുണ്ടായിരുന്നു. എല്ലാകാര്യങ്ങളും കുട്ടികളെ കൊണ്ട് പറഞ്ഞു ചെയ്യിപ്പിക്കാനുള്ളതല്ല. അതിനുള്ള സൂക്ഷമായ സാഹചര്യം നാം ഒരുക്കി കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

  അവൾക്ക് തിരഞ്ഞെടുക്കാം

  അവൾക്ക് തിരഞ്ഞെടുക്കാം

  സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്രവും കനിയ്ക്ക് നൽകിയിട്ടുണ്ട്. അതു കൊണ്ടാണ് പ്രായപൂർത്തിയായപ്പോൾ തന്നെ കനിയ്ക്ക് തന്റെ തീരുമാനം അറിയിച്ചു കൊണ്ടുളള കത്ത് എഴുതിയത്. തന്റെ കടമ അവളുടെ തീരുമാനത്തെ പിന്തുണയ്ക്കുക എന്നത് മാത്രമാണ്. തന്റെ ജീവിത പങ്കാളിയായി പുരുഷനേയോ സ്ത്രീയോ അല്ലെങ്കിൽ ഇതു രണ്ടുമല്ലാത്ത ആളിനേയോ അവൾക്ക് തിര‍ഞ്ഞെടുക്കാം. കനിക്ക് മാത്രമല്ല എന്റെ ജീവിതത്തില്‍ വരുന്ന എല്ലാവര്‍ക്കും ആ പിന്തുണ ഞാന്‍ നല്‍കിയിട്ടുണ്ട്'- മൈത്രേയന്‍ കൂട്ടിച്ചേര്‍ത്തു.

  English summary
  kani kusruti father says about daughter reality
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X