twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ ജോസ് ഇല്ലായിരുന്നെങ്കില്‍ എന്റെ കരിയര്‍ നിന്നു പോയേനെ: ഉണ്ണി മുകുന്ദന്‍

    By Aswini
    |

    കെഎല്‍10 പത്ത്, ആദ്യമായിട്ടായിരിക്കും ഒരു ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് പ്രേക്ഷകര്‍ ഇത്രയേറെ കാത്തിരിയ്ക്കുന്നത്. വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ ഉണ്ണി മുകന്ദന്റെ അഭിനയ മികവ് കണ്ടിട്ടാണോ ഒരു പുതുമുഖ സംവിധാനയകനായ മുഹ്‌സിന്‍ പരാരി ഒരുക്കുന്ന കെഎല്‍10 പത്ത് എന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ ഇത്രയേറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത്.

    അല്ല, ടീസറിലും ട്രെയിലറിലും പുറത്തിറങ്ങിയ ശേഷമാണ് പ്രേക്ഷകര്‍ക്ക് ആ ആകാംക്ഷയുണ്ടായതെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ലാല്‍ ജോസ് എന്ന പേരും സിനിമയിലേക്കുള്ള വലിയ ആകര്‍ഷണമാണ്. ലാല്‍ ജോസ് സാര്‍ ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഈ ചിത്രമുണ്ടാവില്ലായിരുന്നു എന്നാണ് ഉണ്ണി പറയുന്നത്.

    ലാല്‍ ജോസ് സാറില്ലായിരുന്നെങ്കില്‍ 2013ല്‍ എന്റെ കരിയര്‍ നിന്നുപോയേനെ. ഞാന്‍ വിക്രമാദിത്യന്‍ രണ്ടാം ഇന്നിംഗ് എന്ന നിലയിലാണ് കാണുന്നത്. ലാല്‍ ജോസിനോട് നന്ദി പറഞ്ഞാല്‍ തീരുന്നതല്ല തന്റെ കടപ്പാടെന്ന് സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി പറഞ്ഞു. അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍ തുടര്‍ന്ന് വായിക്കൂ...

    കെഎല്‍10 പത്തില്‍ പ്രേക്ഷകര്‍ക്കുള്ള വിശ്വാസം

    ലാല്‍ ജോസ് ഇല്ലായിരുന്നെങ്കില്‍ എന്റെ കരിയര്‍ നിന്നു പോയേനെ

    ചിത്രത്തിന്റെ ട്രെയിലറും ടീസറും ഇറങ്ങിയപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം കേട്ടത് വളരെ സന്തോഷമുള്ള കാര്യമാണ്. അത് ഉണ്ണി മുകുന്ദന്‍ ചെയ്യുന്ന സിനിമ ആയതുകൊണ്ടോ മുഹ്‌സിന്‍ പരാരിയെന്ന തുടക്കക്കാരന്റെ സിനിമ ആയതും കൊണ്ടോ അല്ല, ഈ സിനിമയുടെ ടീസറിലും ട്രെയിലറിലുമെല്ലാം ആകര്‍ഷിക്കാവുന്ന എന്തൊക്കെയോ അവര്‍ കാണാനാകുന്നുണ്ട്. ലാല്‍ ജോസ് എന്ന പേരും ഈ സിനിമയിലേക്കുള്ള വലിയ ആകര്‍ഷണമാണ്. സത്യത്തില്‍ ലാല്‍ ജോസ് സാര്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല.

    മുഹ്‌സിനും ഞാനും

    ലാല്‍ ജോസ് ഇല്ലായിരുന്നെങ്കില്‍ എന്റെ കരിയര്‍ നിന്നു പോയേനെ

    വിക്രമാദിത്യത്തിന് മുന്നേയാണ് ഞാനും മുഹ്‌സിനും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. ഒരു റൊമാന്റിക് കോമഡി ചിത്രം ഉണ്ണിക്ക് എന്ത് കൊണ്ട് ചെയ്തുകൂടാ എന്ന് മുഹ്‌സിന്‍ ചോദിച്ചു. വിക്രമാദിത്യന്‍ ഒന്ന് ഓടിക്കോട്ടെ അതിന് ശേഷം ആലോചിക്കാമെന്നാണ് ഞാനന്ന് മറുപടി പറഞ്ഞത്. വിക്രമാദിത്യന്‍ ഹിറ്റായി, കെഎല്‍10 പത്ത് സംഭവിച്ചു.

    കെഎല്‍10 പത്തിലെ അഹമ്മദ്?

    ലാല്‍ ജോസ് ഇല്ലായിരുന്നെങ്കില്‍ എന്റെ കരിയര്‍ നിന്നു പോയേനെ

    മലപ്പുറത്തെ നിഷ്‌കളങ്കനായ ഒരു ചെറുപ്പക്കാരനാണ് അഹമ്മദ്. മലപ്പുറം എന്ന നാടിന്റെ മനസ്സും സ്വഭാവവും ആ കഥാപാത്രത്തില്‍ കാണാം. നല്ലൊരു ഫുട്‌ബോളര്‍ ആണ്. ലോക്കല്‍ ടീമില്‍ നന്നായിട്ട് കളിക്കുന്നൊരു പയ്യനാണ്. തനി നാടനായി ജീവിക്കുന്ന ഒരാള്‍. അവനും അവന്റെ ചെറിയ ലോകവും. അത്രേയുള്ളൂ അഹമ്മദിനെക്കുറിച്ച് പറയാന്‍.

    ചിത്രം നിര്‍മിക്കാന്‍ ലാല്‍ ജോസ് വന്നത്?

    ലാല്‍ ജോസ് ഇല്ലായിരുന്നെങ്കില്‍ എന്റെ കരിയര്‍ നിന്നു പോയേനെ

    നല്ലൊരു പ്രൊഡക്ഷന്‍ ഹൗസിനൊപ്പം നമുക്കീ ചിത്രം ചെയ്യണമെന്ന് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ ഞാന്‍ മുഹ്‌സിനോട് പറഞ്ഞിരുന്നു. നല്ലൊരു പ്രൊഡക്ഷന്‍ ഹൗസ് ഇല്ലാത്തതുകൊണ്ട് എന്റെ മിക്ക ചിത്രങ്ങള്‍ക്കും ഒരു വിസിബിളിറ്റി കിട്ടിയിരുന്നില്ല. മുഹ്‌സിനോട് ഇക്കാര്യം പറയുമ്പോള്‍ എന്റെ മനസ്സില്‍ ലാല്‍ ജോസ് എന്ന സംവിധായകനും നിര്‍മതാവുമാണ് ഉണ്ടായിരുന്നത്.

    ലാല്‍ ജോസിനോട് പറഞ്ഞപ്പോള്‍

    ലാല്‍ ജോസ് ഇല്ലായിരുന്നെങ്കില്‍ എന്റെ കരിയര്‍ നിന്നു പോയേനെ

    മുഹ്‌സിന്‍ എന്നൊരാള്‍ ഉണ്ട്, അദ്ദേഹത്തിന്റെ കയ്യില്‍ നല്ലൊരു കഥയുമുണ്ട് കേള്‍ക്കാമോ എന്നാണ് ലാല്‍ ജോസ് സാറിനോട് ചോദിച്ചത്. സിനിമയില്‍ വന്ന ശേഷം ആദ്യമായാണ് ഒരാളോട് അത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. സിനിമയുടെ ഡിസ്ട്രിബ്യൂഷനെങ്കിലും എല്‍ ജെ ഫിലിംസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇക്കാര്യം പറഞ്ഞത്. പക്ഷേ പിന്നീട് നടന്നത് എന്നെ ഞെട്ടിച്ചു. സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്നും വിതരണമേറ്റെടുക്കാമെന്നും ലാല്‍ ജോസ് സര്‍ സമ്മതിച്ചു. ലാല്‍ ജോസ് എന്ന സംവിധായകനും എല്‍ജെ ഫിലിംസും തെറ്റായ തീരുമാനം എടുക്കില്ല എന്നാണ് എന്റെ വിശ്വാസം. ഉണ്ണീ ഇത് നിനക്ക് കൂടി വേണ്ടിയാണ്, വേറൊന്നും ചിന്തിക്കേണ്ട ഞാന്‍ പടം പ്രൊഡ്യൂസ് ചെയ്യാം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ലാല്‍ ജോസ് സാര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്ത് അഡ്വാന്‍സ് തന്നു.

    ലാല്‍ ജോസിനോടുള്ള കടപ്പാട്

    ലാല്‍ ജോസ് ഇല്ലായിരുന്നെങ്കില്‍ എന്റെ കരിയര്‍ നിന്നു പോയേനെ

    ലാല്‍ ജോസ് സാറില്ലായിരുന്നെങ്കില്‍ 2013ല്‍ എന്റെ കരിയര്‍ നിന്നുപോയേനെ. ഞാന്‍ വിക്രമാദിത്യന്‍ രണ്ടാം ഇന്നിംഗ് എന്ന നിലയിലാണ് കാണുന്നത്. നന്ദി പറഞ്ഞാല്‍ തീരുന്നതല്ല എന്റെ കടപ്പാട്. ഒറീസ എന്ന ചിത്രത്തിന് ശേഷമൊക്കെ എന്നെ ആര്‍ക്കും വേണ്ടായിരുന്നു. എന്നെ വച്ചൊരു സിനിമ ചെയ്യാനുള്ള ധൈര്യം നിര്‍മാതാക്കള്‍ക്കോ സംവിധായകനോ ഉണ്ടായിരുന്നില്ല. ആത്മവിശ്വാസമൊക്കെ അടിതെറ്റി വീഴുമ്പോഴാണ് വിക്രമാദിത്യന് വേണ്ടി ലാല്‍ ജോസ് സര്‍ വിളിക്കുന്നത്.

    ലാല്‍ ജോസ് തന്ന ആത്മവിശ്വാസം

    ലാല്‍ ജോസ് ഇല്ലായിരുന്നെങ്കില്‍ എന്റെ കരിയര്‍ നിന്നു പോയേനെ

    ഞാന്‍ വിക്രമാദിത്യന്‍ എന്ന ഒരു സിനിമ ചെയ്യുന്നുണ്ടെന്നും അതിലെ വിക്രമന്‍ നീയാണെന്നും ലാല്‍ ജോസ് സര്‍ പറഞ്ഞു. സാറ്റലൈറ്റും മുടക്കുമുതലുമൊക്കെ പരിഗണിക്കുമ്പോള്‍ സാറിന് ബുദ്ധിമുട്ടാകില്ലെ എന്ന് ഞാന്‍ ചോദിച്ചു. നീ കുഴപ്പമല്ലിത്ത നടനാണെന്ന് എനിക്ക് വിശ്വാസമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ കഥാപാത്രത്തിന് യോജ്യനായ ആള്‍ നീയാണ്. ഫിലിംമേക്കര്‍ എന്ന രീതിയില്‍ ബാക്കി കാര്യങ്ങളൊക്കെ ഞാന്‍ നോക്കിക്കോളാം. ശരിക്കും ആ സിനിമയുടെ വിജയം എന്റെ കരിയറിലെ സെക്കന്‍ഡ് ഇന്നിംഗ്‌സ് തന്നെയാണ്. ഒരു മൂത്ത സഹോദരന്റെ സ്ഥാനത്ത് നിന്നാണ് ലാല്‍ ജോസ് എന്നെ വിശ്വസിക്കാനും പിന്തുണയ്ക്കാനും തയ്യാറായത്. സിനിമയില്‍ ഇനിയും വളരാനായാല്‍ പത്ത് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോഴും എനിക്കേറ്റവും കടപ്പാടുണ്ടാവുക ലാല്‍ജോസ് സാറിനോട് മാത്രമാവും.

    കെഎല്‍10 പത്ത് വിജയിച്ചാല്‍

    ലാല്‍ ജോസ് ഇല്ലായിരുന്നെങ്കില്‍ എന്റെ കരിയര്‍ നിന്നു പോയേനെ

    വ്യക്തിപരമായി കരിയറില്‍ സ്ട്രഗിള്‍ ഉള്ള ഉണ്ണി മുകുന്ദന് ഇനിയും കുറേ നല്ല സിനിമകളുടെ ഭാഗമാകാന്‍ അവസരമുണ്ടാകും. ഈ പടം ഹിറ്റായാല്‍ ലാല്‍ ജോസിന് ഇനിയും ഒരു പുതിയ സംവിധായകന്റെ സിനിമ നിര്‍മ്മിക്കാന്‍ ധൈര്യമുണ്ടാകും. പിന്നെ ഇതേപോലുള്ള സിനിമയും റോളും ഞാന്‍ ഇതുവരെ ചെയ്തിരുന്നില്ല. ഈ സിനിമ വിജയിച്ചാല്‍ അത് ഇനി നല്ലൊരു സിനിമ ചെയ്യുക എന്ന ആഗ്രഹവുമായി എത്തുന്ന കുറേ ചെറുപ്പക്കാര്‍ക്കും തുടക്കക്കാര്‍ക്കും ഗുണം ചെയ്യും.

    ലാലിനൊപ്പമുള്ള കാറ്റും മഴയും

    ലാല്‍ ജോസ് ഇല്ലായിരുന്നെങ്കില്‍ എന്റെ കരിയര്‍ നിന്നു പോയേനെ

    ആ ചിത്രം നല്ലൊരു സബ്ജക്ട് ആണ് പറയുന്നത്. ഞാനും ലാല്‍ സാറുമാണ് പ്രധാന റോളില്‍. സുകൃതം ചെയ്ത ഹരികുമാര്‍ സാറിന്റെ സംവിധാനത്തിലുള്ള സിനിമ. അത് പോസ്റ്റ് പ്രൊഡക്ഷനില്‍ മുടങ്ങിപ്പോയതാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇടപെടലുണ്ടായപ്പോള്‍ ആ സിനിമ പൂര്‍ത്തിയായി. ആ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. കരിയറില്‍ നല്ല കാര്യങ്ങള്‍ ഇപ്പോഴായിരിക്കാം സംഭവിക്കുന്നത്.

    ഇതിഹാസ സംവിധായകനൊപ്പം സ്റ്റൈല്‍

    ലാല്‍ ജോസ് ഇല്ലായിരുന്നെങ്കില്‍ എന്റെ കരിയര്‍ നിന്നു പോയേനെ

    ഞാനും ബിനുവും (ഇതിഹാസ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ബിനു എസ്) ഒരുമിച്ച് പ്ലാന്‍ ചെയ്ത ഒരു സിനിമയുണ്ടായിരുന്നു. ആ സിനിമ നടക്കാതെ പോയി. കാരണം എന്റെ ആ സമയത്ത് ഇറങ്ങി സിനിമകളൊന്നും വിജയിച്ചില്ല. ഞങ്ങള്‍ക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ പറ്റിയില്ല. ബിനു ഇതിഹാസ ചെയ്തു ഹിറ്റായി, ഞാനും എന്റെ കരിയറില്‍ കുറച്ച് മെച്ചപ്പെട്ടു. അപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. കെഎല്‍10 പത്ത് മികച്ച വിജയമായാല്‍ അതിന്റെ വിജയം ആസ്വദിക്കാന്‍ പറ്റുന്ന ചിത്രവുമായിരിക്കും സ്‌റ്റൈല്‍. കുറേക്കൂടി യൂത്ത് ഓറിയന്റഡ് ആയ സിനിമയുമാണ് സ്‌റ്റൈല്‍.

    English summary
    Lal Jose gave me a second innings through the film Vikramadithyan says Unni Mukundan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X