»   » മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫാനാണ്, അവരുടെ പരിശ്രമത്തെക്കുറിച്ച് അറിയാമെന്നും മഞ്ജു വാര്യര്‍!

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫാനാണ്, അവരുടെ പരിശ്രമത്തെക്കുറിച്ച് അറിയാമെന്നും മഞ്ജു വാര്യര്‍!

Written By:
Subscribe to Filmibeat Malayalam
താരാരാധനയെക്കുറിച്ച് മഞ്ജു വാര്യർക്ക് പറയാനുള്ളത് | filmibeat Malayalam

വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളുമായി മുന്നേറുകയാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലെ രാധയില്‍ തുടങ്ങി ഒടിയനിലെ പ്രഭയിലെത്തി നില്‍ക്കുകയാണ് താരത്തിന്റെ സിനിമാജീവിതം. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നുവെങ്കിലും വ്യക്തി ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ താരം വീണ്ടും സിനിമയിലേക്കെത്തുകയായിരുന്നു. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത രൂപഭാവത്തിലുള്ള കഥാപാത്രങ്ങളായിരുന്നു രണ്ടാം വരവില്‍ താരത്തെ കാത്തിരുന്നത്.

സഖാവ് അലക്‌സ് പൊളിച്ചടുക്കും, അഭിനയിക്കാന്‍ മറന്ന് ജീവിച്ച മമ്മൂട്ടിക്ക് അറഞ്ചം പുറഞ്ചം ട്രോള്‍!

രണ്ടാംവരവിലാണ് തനിക്ക് കൂടുതല്‍ മികച്ച കഥാപാത്രങ്ങളെ ലഭിച്ചത്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ കൂടുതല്‍ ശ്രദ്ധിച്ച് തുടങ്ങിയതും രണ്ടാം വരവിനിടയിലായിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു. ഒരേ സമയം ഒടിയനിലും മോഹന്‍ലാലിലും അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരം. പുതിയ സിനിമാ വിശേഷത്തെക്കുറിച്ചും ആമിയെക്കുറിച്ചുമൊക്കെ താരം പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.


ഡാഡയുടെ മകളാണ് അലംകൃതയെന്ന് പൃഥ്വി, അല്ലെന്ന് സുപ്രിയ, ഇവര്‍ക്കിടയില്‍ നസ്രിയയും,കാണൂ!


മോഹന്‍ലാല്‍ ഫാനായി മോഹന്‍ലാലില്‍

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളായ മോഹന്‍ലാല്‍ മലയാളിയുടെ സ്വാകാര്യ അഹങ്കാരമാണ്. മോഹന്‍ലാലിന്റെ സിനിമാജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന മോഹന്‍ലാല്‍ എന്ന സിനിമയില്‍ മീനുക്കുട്ടി എന്ന നായിക കഥാപാത്രമായി എത്തുന്നത് മഞ്ജു വാര്യരാണ്. ഇക്കാര്യത്തില്‍ അതീവ സന്തുഷ്ടയാണ് താനെന്ന് താരം വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യം മഞ്ജു വാര്യര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ സിനിമ തുടങ്ങുന്നതിന് മുന്‍പെ അദ്ദേഹത്തിന്റെ അനുഗ്രഹം അണിയറപ്രവര്‍ത്തകര്‍ വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പേര് ഉപയോഗിക്കുന്നത്.


മോഹന്‍ലാലില്‍ നിന്നും ഒടിയനിലേക്ക്

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഘട്ട ചിത്രീകരണം പാലക്കാട് തേന്‍കുറിശ്ശിയില്‍ വെച്ച് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ചിത്രമാണിത്. പ്രഭയെന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോനൊപ്പം താരം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. മോഹന്‍ലാല്‍ മാത്രമല്ല മഞ്ജു വാര്യരും ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്. വിവിധ കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനായി വ്യത്യസ്ത മേക്കോവറുകളാണ് താരങ്ങള്‍ നടത്തുന്നത്. മോഹന്‍ലാല്‍ എന്ന സിനിമയെക്കുറിച്ചും സിനിമയുടെ പുരോഗതിയെക്കുറിച്ചും സാക്ഷാല്‍ മോഹന്‍ലാല്‍ തന്നോട് ചോദിക്കാറുണ്ടെന്ന് താരം പറയുന്നു. ഒടിയനിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന നിര്‍ദേശമുണ്ടെന്നും താരം വ്യക്തമാക്കി.


മമ്മൂട്ടിയേയും ഇഷ്ടമാണ്

മലയാള സിനിമയുടെ താരരാജാക്കന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയും പരസ്പര പൂരകങ്ങളാമെന്ന് നേരത്തെ സംവിധായകന്‍ ഫാസില്‍ വ്യക്തമാക്കിയിരുന്നു. വ്യത്യസ്തമാര്‍ന്ന കഴിവുകളുള്ള ഇരുവരെയും മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്ന് മഞ്ജു വാര്യരും പറയുന്നു. സിനിമയ്ക്ക് വേണ്ടി ഇവര്‍ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് തനിക്ക് കൃത്യമായി അറിയാമെന്നും താരം വ്യക്തമാക്കുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള അവസരത്തിന് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും സിനിമയിലെത്തിയിട്ട് വര്‍ഷം കുറേയായെങ്കിലും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിരുന്നില്ല.


ആമിയെ ഏറ്റെടുത്തതിനെക്കുറിച്ച്

മാധവിക്കുട്ടിയുടെ ബയോപിക് സിനിമ ഒരുക്കുന്നതിനെക്കുറിച്ച് കമല്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദങ്ങളും ഒപ്പമുണ്ടായിരുന്നു. ബോളിവുഡ് താരം വിദ്യ ബാലനെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. ചിത്രീകരണം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലാണ് താരം സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. പിന്നീടാണ് മഞ്ജു വാര്യറിലേക്ക് ആമിയെത്തിയത്. വിദ്യ ബാലനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കാണുമ്പോഴും അത് തന്നിലേക്കെത്തുമെന്ന് കരുതിയില്ലെന്നായിരുന്നു മഞ്ജു വ്യക്തമാക്കിയത്. 21 വര്‍ഷത്തിന് ശേഷം കമലിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമായിരുന്നു താരത്തിന് ലഭിച്ചത്. പൂര്‍ണ്ണമായും കമല്‍ എന്ന സംവിധായകനില്‍ വിശ്വാസമര്‍പ്പിച്ചാണ് ആമി പൂര്‍ത്തിയാക്കിയതെന്നും താരം പറയുന്നു.


സംവിധായകന്റെ താരം

സംവിധായകനില്‍ നടിയെ വിശ്വസിച്ച് ഏല്‍പ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മാധവിക്കുട്ടിയെ അവതരിപ്പിക്കുമ്പോള്‍ അനാവശ്യമായ ആകുലതകളൊന്നും തന്നെ അലട്ടിയിരുന്നില്ലെന്ന് താരം പറയുന്നു. ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് , കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകനില്‍ താന്‍ പൂര്‍ണ്ണവിശ്വാസം അര്‍പ്പിക്കുകയായിരുന്നു. ആമിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെയൊന്നും താന്‍ ഗൗരവകരമായി എടുത്തിരുന്നില്ല. സിനിമ റിലീസ് ചെയ്തതിന് ശേഷവും വിമര്‍ശനം തുടര്‍ന്നിരുന്നു. എന്നാല്‍ ഒരുപാട് പേര്‍ സിനിമ നന്നായെന്ന് പറഞ്ഞ് തന്നെ അഭിനന്ദിച്ചിരുന്നുവെന്നും മഞ്ജു വാര്യര്‍ പറയുന്നു.


English summary
Manju Warrier about Mammootty and Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X