For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

  By Aswini
  |

  രഞ്ജിത്ത് ശങ്കര്‍ - ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന സു സു സുധി വാത്മീകത്തിലൂടെ മലയാളിയ്ക്ക് ഒരു ശാലീന സുന്ദരിയെ കൂടെ നായികയായിക്കിട്ടി, സ്വാതി നാരായണന്‍. ഡോക്ടറായ സ്വാതിയ്ക്ക് അഭിനയത്തെക്കാള്‍ ഇഷ്ടം ഡാന്‍സിനോടാണ്. മൂന്നും ഒരുമിച്ച് കൊണ്ടു പോകണം എന്ന മോഹവുമുണ്ട്.

  സു സു സുധി വാത്മീകത്തിന് ശേഷം ഇപ്പോള്‍ തമിഴില്‍ ഇലൈ എന്ന ചിത്രം ചെയ്തുകൊണ്ടിരിയ്ക്കുകയാണ് സ്വാതി. അടുത്ത ചിത്രം ധ്യാന്‍ ശ്രീനിവാസന്‍ - അജു വര്‍ഗീസ് ടീമിനൊപ്പമാണ്. ടീമും വേഷവും നോക്കി മാത്രമേ സിനിമ തിരഞ്ഞെടുക്കൂ എന്ന് സ്വാതി പറയുന്നു. സിനിമയിലെ ഇഷ്ടനടനെ കുറിച്ചും മറ്റും സ്വാതി സംസാരിക്കുന്നു. തുടര്‍ന്ന് വായ്ക്കാം...

  also read: ഷൂട്ടിങ് സെറ്റില്‍ എല്ലാവരെയും ചികിത്സിക്കേണ്ടി വന്ന ഒരു നായിക!!

  സിനിമയിലെത്തുന്നത്

  മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

  അഗ്നിനക്ഷത്രം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനിയിച്ചിട്ടുണ്ട്. ആശ ശരത്താണ് സ്വാസിയെ നായികയായി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. പുതിയ ചിത്രത്തില്‍ പുതമുഖങ്ങളെ ആവശ്യമുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞപ്പോള്‍ ആശ തങ്ങളുടെ ഫാമിലി ഫ്രണ്ടായ സ്വാതിയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നത്രെ.

  ആദ്യത്തെ ടീം

  മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

  ഒരു മിനിമം ഗ്യാരണ്ടിയുള്ള സിനിമ എന്ന വിശ്വാസത്തിലാണ് സു സു സുധിവാത്മീകത്തിലെത്തുന്നതെന്ന് സ്വാതി പറയുന്നു. പിന്നെ ജയസൂര്യ - രഞ്ജിത്ത ശങ്കര്‍ ടീമും ആകര്‍ഷിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ ഒരു നടിയായി സ്വീകരിച്ച സന്തോഷവുമുണ്ട് സ്വാതിയ്ക്ക്

  ഡാന്‍സറാവണം

  മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

  ലോകം അറിയപ്പെടുന്ന നര്‍ത്തകി ആകണം എന്നാണ് സ്വാതിയുടെ ആഗ്രഹം. നടി എന്നതിനപ്പുറം ഒരു നര്‍ത്തകിയായി അറിയപ്പെടാനാണ് ആഗ്രഹമെന്നും സ്വാതി പറയുന്നു. ഒരു പ്രഫഷണല്‍ കുട്ടുപ്പുടി ഡാന്‍സറാവണം

  ആദ്യ സിനിമയിലെ അനുഭവം

  മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

  ആദ്യമായി വരുന്നവര്‍ക്ക് പൊതുവെ നല്ല ടീം കിട്ടാറില്ല. എന്നെ സംബന്ധിച്ച് അത് കിട്ടി. നല്ല സംവിധായകന്‍, സ്‌ക്രിപ്റ്റ്, അഭിനേതാക്കള്‍.. പരിചയ സമ്പന്നരായിരുന്നു എല്ലാവരും. ടിജി രവി, കെപിഎസി ലളിത, ജയസൂര്യ, അജു വര്‍ഗീസ് ഇവരില്‍ നിന്നൊക്കെ പലതും പഠിക്കുകയായിരുന്നുവത്രെ.

  സെറ്റ് രസകരം

  മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

  ഒന്നും അറിയാതെയാണ് ഞാന്‍ സിനിമയില്‍ എത്തിയത്. എല്ലാവരും പറഞ്ഞും കേട്ടുമുള്ള അറിവേ എനിക്കുമുള്ളൂ. പക്ഷെ ലൊക്കെഷന്‍ വീടുപോലെയായിരുന്നു. രഞ്ജിത്ത് സര്‍, ഭാര്യ, കുട്ടികള്‍, ജയേട്ടന്‍ ഭാര്യ കുട്ടികള്‍, മുത്തശ്ശി അങ്ങനെ എല്ലാവരും കുടുംബം പോലെയായിരുന്നു. നിറയെ പൊട്ടിച്ചിരികളും തമാശകളും

  ജയസൂര്യയ്‌ക്കൊപ്പം

  മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

  ഓരോ സീനും തുടങ്ങുമ്പോഴും ജയേട്ടന്‍ പറഞ്ഞു തരും. റിഹേഴ്‌സലാണോ ടേക്കാണോ എന്ന് പോലും അറിയില്ല. ഓകെ എന്ന് പറയുമ്പോഴാണ് അറിയുക, റീ ടേക്കുകളില്ലാതെ തന്നെ എടുത്ത് എന്ന്. എല്ലാവരും നല്ല സപ്പോര്‍ട്ട് തന്നെയായിരുന്നു. പുതിയ ആളായതുകൊണ്ട് എല്ലാവരും നന്നായി സഹായിച്ചു

  പുതിയ സിനിമ

  മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

  ഇപ്പോള്‍ ഇലൈ എന്ന പുതിയ തമിഴ് സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുകയാണ്. അതിലെ ടൈറ്റില്‍ റോളാണ് ചെയ്യുന്നത്. ബിനീഷ് രാജാണ് സംവിധാനം. എല്ലാവരും മലയാളി ക്രൂ ആയതിനാല്‍ തമിഴ് സെറ്റാണെന്ന് അറിയില്ല. നല്ല സ്‌ക്രീപ്റ്റാണ്.

   മലയാളത്തില്‍

  മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

  മലയാളത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ - അജു വര്‍ഗീസ് ടീമിന്റെ ഒരു സിനിമയുണ്ട്. നല്ല ഓഫറുകള്‍ വന്നാല്‍ ഇനിയും അഭിനയിക്കാന്‍ താത്പര്യമുണ്ട്. വേഷങ്ങളൊക്കെ നോക്കി മാത്രമേ സിനിമ തിരഞ്ഞെടുക്കൂ. നല്ല ടീം ആയിരിക്കണം.

   അന്യഭാഷയിലേക്ക്

  മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

  മലയാളത്തിലേതിനെക്കാള്‍ ഓഫര്‍ വരുന്നത് തമിഴില്‍ നിന്നാണ്. എനിക്കിഷ്ടം മലയാളം തന്നെയാണ്. നല്ല കഥ കിട്ടിയാല്‍ ചെയ്യും. പിന്നെ ഇവിടെ എല്ലാവരും മലയാളത്തില്‍ തുടങ്ങി തമിഴിലേക്കും തെലുങ്കിലേക്കും പോകുന്നത് അവിടെ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നതുകൊണ്ടാവാം. ഞാന്‍ കുറച്ച് ഒതുങ്ങിയ ടൈപ്പാണ്. അതിന് ചേരുന്ന കഥാപാത്രങ്ങള്‍ അന്യഭാഷയില്‍ കിട്ടിയാല്‍ ചെയ്യും

   ഡോക്ടര്‍, ഡാന്‍സര്‍, നടി

  മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

  പഠിച്ചത് ആയുര്‍വേദമാണ്. എങ്കിലും പാഷന്‍ ഡാന്‍സിനോടാണ്. എന്തെങ്കിലും ജോലി വേണം എന്നതിനാലാണ് ആയുര്‍വേദം ചെയ്തത്. സിനിമ ഇപ്പോള്‍ യാദൃശ്ചികമായി വന്നതാണ്. മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല. മൂന്ന് പ്രൊഫഷനുകളില്‍, മനസ്സില്‍ എപ്പോഴും സംതൃപ്തി തരുന്നത് ഡാന്‍സ് തന്നെയാണ്

  ഡോക്ടര്‍ സെറ്റില്‍

  മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

  ഞാന്‍ ആയുര്‍വേദ ഡോക്ടര്‍ ആണെങ്കിലും പ്രാക്ടീസ് തുടങ്ങിയിട്ടില്ല. സെറ്റില്‍ എല്ലാവരും ഡോക്ടര്‍ എന്നാണ് വിളിച്ചിരുന്നത്. അതും രസകരമായ അനുഭവമായിരുന്നു. കാണുമ്പോഴൊക്കെ ഓരോരുത്തരും ചോദിയ്ക്കും ഈ അസുഖത്തിനെന്താ മരുന്ന്, ആ അസുഖത്തിനെന്താ മരുന്ന് എന്നൊക്കെ. സത്യത്തില്‍ സെറ്റില്‍ എനിക്കൊരു ട്രെയിനിങ് സെന്ററായിരുന്നു. എന്റെ ആദ്യത്തെ പേഷ്യന്റ്‌സ് സെലിബ്രിറ്റികളായിരുന്നു എന്ന് കൂട്ടുകാരികള്‍ പറയും

  ഇഷ്ട നടന്‍

  മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

  മോഹന്‍ലാലിനെയാണ് ഏറ്റവും ഇഷ്ടം. കുഞ്ഞുന്നാള്‍ മുതല്‍ ഫേവറേറ്റ് ലാലേട്ടനാണ്. ലാലേട്ടന്റെ കൂടെ ഒരു സീനെങ്കിലും അഭിനയിച്ചാല്‍ മതി. അദ്ദേഹത്തിന്റെ പരാജയപ്പെട്ട സിനിമകളും എനിക്കിഷ്ടമാണ്.

  സെലിബ്രിറ്റി ലൈഫ്

  മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

  എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. പല ചടങ്ങുകളിലും അതിഥിയായി വിളിക്കുന്നുണ്ട്. പിന്നെ ക്ഷേമാവതി ടീച്ചറുടെ കൂടെയിരിക്കാന്‍ അവസരം ലഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹത്തിനൊപ്പം ഇരിക്കാന്‍ അവസരം ലഭിച്ചു. ഇതൊക്കെ സെലിബ്രിറ്റിയായതുകൊണ്ട് കിട്ടിയ ഭാഗ്യമാണ്. ഇല്ലെങ്കില്‍ നമ്മളെ ആരാറിയാന്‍ - സ്വാതി പറയുന്നു.

  English summary
  Mohanlal is my favorite actor says Su Su Sudhi Valmeekam fame Swathy Narayanan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X